രാജ്യത്ത് ഇന്നലെ 33,376 പുതിയ കോവിഡ്, 73 പേര്‍ക്കു വാക്സിനേഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 33,376 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 308 പേര്‍ മരണമടഞ്ഞു. 32,198 പേര്‍ രോഗമുക്തി നേടി. കൂടുതലും കേരളത്തിലാണ്. 25.010 പേര്‍ക്കാണു സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 177 പേര്‍ കേരളത്തില്‍ മരിച്ചു.

73,05,89,668 പേര്‍ക്ക് ഇതുവരെ വാക്നിഷേഷന്‍ നല്‍കി. 3,32,08,330 പേര്‍ക്ക് ഇതിനകം രോഗം വന്നു പോയി. രാജ്യത്തൊട്ടാകെ 3,91,516 ആക്റ്റിവ് കേസുകളുണ്ട്. 3,23,74,497 പേര്‍ സുഖപ്പെട്ടു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 4,42,317 എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ബുള്ളറ്റിന്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്നലെ മാത്രം 6,44,030 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1939 വാക്‌സിന്‍ കേന്ദ്രങ്ങളാണ് ഇന്നുണ്ടായിരുന്നത്. അതില്‍ 1555 സര്‍ക്കാര്‍ കേന്ദ്രങ്ങളും 384 സ്വകാര്യ കേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിന് മുമ്പ് 4 ദിവസം 5 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായി. ജൂലൈ 30ന് 5,15,244 ആഗസ്റ്റ് 13ന് 5,60,515, ആഗസ്റ്റ് 14ന് 5,28,321, സെപ്റ്റംബര്‍ 7ന് 7,78,626 എന്നിങ്ങനെയാണ് നേരത്തെ 5 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കിയത്.

ഇതുവരെ ആകെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ 3,14,17,773 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 2,26,24,309 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 87,93,464 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ഇതോടെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 78.83 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 30.64 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം 63.91 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 24.84 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

Related posts

Leave a Comment