പെട്രോളിന് ഇന്നു 35 പൈസ കൂടി, കൊച്ചിയിലും നൂറ് കടന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്നു പെട്രോള്‍ ലിറ്ററിന് 35 പൈസ കൂട്ടി. കൊച്ചിയില്‍ ഇന്നു പെട്രോള്‍ വില ലിറ്ററിനു നൂറ് കടന്നു. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും നൂറു രൂപയ്ക്കു മുകളിലാണ് പെട്രോള്‍ വില. ക്രൂഡ് വില ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനാല്‍ എണ്ണവില ഇനിയും കൂടുമെന്ന് എണ്ണകമ്പനികള്‍. നികുതി കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകാത്തതും ഇന്ധനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താത്തതും ജനങ്ങള്‍ക്ക് ഇരുട്ടടിയായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100.06 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് 101.91 രൂപയും കോഴിക്കോട്ട് 101.66 രൂപയും. ഒരിടത്തും ഇന്നു ഡീസല്‍ വിലയില്‍ മാറ്റമില്ല.

Related posts

Leave a Comment