രാജ്യത്തിന്ന് 32,937 പുതിയ കോവിഡ് രോഗികള്‍

ന്യൂഡല്‍ഹിഃ രാജ്യത്തു പുതുതായി 32,937 പേര്‍ക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ 35,909 പേര്‍ രോഗമുക്തി നേടി. മരണ സംഖ്യ 417 രാജ്യത്ത് ആക്റ്റിവ് കേസുകളുടെ എണ്ണം 3,81,947 ആണെന്ന് ആരോഗ്യമന്ത്രാലയം. ഇന്നലെ പുതിയ രോഗികളില്‍ 18,582 പേരും കേരളത്തിലാണ്. 1,22,970 സജീവ കേസുകളാണ് ചികിത്സയിലുള്ളത്. 15.11 ശതമാനമാണു കേരളത്തിലെ രോഗ സ്ഥിരീകരണ നിരക്ക്.

സംസ്ഥാനത്തു കുറയാതെ തുടരുന്ന കോവിഡ് കണക്കില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്കണ്ഠ രേഖപ്പെടുത്തി. രോഗ നിയന്ത്രണങ്ങള്‍ കാര്യക്ഷമമല്ലെന്നാണു വിലയിരുത്തല്‍ . സം​​​സ്ഥാ​​​ന​​​ത്തെ തീ​​​വ്ര കോ​​​വി​​​ഡ് വ്യാ​​​പ​​​ന സാ​​​ഹ​​​ച​​​ര്യം അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യാ​​​നും കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മാ​​​യി കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി മ​​​ൻ​​​സു​​​ഖ് മാ​​​ണ്ഡ​​​വ്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ന്ന​​​ത​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും. സം​​​സ്ഥാ​​​നം ഇ​​​തു​​​വ​​​രെ കൈ​​​ക്കൊ​​​ണ്ട പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന സം​​​ഘം കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കും. ഇതിനായി സംഘം തിരുവനന്തപുരത്തെത്തി.

ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30 മു​​​ത​​​ൽ നാ​​​ലു വ​​​രെ​​​യാ​​​ണു ച​​​ർ​​​ച്ച. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കൂ​​​ടാ​​​തെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി, തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സം​​​ഘം ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി. ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ കൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും കേ​​​ന്ദ്ര ന​​​ട​​​പ​​​ടി​​​ക​​​ൾ.

ഉ​​​ച്ച​​​യ്ക്ക് 12.50നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​ന്ന കേ​​​ന്ദ്ര​​​മ​​​ന്ത്രി കോവിഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഹി​​​ന്ദു​​​സ്ഥാ​​​ൻ​​​ ലൈ​​​ഫ് കെ​​​യ​​​ർ ലി​​​മി​​​റ്റ​​​ഡ് ഓ​​​ഫീ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കും. എ​​​ച്ച്എ​​​ൽ​​​എ​​​ല്ലി​​​ന്‍റെ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലും കേ​​​ന്ദ്ര​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി സ​​​ന്ദ​​​ർ​​​ശി​​​ക്കും. രാ​​​ത്രി 8.30നു കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും സം​​​ഘ​​​വും മ​​​ട​​​ങ്ങും.

Related posts

Leave a Comment