കോവിഡ് രോഗികള്‍ മുപ്പതിനായിരത്തില്‍ താഴെ

ന്യൂഡല്‍ഹിഃ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെ. മൂന്നു മാസത്തിലെ കുറവാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 29,689 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 42,363 പേര്‍ രോഗമുക്തരായി. മരണ സംഖ്യ 415. നിലവില്‍ 3,98,100 പേര്‍ക്കാണ് രോഗം സജീവമായുള്ളത്. ഇതുവരെ 44,19,12,395 പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ എങ്കിലും നല്‍കി. രോഗികളുടെ എണ്ണത്തിലും ടിപിആറിലും കേരളമാണ് രാജ്യത്ത് ഒന്നാമത്. രണ്ടാം സ്ഥാനം മഹാരാഷ്‌ട്രയ്ക്കും. രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര പ്രിസിന്‍സിപ്പല്‍ സെക്രട്ടറി ഇന്ന് ആശയവിനിമയം നടത്തും.

Related posts

Leave a Comment