Connect with us
head

Featured

അരുണാചൽ കോപ്റ്റർ ദുരന്തം: മലയാളിയടക്കം 4 പേരുടെ മൃതദേഹങ്ങൾ കിട്ടി, അഞ്ചാമനു വേണ്ടി തെരച്ചിൽ

Veekshanam

Published

on

ടൂട്ടിം​ഗ് (അരുണാചൽ പ്രദേശ്): അപ്പർ സിയാം​ഗ് ജില്ലയിലെ വനാന്തരത്തിൽ തകർന്നു വീണ സൈനിക കോപ്റ്ററിൽ സഞ്ചരിച്ച നാലു ജവാന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ചാമനു വേണ്ടിയുള്ള തെരച്ചിൽ ഇന്നു രാവിലെ തുടങ്ങി. ഇന്നലെ രാവിലെ 10.43 നാണ് പതിവ് റെയിഡിനിടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) അകടത്തിൽപ്പെട്ടത് രണ്ട് പൈലറ്റുമാരടക്കം അഞ്ച് പേരാണ് കോപ്റ്ററിലുണ്ടായിരുന്നത്.


അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും കാസർകോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകനുമായ കെ വി അശ്വിനും (24) ഉൾപ്പെടും. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കണ്ടെത്തി. നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ജോലിക്ക്‌ കയറിയത്‌. നാട്ടിൽ അവധിക്ക്‌ വന്ന അശ്വിൻ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതി‍‍ർന്ന ഉദ്യോഗസ്ഥർ വീട്ടിൽ അറിയിച്ചു. അശ്വിന്റേതടക്കമുള്ള നാലു പേരുടെ മൃതദേഹങ്ങൾ ജില്ലാ ആസ്ഥാനമായ ടൂൂട്ടിം​ഗിലെത്തിച്ചു. അവിടെ നിന്ന് സൈനിക ആശുപത്രിയിലേക്കു മാറ്റി.
അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് രാവിലെ ഹെലികോപ്റ്റർ തകർന്നുവീണത്. ചൈനിയുടെ അതിർത്തിയിൽ
നിന്ന് 35 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗനമനം. എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. റോഡ് ​ഗതാ​ഗതം അസാധ്യമായ വനമേഖലയിലായതിനാൽ രക്ഷേ പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. സൈനികരും പൊലീസും സ്ഥലത്തെത്തിയപ്പോഴേക്കും നാലു പേരും മരിച്ചിരുന്നു. ഈ മാസം രണ്ടാം തവണയാണ് അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. അഞ്ചാം തീയതി ചീറ്റ ഇനത്തിൽപ്പെട്ട കോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. 1995 മുതൽ ഇത്തരത്തിൽ 13 അപകടങ്ങളുണ്ടായി. അതുവഴി 47 സൈനികരാണ് അകാലമൃത്യുവിന് ഇരയായത്.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

Published

on

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ​ഗാന്ധിയുടെ നിർദേശ പ്രകാരം കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.

Continue Reading

Featured

വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

Published

on

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെ‌ട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.

മൈനിം​ഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിം​ഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി

Advertisement
head

ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി

മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.

Advertisement
head

ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500

Advertisement
head
Continue Reading

Featured

സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

Published

on

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാ​ഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.

Continue Reading

Featured