സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ‍കുറ്റപത്രം കോടതിയിൽ, 29പേർ പ്രതികൾ, ഒന്നാം പ്രതി സരിത്ത്‍ ശിവശങ്കരൻ കേസിൽ 29ാം പ്രതി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചി സാമ്പത്തിക കുറ്റകൃത്യകോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ സരിത്താണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ കേസിൽ 29ാം പ്രതിയാണ്. കേസിൽ 29 പേരാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

റമീസാണ് സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസുത്രകൻ. 21 തവണയാണ് റമീസ് വിമാനത്താവളം വഴി സ്വർണ്ണം കടത്തിയിരിക്കുന്നത്. ഒരുവർഷം നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിലാണ് കസ്റ്റംസ് ഇപ്പോൾ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴിയാണ് പ്രതികൾ സ്വർണം കടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസും എൻഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 2020 ജൂലൈ അഞ്ചിനാണ് കസ്റ്റംസ് സ്വർണ്ണം പിടിച്ചെടുക്കുന്നത്. സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരിൽ നിന്നും സ്വർണ്ണക്കടത്ത് സംബന്ധിച്ച്‌ വിവരങ്ങൾ അറിഞ്ഞിരുന്നതാണെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്.

Related posts

Leave a Comment