Kerala
സപ്ലൈകോയ്ക്ക് 3000 കോടി ബാധ്യത;
ബജറ്റിൽ അനുവദിച്ചത് 205 കോടിയെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: 3000 കോടി ബാധ്യതയുള്ള സപ്ലൈകോയ്ക്ക് വിപണി ഇടപെടലിന് സർക്കാർ ബജറ്റില്‍ നല്‍കിയത് 205 കോടി മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കാന്‍ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് ദയാവധമൊരുക്കുകയാണെന്നും നിയമസഭയിൽ വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തില്‍ സന്തോഷിക്കുന്നത് ഭക്ഷ്യമന്ത്രിയും സി.പി.ഐയുമാണെന്നും അദ്ദേഹം പറഞ്ഞു.
3000 കോടി ബാധ്യതയുള്ള സപ്ലൈകോയ്ക്ക് വിപണി ഇടപെടല്‍ നടത്താന്‍ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത് വെറും 205 കോടി മാത്രമാണ്. 2021-22 ല്‍ ബജറ്റില്‍ 150 നീക്കി വച്ചിട്ട് നല്‍കിയത് 75 കോടി. 2021-22 ല്‍ ഒരു രൂപ പോലും നല്‍കിയില്ല. ഇത്രയും വലിയ ബാധ്യത ഏതെങ്കിലും ഒരു സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 792 കോടി രൂപ കുടിശികയുള്ളതിനാല്‍ വിതരണക്കാര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. മന്ത്രിയുടെയും വകുപ്പിന്റെയും കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. സപ്ലൈകോയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് ഒരു കുഴപ്പവുമില്ലെന്ന് മന്ത്രി പറയുന്നത്. കിറ്റ് നല്‍കിയതിന്റെ കുടിശിക പോലും സപ്ലൈകോയ്ക്ക് നല്‍കിയിട്ടില്ല. അഞ്ച് വര്‍ഷം യു.ഡി.എഫ് ഭരിച്ചപ്പോള്‍ ഏതെങ്കിലും ഒരു നിത്യോപയോഗ സാധനം മാവേലി സ്റ്റോറില്‍ ഇല്ലാത്ത സാഹചര്യമുണ്ടായിട്ടില്ല. ഇപ്പോള്‍ മന്ത്രി പറയുന്നത് സപ്ലൈകോയെ കുറിച്ച് പറഞ്ഞാല്‍ കുത്തക കമ്പനികള്‍ വരുമെന്നാണ്. കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കാന്‍ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ ദയാവധമൊരുക്കുകയാണ്. നിങ്ങളാണ് കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കുന്നത്. പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഭക്ഷ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്ട്ടിയുമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിലക്കയറ്റത്തിലും നികുതി വര്‍ധനവിലും ജനങ്ങള്‍ പ്രയാസത്തിലാണ്. ഇടത്തരം കുടുംബത്തിന്റെ ചെലവില്‍ 10000 രൂപയുടെ വര്‍ധനവുണ്ടായി. ഏറ്റവും കൂടുതല്‍ ജപ്തി നടന്ന വര്‍ഷമാണ് കടന്നു പോയത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോ കെ.എസ്.ആര്.ടി.സിയും വൈദ്യുതി ബോര്‍ഡും പോലെ തകര്‍ച്ചയിലേക്ക് പോകുകയാണ്. സപ്ലൈകോയിലെ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് ഇടതുപക്ഷം തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനമാണ്. എന്നിട്ടാണ് വില കൂട്ടാനുള്ള സമിതിയെ നിയോഗിച്ചിരിക്കുന്നത്. സപ്ലൈകോയെ സര്‍ക്കാരാണ് തകര്‍ത്തത്. കരാറുകാര്‍ ടെന്‍ഡറില്‍ പങ്കെടുക്കാത്ത ദയനീയ സ്ഥിതിയിലാണ്. പൊതുവിപണയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ട സ്ഥാപനത്തെ കെടുകാര്യസ്ഥതയും മിസ്മാനേജ്മെന്റും കൊണ്ട് സര്‍ക്കാര്‍ തന്നെ തകര്‍ത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
Cinema
ലൈംഗികാതിക്രമം: സംവിധായകന് രഞ്ജിത്തിനെ ചോദ്യംചെയ്തു
കൊച്ചി: ലൈംഗികാതിക്രമം സംബന്ധിച്ച് ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യംചെയ്തു. എറണാകുളം മറൈന്‍ഡ്രൈവിലെ തീരദേശ ഐ.ജിയുടെ ഓഫിസില്‍ നടന്ന ചോദ്യംചെയ്യല്‍ രണ്ടര മണിക്കൂറോളം നീണ്ടു. എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പിമാരടക്കം പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് രഞ്ജിത്ത് ചോദ്യംചെയ്യലിന് ഹാജരായത്. ‘പാലേരി മാണിക്യ’ത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ തനിക്കുനേരെ ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഈ കേസില്‍ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്ന് പ്രോസിക്യൂഷന് അറിയിച്ചതിനെത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തീര്‍പ്പാക്കിയിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ബംഗളൂരുവില്‍ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവും രംഗത്തെത്തിയിരുന്നു. ഈ കേസില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
അന്വേഷണ സംഘം വിളിച്ചിട്ടാണ് വന്നതെന്ന് മാത്രമാണ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ചോദ്യംചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും പ്രതികരിക്കാന്‍ തയാറായില്ല. പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായാല്‍ കുറ്റാരോപിതരെ ചോദ്യംചെയ്തു തുടങ്ങുമെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തേ അറിയിച്ചിരുന്നു.
