കൊക്കയാർ ഉരുൾപൊട്ടൽ ; മൂന്നു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ഇടുക്കി: കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായ മൂന്നു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ചേരിപ്പുറത്ത് സിയാദിൻ്റെ മകൾ അംന (7), കല്ലുപുരയ്ക്കൽ ഫൈസലിൻ്റെ മക്കളായ അഫ്സാൻ (8), അഹിയാൻ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

മൂന്നു കുട്ടികളും കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു. സിയാദിൻ്റെ ഭാര്യ ഫൗസിയ, മറ്റൊരു കുട്ടി അമീൻ എന്നിവരെയും കാണാതായിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വിവിധ സർക്കാർ വകുപ്പുകൾ ഏകോപിച്ചു പ്രവർത്തിക്കുകയും ദുരന്തത്തിൽപ്പെട്ട എല്ലാവർക്കും അടിയന്തിര സഹായം എത്തിക്കുകയും വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന് ദുരന്ത നിവാരണത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ദുരന്ത മേഖലകൾ സന്ദർശിച്ച അദ്ദേഹം പറഞ്ഞു.

കനത്ത മഴയിലും ഉരുൾപൊട്ടലിലും ദുരന്തത്തിനിരയായവർക്ക് സഹായമെത്തിക്കാൻ പട്ടികജാതി പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തിരമായി ഇടപെടണമെന്ന്മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകി. മഴക്കെടുതികൾ കേരളത്തിൽ വീണ്ടും ദുരിതം വിതയ്ക്കുന്ന കാഴ്ചയാണ് ഇന്നലെ മുതൽ കാണുന്നത്. മലയോരപ്രദേശങ്ങളിലും കോളനികളിലും ജീവിക്കുന്നവർ മഴക്കെടുതികളുടെ തീവ്രത കൂടുതലായി അനുഭവിക്കുന്നുണ്ട്. മഴക്കെടുതിയിൽ ദുരന്ത ബാധിതരായവർക്കൊപ്പം കോളനികൾ ഒഴിഞ്ഞു പോകേണ്ടി വന്ന നൂറു കണക്കിന് പട്ടിക വിഭാഗക്കാരുമുണ്ട്. റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി രക്ഷാപ്രവർത്തനം, പുനരധിവാസം തുടങ്ങി .

മഹാപ്രളയത്തിൽ നാശനഷ്ടം സംഭവിച്ച മുഴുവൻ ആളുകൾക്കും ആവശ്യമായ സഹായം അടിയന്തിരമായി എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.. കഴിഞ്ഞ ദിവസത്തെ മഹാപ്രളയത്തിൽ നാശനഷ്ടമുണ്ടായ റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി . പ്രളയം മൂലം ജനങ്ങൾക്ക് ഉണ്ടായ നാശനഷ്ടം കൃത്യമായി എത്രയും വേഗം രേഖപ്പെടുത്താനും മതിയായ നഷ്ടപരിഹാരം നൽകാനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ് നാരായൺ എം എൽ എ മന്ത്രിയോട് ആവശ്യപ്പെട്ടു

Related posts

Leave a Comment