രാജ്യത്തിന്ന് 35,499 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹ്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 35,499 പേര്‍ക്കു പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ഇതു വലിയ കുറവാണ്. 4,02,188 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 97.40% എന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ ബുള്ളറ്റിന്‍. ഇതുവരെ 52,40,60,890 പേര്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കി. 2.33 കോടി ഡോസ് വാക്സിന്‍ സംസ്ഥാനങ്ങളുടെ പക്കല്‍ സ്റ്റോക്ക് ഉണ്ടെന്നും റിപ്പോര്‍ട്ട്. കേരളത്തില്‍ തീവ്ര വാക്സിനേഷന്‍ ക്യാംപ് ഇന്നു പ്രവര്‍ത്തിച്ചു തുടങ്ങും. ഒരാഴ്ചയാണ് ക്യാംപ്. സ്വകാര്യ ആശുപത്രികളിലേക്കും സര്‍ക്കാര്‍ വാക്സിന്‍ വാങ്ങി നല്‍കും. എന്നാല്‍ അതിനു വില ഈടാക്കും.

Related posts

Leave a Comment