ഇന്നലെ 38,948 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്തു പുതുതായി 38,948 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 219 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 43,903 പേര്‍ രോഗംമുക്തി നേടി. പുതിയ രോഗികളില്‍ 26,701 പേരും കേരളത്തിലാണ്. 74 മരണങ്ങളും ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇന്നലെ 4,04,874 പേരാണ് ആക്റ്റിവ് കേസുകളുടെ പട്ടികയിലുള്ളത്. ഇതിനകം 3,30,27,261 പേര്‍ക്കു രോഗം വന്നു പോയി. 4,40,752 പേര്‍ മരണത്തിനു കീഴടങ്ങി. 68.75 കോടി പേര്‍ക്ക് വാക്സിന്‍ ലഭ്യമാക്കിയതായും ആരോഗ്യമന്ത്രാലയം ‌അറിയിച്ചു.

Related posts

Leave a Comment