31,222 പേര്‍ക്ക് കോവിഡ്, വ്യാപനം കുറയുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം കുറയുന്നു. 31,222 പേര്‍ക്കു മാത്രമാണ് ഇന്നലെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകള്‍ക്കുള്ളില്‍ 290 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. കേരളത്തിലാണ് രോഗികളും മരണങ്ങളും കൂടുതല്‍. 19,688 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 135 പേര്‍ മരിച്ചു.

രാജ്യത്തൊട്ടാകെ 42,942 പേര്‍ ഇന്നലെ രോഗമുക്തി നേടി. 3,92,864 ആക്റ്റിവ് കേസുകളുണ്ടെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

3,30,58,843 പേര്‍ക്ക് ഇതു വരെ രോഗം സ്ഥിരീകരിച്ചു. അവരില്‍ 3,22,24,937 പേര്‍ രോഗമുക്തി നേടി. ഒട്ടാകെ 4,41,042 പേരാണ് ഇതുവരെ ഇന്ത്യയില്‍ മരിച്ചത്. ഇതുവരെ 69,90,60,776 പേര്‍ക്ക് ഒരു ഡോസ് വാക്നിനെങ്കിലും നല്‍കാനായെന്ന് ഐസിഎംആര്‍ അറിയിച്ചു.

Related posts

Leave a Comment