രാജ്യത്തിന്ന് 34,703 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹിഃ രാജ്യത്ത് പുതുതായി 34703 കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 51,864 പേര്‍ രോഗമുക്തി നേടി. ഈ സമയപരിധിക്കുള്ളില്‍ 553 പേര്‍ മരിച്ചു. ആകെ 3,06,19,932 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4,64,357 പേര്‍ ചികിത്സയിലുണ്ട്. 4,03,281 പേരാണ് ഇതുവരെ ആകെ മരിച്ചത്. 35,75,53,612 പേര്‍ക്കു കോവിഡ് വാക്സിന്‍ നല്‍കിയെന്നും ഇന്നത്തെ ബുള്ളറ്റിന്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കേരളത്തിലാണ്. ഇന്നലെ മാത്രം 8037 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 102. സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യം ഇന്നു ചേരുന്ന വിദഗ്ധ സമിതി ചര്‍ച്ച ചെയ്യും. നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി ഇതുപോലെ തുടരാനാണ് സാധ്യത. കടകള്‍ തുറക്കുന്ന കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ പരിഗണിച്ചേക്കും.

Related posts

Leave a Comment