Connect with us
,KIJU

Featured

19 മത് ഏഷ്യൻ ​ഗെയിംസ് സോഫ്റ്റ് ബോൾ ; ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ

Avatar

Published

on

തിരുവനന്തപുരം; ;ചൈനയിൽ വെച്ച് നടക്കുന്ന 19 മത് ഏഷ്യൻ ​ഗെയിംസ് സോഫ്റ്റ് ബോൾ മത്സരത്തിൽ ഇടം നേടി മൂന്ന് മലയാളി വനിതകൾ.
അ‍ഞ്ജലി. പി ( മലപ്പുറം), റിന്റാ ചെറിയാൻ ( വയനാട്), സ്റ്റെഫി സജി ( പത്തനംതിട്ട) എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ഇന്ത്യൻ ടീമിന്റെ രണ്ടാം കോച്ചായി കേരള ടീം കോച്ചും ചെമ്പഴന്തി എസ്.എൻ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസറുമായ സുജിത് പ്രഭാകറിനേയും നിയമിച്ചു.

മലപ്പുറം താനൂർ പരിയാപുറം മനയ്ക്കൽ ഹൗസിൽ പി. അനിൽകുമാറിന്റേയും, എം ഷീജയുടേയും മകളാണ് 22 വയസുകാരി അ‍ഞ്ജലി. പി.
2022 ​ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ ​ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം വൈസ് ക്യാപ്റ്റൻ,
2021-22 വർഷത്തെ ദേശീയ സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീം വൈസ് ക്യാപ്റ്റൻ,
2016-17 വർഷത്തെ ദേശീയ സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം അം​ഗം, 2023 ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ടീം അം​ഗം, 2015 ൽ ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് മൂന്നാം സ്ഥാനം നേടിയ കേരള ടീം അം​ഗം, 2019-2020 വർഷം ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ എംജി യൂണിവേഴ്സ്റ്റി ടീം അം​ഗം തുടങ്ങിയ കിരീട നേട്ടങ്ങളും അ‍ഞ്ജലി കരസ്ഥമാക്കിയിട്ടുണ്ട്.

Advertisement
inner ad

വയനാട് ആനിടിക്കാപ്പു കല്ലൂക്കാട്ടിൽ വീട്ടിൽ ചെറിയാന്റേയും, റീന ചെറിയാന്റേയും മകളാണ് 25 വയസുകാരി റിന്റാ ചെറിയാൻ. ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം നിലവിൽ കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ കായിക അധ്യാപികയായി ജോലി നോക്കുകയാണ് റിന്റ.
2022 ​ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ ​ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം അം​ഗം, 2023 ൽ മൂന്നാം സ്ഥാനവും, 22 ൽ ജേതാക്കളും, 2019 ൽ മൂന്നാം സ്ഥാനം നേടിയ കേരള ടീം അം​ഗമായിരുന്നു. 2019 ൽ കാലിക്കറ്റ് സർവ്വകശാല ടീം ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ടീം അം​ഗം, 2014, ൽ ജൂനിയർ നാഷണൽ രണ്ടാം സ്ഥാനം, 2015 ൽ ജൂനിയർ നാഷണൽ മൂന്നാം സ്ഥാനം നേടിയ കേരള ടീം അം​ഗവുമായിരുന്നു.

പത്തനംതിട്ട ഏഴംകുളം ആരുകാലിക്കൽ സജി ഭവനിൽ സജി സാമുവലിന്റേയും, ഷീജ സജിയുടേയും മകളാണ് 24 വയസുകാരി സ്റ്റെഫി സജി. 2022 ​ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ ​ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം അം​ഗം, 2022 ​ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ ​ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം അം​ഗം, 2023 ൽ മൂന്നാം സ്ഥാനവും, 2022 ൽ ജേതാക്കളും, 2019 ൽ മൂന്നാം സ്ഥാനം നേടിയ കേരള ടീം അം​ഗമായിരുന്നു. 2017 ലെ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി എം.ജി യൂണിവേഴ്സിറ്റി ടീം കിരീടം നേടിയ ടീമിലേയും, 2019 ലെ രണ്ടാം സ്ഥാനം നേടിയ ടീമിലെ അം​ഗവുമായിരുന്നു.

