തിരുവല്ല കൊലപാതകം: മൂന്ന് പ്രതികൾ പിടിയിൽ, ബന്ധമില്ലെന്ന് സംഘികൾ

തിരുവല്ല: സി പി എം തിരുവല്ല പെരിങ്ങമല ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വീടിനു സമീപം ​ഗുണ്ടാ സംഘം കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. ജിഷ്ണു, നന്ദു, പ്രമോദ്,ജിനാസ് എന്നവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് കൊലപാതകം നടന്നത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ആർഎസ്എസ്- സംഘപരിവാർ സംഘങ്ങളാണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശികനേതൃത്വം തന്നെ പറയുന്നു. അതുകൊണ്ടു തന്നെ സംഭവത്തിനു പിന്നിൽ രാഷ്‌ട്രീയവുമില്ലെന്ന് നാട്ടുകാർ പറയുന്നു. സന്ദീപ് കുമാറിന്റെ കൊലപാതകവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നു സംഘപരിവാര സംഘടനകളും വ്യക്തമാക്കി. എന്നാൽ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാ​ഗ്യമാണെന്നാണ് പിടിയിലായവർ പറയുന്നത്.

Related posts

Leave a Comment