രാജ്യത്തിന്ന് 39,361 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹിഃ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 39,361 പേര്‍ക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 35068 പേര്‍ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ ബുള്ളറ്റിന്‍. 416 പേരാണ് കോവിഡ് മൂലം മരിച്ചത്. കോവിഡ് അതിവ്യാപനത്തിലായിരുന്ന മിക്ക സംസ്ഥാനങ്ങളും സാധാരണ നിലയിലേക്കു മടങ്ങി. ഡല്‍ഹി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നലെ നൂറില്‍ താഴെയായിരുന്നു പുതിയ രോഗികളുടെ എണ്ണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ സൃഷ്ടിക്കുന്ന സംസ്ഥാനം കേരളമാണ്. ഇന്നലെ മാത്രം 17,466 പേര്‍ക്കാണു കേരളത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തോടൊപ്പം കടുത്ത വാക്സിന്‍ ക്ഷാമവും കേരളത്തെ വലയ്ക്കുന്നു. ഇന്നും നാളെയും സംസ്ഥാനത്തി വാക്നിനേഷന്‍ പേരിനു മാത്രമായി ചുരുങ്ങി.

ഇന്നത്തെ രാജ്യത്തെ കോവിഡ് കണക്ക്.

പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ഃ 39,361

രോഗമുക്തി നേടിയവര്‍ഃ 35968

മരണ സംഖ്യഃ 416

ആക്റ്റീവ് കേസുകള്‍ഃ 4,11,189

ഇതുവരെ രോഗമുക്തി നേടിയവര്‍ഃ 3,05,79,106

ആകെ മരണ സംഖ്യഃ 4,20, 967

ഇതുവരെ വാക്സിന്‍ സ്വീകരിച്ചവര്‍ഃ 4,35,19,600

Related posts

Leave a Comment