Advertisement
inner ad

ഇന്ത്യൻ ടീമിന്റെ രണ്ടാം പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട സുജിത് പ്രഭാകർ , ചെമ്പഴന്തി എസ്.എൻ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസറാണ്. മലേഷ്യയിൽ പരിശീലകർക്കായുള്ള വേൾഡ് ബേസ്ബോൾ സോഫ്റ്റ്ബോൾ കോൺഫെഡറേഷന്റെ സാങ്കേതിക കോഴ്‌സിൽ പങ്കെടുക്കുകയും അന്താരാഷ്ട്ര ലെവൽ 1 സർട്ടിഫൈഡ് കോച്ചായി ലൈസൻസ് നേടുകയും ചെയ്ത സുജിത്തിന്റെ നേതൃത്വത്തിലാണ് ദേശീയ ​ഗെയിംസിൽ കേരള വനിതാ ടീം രണ്ടാം സ്ഥാനം നേടിയത്. അച്ഛൻ. കെ പ്രഭാകരൻ, അമ്മ എ ഇന്ദിര, ഭാര്യ.അർച്ചനരാജ്

ആദ്യമായി ഏഷ്യൻ​ഗെയിംസ് മത്സരത്തിലുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി കായിക താരങ്ങളെ സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി സ്പർജൻകുമാർ ഐപിഎസും, സെക്രട്ടറി അനിൽ എ ജോൺസനും അഭിനന്ദിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.

Continue Reading

Featured

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിൽ

Published

on

കൊല്ലം:കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ‌ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Advertisement
inner ad
Continue Reading

Featured

മുഖ്യമന്ത്രി വരുന്നത് കൊണ്ട് പാചകം പാടില്ല: ആലുവക്കാരുടെ അന്നം മുടക്കി പോലീസിന്റെ ഉത്തരവ്

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ ജനസദസിന്റെ സുരക്ഷയുടെ ഭാ​ഗമായി ഹോട്ടലുകളിൽ ഭക്ഷ്യവസ്തുക്കൾ പാചകം ചടെയ്യുന്നതു വിലക്കി പൊലീസ്. ആലുവ സ്വകാര്യ ബസ് സ്റ്റേഷനു പരിസരത്തെ ഹോട്ടലുകൾക്കാണ് വിചിത്രമായ ഈ നിർദേശം ലഭിച്ചത്. ഈ മാസം ഏഴിനാണ് ആലുവയിലെ നവകേരള സദസ്. ഈ പരിപാടിയിൽ വലിയ ജനപങ്കളിത്തമുണ്ടാകുമെന്നും സുരക്ഷയുടെ ഭാ​ഗമായി കടുത്ത നിയന്ത്രണം വേണമെന്നും പൊലീസ് പറയുന്നു. ഇതിന്റെ ഭാ​ഗമായിട്ടാണ് ആലുവ ബസ് സ്റ്റാൻഡിലെ ഹോട്ടലുകളിൽ പാചക വാതകം ഉപയോ​ഗിച്ചുള്ള പാചകം വിലക്കിയത്. ഹോട്ടലിനു പുറത്ത് മറ്റെവിടെയെങ്കിലും ആഹാരം പാകം ചെയ്തു കൊണ്ടു വന്ന് വില്പന നടത്താനാണ് പൊലീസ് പറയുന്നത്. ഇത് പ്രായോ​ഗികമല്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. അന്ന് ഹോട്ടലിന് അവധി നൽകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.
പാചകത്തിനു മാത്രമല്ല. തൊഴിലാളികൾക്കുമുണ്ട് നിയന്ത്രണം. ഹോട്ടലുകളിലും കടകളിലും മറ്റും ജോലി ചെയ്യുന്നവർ പൊലീസിൽ നിന്നു പ്രത്യക തിരിച്ചറിയൽ കാർഡ് വാങ്ങി സൂക്ഷിക്കണമെന്നും ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്റ്റർ അറിയിച്ചു. പാസ്പോർട്ട് സൈസിലുള്ള രണ്ടു ഫോട്ടോയും തിരിച്ചറിയൽ രേഖയുമായി പൊലീസ് സ്റ്റേഷനിൽ എത്തനാണ് നിർദേശം.
കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ്, കെഎസ്‌യു നേതാക്കളെ കരുതൽ തടവിൽ പാർപ്പിക്കുകയു മണിക്കൂറുകളോളം സ്കൂൾ കുട്ടികളെ പൊരി വെയിലത്തു നിർത്തുകയും മുഖ്യമന്ത്രി വരുന്നതിനും പോകുന്നതിനുമായി പൊതു നിരത്തുകൾ മണിക്കൂറുകളോളം അടച്ചിടുകയും ചെയ്യുന്ന ന‌ടപടികൾക്കെതിരേ ജനരോഷം ആളിക്കത്തുന്നതിനിടെയാണ് ജനസദസിന്റെ പേരിൽ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നതു വിലക്കിത്തൊണ്ടുള്ള വിചിത്രമായ ഉത്തരവമായി പൊലീസ് രം​ഗത്തെത്തിയത്.

Continue Reading

Featured