Connect with us
,KIJU

Featured

പ്ലസ് വൺ പ്രവേശനത്തിന് കഴിഞ്ഞ വർഷത്തെ അധിക സീറ്റ് നിലനിർത്തും, മലബാറിലെ ക്ഷാമത്തിനു പരിഹാരം അകലെ

Avatar

Published

on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ സീറ്റുകളിൽ അധിക വർധനയില്ല. അതേ സമയം, കഴിഞ്ഞ വർഷം അനുവദിച്ച അധിക ബാച്ചുകൾ നില നിർത്തും. ഇന്നു കൂടിയ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷത്തെപ്പോലെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഗവൺമെൻ്റ്.ആറ് ജില്ലകളിലെ സ്‌കൂളുകളിൽ 30% സീറ്റ് അധികമായി അനുവിച്ചു.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഗവൺമെൻ്റ് സ്‌കൂളുകളിലാണ് 30% സീറ്റ് വർധിപ്പിക്കുന്നത്. ഇതേ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളിൽ 20% സീറ്റുകളും വർധിപ്പിക്കും.
എയ്ഡഡ് സ്‌കൂളുകൾ ആവശ്യപ്പെടുകയാണെങ്കിൽ 10% കൂടി മാർജിനിൽ വർദ്ധനവ് അനുവദിക്കാനാണ് തീരുമാനം. 2021ൽ തുടങ്ങിയ താല്ക്കാലിക ബാച്ചുകൾ ഈ വർഷവും തുടരും.
കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധനവുണ്ടാകും. അതേസമയം, സീറ്റ് വർധനവുണ്ടായിട്ടും മലബാറിലെ പല ജില്ലകളിലും കഴിഞ്ഞ വർഷം പലർക്കും പ്ലസ് വണിന് ഉദ്ദേശിച്ച വിഷയങ്ങളിൽ പ്രവേശനം ലഭിച്ചില്ല. അതേ സാഹചര്യം ഈ വർഷവും തുടരുമെന്ന് അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ട്.

Featured

മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.

Advertisement
inner ad
Continue Reading

Featured

അന്വേഷണച്ചുമതല ഡിഐജി നിശാന്തിനിക്ക്

Published

on

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ഡിഐജി നിശാന്തിനിക്ക്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി

Advertisement
inner ad
Continue Reading

chennai

വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Published

on

ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.

Continue Reading

Featured