രാജ്യത്തിന്ന് 38,667 പേര്‍ക്കു കൂടി കോവിഡ്

ന്യൂഡല്‍ഹിഃ രാജ്യത്ത് പുതുതായി 38,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 35743 പേര്‍ രോഗമുക്തി നേടി. 2.05 ശതമാനമാണ് പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക്. ഇതുവരെ 3,13,38,088 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. 53.61 കോടി ആളുകള്‍ക്ക് ഒരു ഡോസ് വാക്സിന്‍ എങ്കിലും നല്‍കി.

സംസ്ഥാനത്ത് ഊര്‍ജ്ജിത വാക്‌സീനേഷന്റെ ഭാഗമായുള്ള മൂന്നുദിവസത്തെ പ്രത്യേക വാക്‌സീനേഷന്‍ ക്യാംപെയിന്‍ ഇന്ന് തുടങ്ങും. 16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സീനെത്തിക്കാനാണ് ശ്രമം

പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളില്‍ മുഴുവന്‍ പരിശോധന നടത്തി രോഗമില്ലാത്തവര്‍ക്കെല്ലാം വാക്‌സീന്‍ നല്‍കുകയാണ്. ആഗസ്റ്റ് 31 നകം സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവരില്‍ സമ്ബൂര്‍ണ്ണ ആദ്യ ഡോസ് വാക്‌സീനേഷനെന്നതാണ് ദൗത്യം. നാല് ലക്ഷത്തിലധികം ഡോസ് വാക്‌സീന്‍ സംസ്ഥാനത്ത് പുതുതായി എത്തിയിട്ടുണ്ട്.

Related posts

Leave a Comment