27,254 പേര്‍ക്കു കൂടി കോവിഡ് 53.38 ലക്ഷം ഡോസ് വാക്സിന്‍, 3 സംസ്ഥാനങ്ങളില്‍ പൂര്‍ണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 27,254 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറുകള്‍ക്കുള്ളില്‍ 219 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. 37,687 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം രാജ്യത്തൊട്ടാകെ 53,38,945 കോവിഡ് പ്രതിരോധ വാക്സിനുകള്‍ നല്‍കി.

3,74,269 ആക്റ്റിവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,32,64 പേര്‍ക്ക് ഇതിനകം രോഗം വന്നു പോയി. 32,44,7032 പേര്‍ക്കു രോഗം സുഖപ്പെട്ടു. 4,42,874 പേര്‍ ഇതിനകം മരിച്ചെന്ന് ആരോഗ്യമന്ത്രാലയം. 74,38,37,643 പേര്‍ക്ക് ഇതിവരെ ഒരു ഡോസ് എങ്കിലും വാക്സിനും നല്‍കി.

അതേ സമയം, ലക്ഷദ്വീപിലടക്കം മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങളിലും മൂന്നു സംസ്ഥാനങ്ങളിലും മുഴുവന്‍ പേര്‍ക്കും ഒരു ഡോസ് വാക്സിന്‍ നല്‍കി. ഗോവ, ഹിമാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി ദാമൻ ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നിവയുമാണു പ്രായപൂർത്തിയായവർക്കെല്ലാം ഒരു ഡോസ് വാക്സീന്‍ നൽകിയത്.

ഹിമാചൽ പ്രദേശാണ് എല്ലാവർക്കും വാക്സീൻ ഉറപ്പാക്കിയ ആദ്യ സംസ്ഥാനം. ഹിമാചലിൽ 55.74 ലക്ഷം ഡോസ് വാക്സീനാണ് ഇതിനകം വിതരണം ചെയ്തത്. ഗോവയിൽ 11.83 ലക്ഷം ഡോസ് വാക്സീനും കുത്തിവച്ചു.സിക്കിം– 5.10 ലക്ഷം, ലഡാക്ക്– 1.97 ലക്ഷം, ലക്ഷദ്വീപ്– 53,499, ദാദ്ര നഗർ ഹവേലി ദാമന്‍ ദിയു– 6.26 ലക്ഷം എന്നിങ്ങനെയാണു മറ്റിടങ്ങളിലെ കണക്കുകൾ.

Related posts

Leave a Comment