ഇന്ധന വില എന്നത്തെയും പോലെ ഇന്നും കൂടി 35, 37 പൈസ വീതം

കൊച്ചി: എണ്ണവിലക്കുതിപ്പ് ഇന്നും തുടരുന്നു. ഡീസൽ ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. ക്രമമായ ഈ നിരക്ക് വർധനയുടെ അനുപാതത്തിൽ അന്താരാഷ്‌ട്ര വിപണയിൽ ക്രൂഡ് വില കൂടുന്നുമില്ല. അടിസ്ഥാന വില ഉയർത്തി, ആനുപാതികമായി വില്പന നികുതിയും മറ്റു നികുതികളും ഉയർത്തി ബജറ്റിനു പുറത്തുള്ള അധിക വിഭവ സമാഹരണമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്നത്. ഇതു നിത്യോപയോ​ഗ സാധനങ്ങളുടെയും വിലയും ജീവിത കഷ്ടപ്പാടുകളും ഉയർത്തുന്നു. ദേശീയതലത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുന്ന ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിനു വലിയ തോതിലുള്ള സ്വീകാര്യതയും ലഭിക്കുന്നുണ്ട്.
പ്രധാന ന​ഗരങ്ങളിലെ പെട്രാൾ, ഡീസൽ വിലഃ
കൊച്ചിഃ 108.90 102.77
തിരുവനന്തപുരംഃ 110.94 104.72
കോഴിക്കോട്ഃ സ 108.90 102.77

Related posts

Leave a Comment