Ernakulam
അജ്ഞാത വാഹനമിടിച്ച് അത്യാസന്ന നിലയില്‍ കഴിയുന്ന ഒമ്പതുകാരി: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
കൊച്ചി: അജ്ഞാത വാഹനമിടിച്ച് അത്യാസന്നനിലയില്‍ കഴിയുന്ന ഒമ്പതു കാരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് േൈഹക്കാടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളായ ദൃഷാനയാണ് വടകര ചോറോട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
സംഭവത്തില്‍ സ്വമേധയാ കേസെടുത്താണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിശദീകരണം തേടിയത്.കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി 10ഓടെ ദേശീയപാത മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ദൃഷാനയുടെ മുത്തശ്ശി ബേബി തല്‍ക്ഷണം മരിച്ചിരുന്നു.
ദൃഷാനയുടെ ചികിത്സക്ക് വലിയ തുക നിര്‍ധന കുടുംബത്തിന് ചെലവായി. ദൃഷാനക്ക് എന്തെങ്കിലും സഹായം ലഭ്യമാക്കാനുമായിട്ടില്ല. ദൃഷാനയുടെ ദുരവസ്ഥയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സ്വമേധയാ കേസെടുത്തത്. കോഴിക്കോട് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെയും വിക്ടിം റൈറ്റ്സ് സെന്ററിന്റെയും റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഡിവിഷന് ബെഞ്ച് സര്‍ക്കാറിന്റെയടക്കം വിശദീകരണം തേടിയത്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Death
കൊല്ലം ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണന് കുട്ടിനായര്‍ അന്തരിച്ചു
കൊല്ലം: കൊല്ലം ഡിസിസി വൈസ് പ്രസിഡന്റും പതാരം സര്‍വീസ് സഹകരണ സംഘം പ്രസിഡന്റും കെഎസ്ആര്‍ടിസി റിട്ടയേര്‍ഡ് അസിസ്റ്റന്റ് ഡയറക്റ്ററുമായ കെ. കൃഷ്ണന് കുട്ടിനായര്‍ (71) അന്തരിച്ചു. സംസ്കാരം ഇന്നുച്ച കഴിഞ്ഞു മൂന്നിന് പതാരത്തിനു സമീപം തൃക്കുന്നപ്പുഴവടക്ക് പെരുമന പടിഞ്ഞാറ്റതില്‍ വീട്ടു വളപ്പില്‍. ഭാര്യ: ദേവമ്മ പിള്ള. മക്കള്‍: ജയകൃഷ്ണന് (ഡെപ്യൂട്ടി ഡയറക്റ്റര്‍, സഹകരണ വകുപ്പ്, പെരുന്തല്‍മണ്ണ), ഹരികൃഷ്ണന് (കാസ്കാര്‍ഡ് ബാങ്ക്) ജയന്തി കൃഷ്ണന് (റൂറല്‍ ഹൗസിംഗ് സൊസൈറ്റി, കുണ്ടറ). മരുമക്കള്‍: അനില്‍കുമാര്‍ (കാനറ ബാങ്ക്, മംഗലാപുരം), വീണ (കെഎന്‍എന്‍എം എച്ച്എസ്എസ്, പവിത്രേശ്വരം), ഇനു കൃഷ്ണന്.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login