കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് ആഴ്ചയിൽ 3 ലണ്ടൻ വിമാനങ്ങൾ

നെടുമ്പാശ്ശേരി : മഹാവ്യാധികാലത്ത് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ആഹ്ലാദം പകർന്നുകൊണ്ട് യൂറോപ്പിലേയ്ക്ക് കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തി കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി. ഈ മാസം 22 മുതൽ ആഴ്ചയിൽ മൂന്നുവട്ടം എയർ ഇന്ത്യ ലണ്ടനിൽ നിന്ന് കൊച്ചിയിലേയ്ക്കും തിരിച്ചും സർവീസ് നടത്തും. ഞായർ, വെള്ളി, ബുധൻ ദിവസങ്ങളിലാണ് ലണ്ടൻ-കൊച്ചി-ലണ്ടൻ സർവീസുകൾ നടത്തുന്നത് . ലണ്ടൻ-കൊച്ചി-ലണ്ടൻ റൂട്ടിൽ പ്രതിവാര സർവീസാണ് നിലവിൽ എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ബുക്കിങ് തുടങ്ങി ആദ്യദിനം തന്നെ രണ്ട് സർവീസുകളുടെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. ബുധനാഴ്ച രാവിലെ 3 . 45 ന് ലണ്ടനിൽ നിന്നും എത്തുന്ന വിമാനം 5 . 50 ന് മടങ്ങും. ഓഗസ്‌റ് 22 മുതൽ ഇത് ആഴ്ചയിൽ മൂന്നാകും. തളർന്നുകിടക്കുന്ന വ്യോമയാന, വിനോദസഞ്ചാരമേഖലയ്ക്ക് ഉത്തേജനം പകരാൻ ഈ സർവീസുകൾക്ക് കഴിയുമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. ‘ ആഴ്ചയിൽ മൂന്ന് ദിവസം ലണ്ടനിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തുമെന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം യൂറോപ്യൻ സർവീസുകൾ സമയക്രമ പട്ടികയിൽ ഉൾപ്പെടുന്നത്. യോറോപ്യൻ മേഖലയിലേയ്ക്കുള്ള യാത്രാസൗകര്യങ്ങൾ വർധിപ്പിക്കാൻ സംസ്ഥാന സർക്കാരും കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനിയും നടത്തുന്ന ശ്രമങ്ങൾക്ക് ഊർജം പകരുന്ന നടപടിയാണിതെന്നും സുഹാസ് കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 22 ന് പ്രാബല്യത്തിൽ വരുന്ന സമയക്രമ പട്ടിക അനുസരിച്ച് ഞായറാവ്ച രാവിലെ 3 . 00 ന് ലണ്ടനിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവജത്തി എത്തുന്ന എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം ഉച്ചയ്ക്ക് 1 . 20 ന് മടങ്ങും. ബുധൻ, വെള്ളി ദിനങ്ങളിൽ രാവിലെ 3 . 45 ന് എത്തുന്ന വിമാനം ഉച്ചയ്ക്ക് 1 . 20 ന് മടങ്ങും.  പത്തുമണിക്കൂർ ആണ് പറക്കൽ സമയം. ഈ മേഖലയിലേയ്ക്ക് കൂടുതൽ എയർലൈനുകളെ ആകർഷിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ പാർക്കിങ്, ലാൻഡിങ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
  യു.കെ. സർക്കാരിന്റെ യാത്രാ മാനദണ്ഡമനുസരിച്ച് ഇന്ത്യ ഇപ്പോൾ ആംബർ പട്ടികയിലാണ്. ഈ പട്ടികയിലുൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ഈ മാർഗനിർദേശങ്ങൾ പാലിക്കണം.

Related posts

Leave a Comment