ഗുലാബ് ശക്തി കുറയുന്നു, കേരളത്തിലും പരക്കെ മഴ

ചെന്നൈ, വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗുലാബ് ന്യൂനമര്‍ദം കര തൊട്ടു. കലിംഗപട്ടണത്തിനു 20 കിലോമീറ്റര്‍ വടക്കു മാറിയാണ് ഇന്നലെ അര്‍ധരാത്രിയോടെ ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറില്‍ എണ്‍പതു കിലോമീറ്റര്‍ വരെ വേഗതയില്‍ ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ വലിയ തോതിലുള്ള നഷ്ടങ്ങളുണ്ടായി. എന്നാല്‍ മുന്‍കരുതല്‍ സ്വീകരിച്ചതുകൊണ്ടും അപകടമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതു കൊണ്ടും ജീവഹാനി കുറയ്ക്കാന്‍ കഴിഞ്ഞു. ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് നാലുപേരാണ് ഗുലാബിന് ഇരയായത്. അതില്‍ ഒരു മത്സ്യത്തൊഴിലാളി കടലിലാണ് മരിച്ചത്.

ഗുലാബിന്‍റെ ശക്തിയില്‍ കേരളത്തിലും പരക്കെ മഴ തുടരുകയാണ്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം.,പാലക്കാട് എന്നീ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ നാളെയും തുടരും. ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയച്ചു. എന്നാല്‍ മഴ രണ്ടു ദിവസം കൂടി തുടരും.

Related posts

Leave a Comment