ദേശീയ കോവിഡ് വ്യാപനത്തില്‍ മൂന്നു ശതമാനം കുറവ്

ന്യൂഡല്‍ഹിഃ ദേശീയ കോവിഡ് വ്യാപനത്തില്‍ കഴിഞ്ഞ 33 ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു ശതമാനത്തിന്‍റെ കുറവുണ്ടായെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ ബുള്ളറ്റിന്‍. രോഗ അതിജീവന നിരക്ക് 97.35 ശതമാനമായി തുടരുന്നു. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് അഞ്ചു ശതമാനത്തിലും കുറവാണ്. ഇതു പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ജാഗ്രത കൈവിടാറായില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 2.40 ശതമാനമാണ് ഇപ്പോള്‍ ശരാശരി പ്രതിദിന ടിപിആര്‍.

കഴിഞ്ഞ മണിക്കൂറുകള്‍ക്കുള്ളിലെ കോവിഡ് സ്റ്റാറ്റിസ്റ്റിക്സ്ഃ

രോഗികളുടെ എണ്ണംഃ 39,097

രോഗമുക്തി നേടിയവര്‍ഃ 35,087

മരണ സംഖ്യഃ 546

ഇതുവരെ രോഗമുക്തി നേടിയവര്‍: 3,05,03,166

നിലവില്‍ ചികിത്സയിലുള്ളവര്‍: 4,08,977

ആകെ മരണംഃ 4,20,016

Related posts

Leave a Comment