Alappuzha
മൂന്നംഗ കുടുംബം ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ
തൃശൂർ : തൃശൂരിൽ മൂന്നംഗ കുടുംബം ഹോട്ടൽമുറിയിൽ ജീവനൊടുക്കി. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിലാണ് ഇവരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്. തൃപ്പൂണിത്തുറ സ്വദേശിയെന്നാണ് മരിച്ച സ്ത്രീയുടെ വിലാസത്തിലുള്ളത്. സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
Alappuzha
ആലപ്പുഴയില്‍ ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു
ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു. റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെ ബസ്സിന് തീപിടിച്ചുഡ്രൈവിംഗ് സ്‌കൂളിന്റെ ബസ്സിനാണ് തീപിടിച്ചത്.ഉച്ചയ്ക്ക് 12.10 ഓടെയാണ് സംഭവം.ടെസ്റ്റ് നടക്കുന്നതിനിടെ പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയായിരുന്നു.
ബസ്സിന്റെ എന്‍ജിന്‍ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടെസ്റ്റില്‍ പങ്കെടുക്കുകയായിരുന്ന യുവാവിനോട് പുറത്തേയ്ക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.യുവാവ് ബസ്സില്‍ നിന്ന് ഇറങ്ങി മിനിറ്റുകള്‍ക്കകം തീ ആളിപ്പടരുകയായിരുന്നു.ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Alappuzha
അന്നയുടെ മരണം പുത്തന്‍കാലഘട്ടത്തിന്റെ തൊഴില്‍ ചൂഷണത്തിന് ഉത്തമ ഉദാഹരണം: ആര്‍.ചന്ദ്രശേഖരന്‍
ആലപ്പുഴ: അന്നയുടെ മരണം പുതിയ കാലഘട്ടത്തില്‍ നില നില്‍ക്കുന്ന തൊഴില്‍ ചൂഷണത്തിന്റെ തെളിവാണെന്ന് ഐ.എന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍. കുറഞ്ഞ വേതനം, കൂടുതല്‍ സമയം എന്ന പുത്തന്‍ തൊഴില്‍ നയം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്നും, ചൂഷണത്തിന് വിധേയരാകുന്ന പുതിയ തലമുറയ്ക്കായി ഐ.എന്‍.റ്റി.യു.സി ശക്തമായ നിലപാട് എടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.എന്‍.റ്റി.യു.സി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.റ്റി മേഖല, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖല, ഡയറക്ട് മാര്‍ക്കറ്റിംഗ്, ഗിഗ് വര്‍ക്കേഴ്സ്, ഹരിതകര്‍മ്മ സേന തുടങ്ങിയ മേഖലകളില്‍ യൂണിയനുകള്‍ ആരംഭിക്കുമെന്നും, യുവ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഐ.എന്‍.റ്റി.യു.സി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കാര്‍ത്തിക് ശശി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഐ.എന്‍.റ്റി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബൈജു,ഐ.എന്‍.റ്റി.യു.സി നേതാക്കളായ ബാബു ജോര്‍ജ്, പി.ഡി.ശ്രീനിവാസന്‍, അശോക് മാത്യൂസ്, അശോക് ചിങ്ങോലി, കെ.ആര്‍.രഞ്ജിത്, ജയകൃഷ്ണന്‍, അരുണ്‍ദേവ്, കണ്ണന്‍ ബാലകൃഷ്ണന്‍, അരുണ്‍, മുഹമ്മദ് ഹാഷിം,സിജോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Alappuzha
അമ്മയുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ പതിനഞ്ചുകാരനെ കാണാനില്ല
ആലപ്പുഴ: കായംകുളത്ത് പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. പുതുപ്പള്ളി ഗോവിന്ദമുട്ടം സ്വദേശി ചിന്മയാനന്ദിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് കുട്ടി വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കുണ്ടാക്കിയാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി പോയതെന്നാണ് വിവരം.
കുട്ടിയുടെ സൈക്കിള്‍ കായംകുളം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login