Connect with us
inner ad

Entertainment

ഒരു ചെറുനാരങ്ങക്ക് 30,500 രൂപ; സ്വന്തമാക്കിയത് ഈറോഡ് സ്വദേശി

Avatar

Published

on

ചെന്നൈ: ഒരു ചെറുനാരങ്ങയ്ക്ക് കൂടിപ്പോയാൽ 5 മുതൽ 8 വരെ വില എന്നാൽ ഇവിടെ ഒരു ചെറുനാരങ്ങയുടെ വില 35,000 രൂപയാണ്. സംഭവത്തിന് പിന്നിൽ ഒരു കാരണം ഉണ്ട്. തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ ആണ് ലേലത്തില്‍ ഒരൊറ്റ ചെറുനാരങ്ങ 35,000 രൂപയ്ക്ക് വിറ്റ് പോയത്. ഈറോഡില്‍ നിന്ന് 35 കി.മീറ്റർ ദൂരത്തുള്ള ശിവഗിരിയിലെ പഴപൂസയ്യൻ ക്ഷേത്രത്തിലാണു സംഭവം . വിശ്വാസികള്‍ കാണിക്കയായി നല്‍കിയ വസ്തുക്കളുടെ ലേലത്തിലായിരുന്നു വൻ തുക നല്‍കി ഒരാള്‍ നാരങ്ങ സ്വന്തമാക്കിയത്. ശിവരാത്രി ദിനത്തില്‍ കാണിക്കയും സംഭാവനയുമായി ലഭിച്ച സാധനങ്ങള്‍ കഴിഞ്ഞ ദിവസമാണ് ക്ഷേത്രം ഭാരവാഹികള്‍ ലേലത്തില്‍ വച്ചത്. ഇതിലാണ് ഒരൊറ്റ ചെറുനാരങ്ങ വാങ്ങാൻ വിശ്വാസികളുടെ മത്സരം നടന്നത്.
15 പേരാണ് നാരങ്ങ സ്വന്തമാക്കാനായി ലേലത്തില്‍ പങ്കെടുത്തത്. ഒടുവില്‍ 35,000 രൂപ വിലപറഞ്ഞ് ഈറോഡ് സ്വദേശി അതു സ്വന്തമാക്കുകയായിരുന്നു. ക്ഷേത്രത്തിലെ ദേവതയ്ക്കു മുന്നില്‍ പ്രത്യേക പൂജയും പ്രാർഥനയും നടത്തിയ ശേഷമാണു നാരങ്ങ ലേലം വിളിച്ചയാള്‍ക്കു കൈമാറിയത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Cinema

മലയാളത്തിലെ അതിവേഗ 100 കോടി സ്വന്തമാക്കി ‘ആടുജീവിതം’

Published

on

ആഗോള തലത്തില്‍ 100 കോടി സ്വന്തമാക്കി ആടുജീവിതം. അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന മലയാള സിനിമയായി ആടുജീവിതം മാറി. പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ നൂറ് കോടി സ്വന്തമാക്കിയ വിവരം പുറത്തുവിട്ടത്.

അതിവേഗ 50 കോടി കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന നേട്ടവും ആടുജീവിതത്തിന്റെ പേരിലാണ്. കരിയറിലെ നൂറ് കോടി ക്ലബിലെത്തുന്ന ആദ്യ പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. റിലീസ് ചെയ്ത് 9 ദിവസം കൊണ്ടാണ് ആടുജീവിതം 100 കോടി ക്ലബിലെത്തുന്നത്. ഈ വര്‍ഷം നൂറ് കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മലയാള ചിത്രംകൂടിയാണ് ആടുജീവിതം.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

മാധവനായി വിനായകൻ, സുരാജ് ശങ്കുണ്ണിയായി; ‘തെക്ക് വടക്ക്’ ചിത്രീകണം തുടങ്ങി

Published

on

പാലക്കാട്: ആദ്യമായി വിനായകനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന “തെക്ക് വടക്ക്” സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. കെഎസ്ഇബി എഞ്ചീനർ മാധവന്റെ വേഷത്തിലാണ് വിനായകൻ അഭിനയിക്കുന്നത്. അരിമിൽ ഉടമയായ ശങ്കുണ്ണിയായി സുരാജും വേഷമിടുന്നു. എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. അൻജന ഫിലിംസ്, വാർസ് സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ അൻജന ഫിലിപ്പ്, വി.എ ശ്രീകുമാർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

ജയിലറിനു ശേഷം വിനായകൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാലുടൻ വിക്രമിനൊപ്പമുള്ള സിനിമയിലേക്ക് സുരാജ് പ്രവേശിക്കും. ഇരു പ്രതിഭകളുടേയും പ്രകടനം തമാശയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകത തെക്ക് വടക്ക് സിനിമയെ വ്യത്യസ്തമാക്കുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്.

ആർഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങൾ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.

Advertisement
VKSHNM NWS KWT 1000 x 180 PX-01

“വിനായകൻ – സുരാജ് കൂട്ടുകെട്ട്, നൻപകൽ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രസകരമായ കഥ, പരസ്യ രംഗത്തു നിന്നുള്ള സംവിധായകൻ പ്രേം ശങ്കർ- തുടങ്ങിയവർക്കൊപ്പം അണിയറയിലും കഥാപാത്രങ്ങളായും വ്യത്യസ്തമായ കോമ്പിനേഷനാണ് തെക്ക് വടക്ക് സിനിമയുടെത്”- നിർമ്മാതാവ് അൻജന ഫിലിപ്പ് പറഞ്ഞു.

“ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കുന്ന നിലയ്ക്കാണ് ഷൂട്ടിങ് പ്ലാൻ ചെയ്തിരിക്കുന്നത്. ഈ വർഷം ഓണം റിലീസായി സിനിമ തിയറ്ററിൽ എത്തിക്കും”- നിർമ്മാതാവ് വി. എ ശ്രീകുമാർ പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

വളകാപ്പ് ആഘോഷമാക്കി ജഗതും അമല പോളും

Published

on

ആദ്യ കണ്‍മണിയെ വരവേൽക്കാനൊരുങ്ങുകയാണ് തെന്നിന്ത്യൻ നായിക അമലാ പോളും ഭർത്താവ് ജഗത് ദേശായിയും. കഴിഞ്ഞ വർഷം നവംബറിലാണ് അമലയും ജഗതും വിവാഹിതരായത്. കൊച്ചിയിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി നാലിന് അമ്മയാകാൻ പോകുന്നുവെന്ന വാർത്ത അമല പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമലയും ജഗതും.

2009ൽ ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെയാണ് അമല വെള്ളിത്തിരയിൽ എത്തുന്നത്. 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ ശ്രദ്ധേയമായ ചിത്രം മികച്ച നടിക്കുളള പുരസ്കാരവും അമല സ്വന്തമാക്കി. ആടുജീവിതമാണ് ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ അമല പോള്‍ ചിത്രം.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured