Connect with us
inner ad

crime

കഞ്ചിക്കോട്ട് കാർ തടഞ്ഞ് നാലര കോടി രൂപ കവർന്നു

Avatar

Published

on

പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിൽ വൻ കവർച്ച. കാർ തടഞ്ഞ് നി‍ർത്തി നാലര കോടി രൂപ കവർന്നതായി പൊലീസിൽ പരാതി. മേലാറ്റൂർ സ്വദേശികളായ ഇവ്നു വഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ് എന്നിവരാണ് പാലക്കാട് കസബ പൊലീസിൽ പരാതി നൽകിയത്. സിനിമാ സ്റ്റൈലിൽ കാറിന് കുറുകെ ടിപ്പർ നിർത്തിയിട്ട് തടഞ്ഞാണ് കവർച്ച നടത്തിയത്. ടിപ്പറിനൊപ്പം രണ്ട് കാറുകളിലെത്തിയ 15 അംഗ സംഘമാണ് കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുത്തതെന്നാണ് പരാതിയിലുള്ളത്. കവർച്ചയ്ക്ക് പിന്നിൽ ദേശീയ പാത കേന്ദ്രീകരിച്ചുള്ള സംഘമെന്ന് പൊലീസിന്റെ നിഗമനം.
കുഴൽപ്പണ സംഘമാണ് ഇരു കൂട്ടരുമെന്നാണ്സംശയിക്കുന്നത്. പണത്തിന്റെ യഥാർഥ ഉറവിടത്തെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. കോടികളുടെ സ്വർണക്കടത്തുകൾ പിടിക്കൈറുണ്ടെങ്കിലും ഇത്രയും വലിയ കുഴൽപ്പണമിടപാട് സമീപകാലത്ത് ഇതാദ്യമാണ്.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Accident

തൃശൂർ പൂരം: പൊലീസിന് എയർടെല്ലിൻ്റെ സഹായം

Published

on

കൊച്ചി: തൃശൂരിൽ പൂരപ്പറമ്പിലെ തിരക്കിനിടയിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടാവുകയാണെങ്കിൽ പോലീസിനെ പെട്ടെന്ന് വിവരമറിയിക്കാൻ പൊതു ജനങ്ങൾക്ക് സാധിക്കും വിധം എയർടെല്ലിൻ്റെ ഹെൽപ് ലൈൻ ഫോൺ നമ്പറുകൾ. 50 ഹെൽപ്പ്ലൈൻ നമ്പറുകളാണ് എയർടെൽ ലഭ്യമാക്കിയിരിക്കുന്നത്. ഈ ഫോൺ നമ്പറുകൾ പോലീസ് ബാരിക്കേഡിൽ ദൂരെ നിന്ന് പോലും കാണാൻ സാധിക്കും വിധം പ്രദർശിപ്പിക്കുന്നതാണ്. പൂരത്തിനെത്തുന്നവർക്ക് ഈ നമ്പരിലേക്ക് വിലിച്ച് സഹായം തേടാമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

crime

സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം

Published

on

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം. ഒരു ഭിക്ഷക്കാരൻ ടിടിഇയുടെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തിൽ ടി ടി ഇ യുടെ കണ്ണിന് സമീപം പരിക്കേറ്റു. ആദ്യം ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി മാത്രമല്ല ഇയാളുടെ പക്കല്‍ ടിക്കറ്റും ഉണ്ടായിരുന്നില്ല. തുടർന്ന് ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് അടിച്ചത്. ഇതിന് പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ഇയാള്‍ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ജെയ്സൺ തോമസ് എന്ന ടിടിഇ ആണ് ആക്രമിക്കപ്പെട്ടത്.

Continue Reading

Alappuzha

ആലപ്പുഴയിൽ ക്ഷേത്രം കുത്തി തുറന്ന് മോഷണം

Published

on

മാന്നാര്‍: പാവുക്കര തൃപ്പാവൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിൽ കുത്തി തുറന്ന് മോഷണം നടന്നു. ക്ഷേത്രം ഓഫീസിൽ നിന്ന് 35,000 രൂപയോളം പ്രതികൾ മോഷ്ടിച്ചു.തിങ്കളാഴ്ച രാത്രി എട്ടു മണിക്കും ചൊവ്വാഴ്ച പുലര്‍ച്ചയ്ക്കുമിടയിലുമാണ് മോഷണം നടന്നത്. സംഭവത്തിൽ മാന്നാര്‍ പൊലിസ് അന്വേഷണം തുടങ്ങി. രാവിലെ 10 മണിയോടെ ഓഫീസ് തുറക്കാനെത്തിയ ക്ഷേത്ര ഭാരവാഹിയാണ് ഓഫീസ് മുറി കുത്തി തുറന്ന നിലയില്‍ കണ്ടെത്തിയത്, തുടർന്ന്അകത്തു കയറി പരിശോധിച്ചപ്പോള്‍ അലമാരയും അതിനുള്ളിലെ ലോക്കറും തുറന്ന നിലയിലായിരുന്നു. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് കളളന്‍ കൊണ്ടുപോയത്. മറ്റൊരു ലോക്കറില്‍ സ്വര്‍ണ്ണം സൂഷിച്ചിരുന്നെങ്കിലും അതു നഷ്ടപ്പെട്ടിട്ടില്ല. നാണയ തുട്ടുകള്‍ സൂക്ഷിച്ചിരുന്ന ബാഗും കളളന്‍ എടുത്തില്ല. പാവുക്കര 2295ാം നമ്ബര്‍ എന്‍എസ്‌എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം.ആലപ്പുഴയില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരായ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും മോഷണം നടന്ന ക്ഷേത്രത്തില്‍ എത്തി പരിശോധന നടത്തി.

Continue Reading

Featured