34,973 പേര്‍ക്കു കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 34,973 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 260 പേര്‍

ഇതിനകം മരണത്തിനു കീഴടങ്ങി. 37,681 പേരാണ് രോഗമുക്തി നേടിയത്. 3,90,646 ആക്റ്റിവ് കേസുകളുണ്ട്. 3,31,74,954 പേര്‍ക്ക് ഇതിനകം രോഗം വന്നുപോയി. ആകെ 4,42,009 പേര്‍ മരിച്ചു. ഇതുവരെ 72,37,84,586 പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കി.

കേരളത്തില്‍ മാത്രം ഇന്നലെ 6,200 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 125 പേരാണു സംസ്ഥാനത്ത് മരിച്ചത്.

സംസ്ഥാനത്തിന് 955290 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ട് ലക്ഷം കോവിഷീല്‍ഡ് വാക്‌സീനും 155290 ഡോസ് കോവാക്‌സീനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 271000, എറണാകുളത്ത് 314500, കോഴിക്കോട് 214500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സീനാണ് ലഭ്യമായത്.

കോവാക്‌സീന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്‌സീന്‍ വിവിധ ജില്ലകളിലെത്തിച്ച് വരുന്നുവെന്നും വാക്‌സീന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്‌സീനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment