Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Ernakulam

പറവൂരിൽ സ്കൂൾ വൃത്തിയാക്കുന്നതിനിടയിൽ കിട്ടിയത് 3 അണലി കുഞ്ഞുങ്ങൾ!

Avatar

Published

on

പറവൂർ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കിഴക്കേപ്രം ഗവ.യുപി സ്കൂൾ വൃത്തിയാക്കിയപ്പോൾ കിട്ടിയത് 3 അണലിക്കുഞ്ഞുങ്ങളെ. കിഴക്കേപ്രത്തെ യുവാക്കളുടെ കൂട്ടായ്മ ചങ്ങാതിക്കൂട്ടം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സൂചികരണത്തിലാണ് ഇവയെ കിട്ടിയത്.

സ്കൂൾ പരിസരം അരിച്ചുപെറുക്കിയിട്ടും വേറെ പാമ്പുകളെയും കുഞ്ഞുങ്ങളെയും കണ്ടെത്താനായില്ല. 8 ഇഞ്ച് വരെ നീളമുള്ള അണലി കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. വിദ്യാലയത്തിലെ ക്ലാസ് മുറികളും ശുചിമുറികളും വൃത്തിയാക്കുകയും സ്കൂൾ അങ്കണത്തിൽ കാടുപിടിച്ചു കിടന്ന ഭാഗങ്ങൾ വെട്ടിത്തെളിക്കുകയും ചെയ്തു.

Advertisement
inner ad

പറവൂർ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കിഴക്കേപ്രം ഗവ.യുപി സ്കൂൾ വൃത്തിയാക്കിയപ്പോൾ കിട്ടിയത് 3 അണലിക്കുഞ്ഞുങ്ങളെ. കിഴക്കേപ്രത്തെ യുവാക്കളുടെ കൂട്ടായ്മ ചങ്ങാതിക്കൂട്ടം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സൂചികരണത്തിലാണ് ഇവയെ കിട്ടിയത്.

Advertisement
inner ad

സ്കൂൾ പരിസരം അരിച്ചുപെറുക്കിയിട്ടും വേറെ പാമ്പുകളെയും കുഞ്ഞുങ്ങളെയും കണ്ടെത്താനായില്ല. 8 ഇഞ്ച് വരെ നീളമുള്ള അണലി കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. വിദ്യാലയത്തിലെ ക്ലാസ് മുറികളും ശുചിമുറികളും വൃത്തിയാക്കുകയും സ്കൂൾ അങ്കണത്തിൽ കാടുപിടിച്ചു കിടന്ന ഭാഗങ്ങൾ വെട്ടിത്തെളിക്കുകയും ചെയ്തു.

Advertisement
inner ad

Ernakulam

എറണാകുളത്ത് അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്

Published

on

കൊച്ചി: എറണാകുളത്ത് അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സി.പി.എം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ഈ മാസം 11ന് പ്രതിപക്ഷ നേതാവില്‍ നിന്ന് അംഗത്വം സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സി.പി.എമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് കാരണമെന്നാണ് വിവരം. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്ന വിവരം മുഹമ്മദ് ഷിയാസ് അറിയിച്ചത്.

Advertisement
inner ad

സി.പി.എമ്മിനകത്ത് സ്വയം വിമര്‍ശനം സാധ്യമല്ലാതായി, വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കുന്നില്ല, ആര്‍.എസ്.എസിനെ നേരിട്ട് വിമര്‍ശിക്കാനുള്ള സാഹചര്യമില്ല എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരുന്നത്. പ്രാദേശിക വിഷയങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Advertisement
inner ad

Advertisement
inner ad
Continue Reading

Cinema

‘ കീരിക്കാടൻ ജോസ്’ വിടവാങ്ങി, നടന്‍ മോഹൻരാജ് അന്തരിച്ചു

Published

on

കൊച്ചി: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ ‘കീരിക്കാടൻ ജോസ്’ എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു. കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു

Advertisement
inner ad
Continue Reading

Ernakulam

കൊല്ലം – എറണാകുളം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

Published

on

കൊല്ലം-എറണാകുളം റൂട്ടിൽ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ സർവീസ് നടത്തുക. സർവീസ് അനുവദിച്ച ഉത്തരവ് റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്, ഈ മാസം ഏഴാം തീയതി മുതലാണ് സർവീസ് ആരംഭിക്കുന്നത്.

ആദ്യ ഘട്ടത്തിൽ, കൊല്ലം-എറണാകുളം റൂട്ടിൽ മെമ്മു സ്പെഷ്യൽ സർവീസുകൾ ആയിരിക്കും പ്രവർത്തിക്കുക. വിദ്യാർത്ഥികളും ജോലിക്കായി യാത്ര ചെയ്യുന്നവരും ഈ സർവീസുകളിൽ നിന്നും ഗുണം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവൃത്തി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ഈ പുതിയ സർവീസ് സഹായകരമാകും. പുനലൂർ-എറണാകുളം റൂട്ടിൽ മെമ്മു സർവീസും ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.

Advertisement
inner ad
Continue Reading

Featured