രാജ്യത്ത് 27,176 പുതിയ കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്തു പുതുതായി 27,176 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അവരില്‍ 15,876 പേരും കേരളത്തില്‍. സംസ്ഥാനത്തു മാത്രം ഇന്നലെ 129 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി.

ദേശീയ തലത്തില്‍ 24 മണിക്കൂറുകള്‍ക്കിടെ 284 പേരുടെ മരണം കോവിഡ് പട്ടികയില്‍ പെടുത്തി. 38,012 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. ഉതുവരെ 3,33,16,755 പേര്‍ക്കു രോഗം സ്ഥിരീകരിക്കപ്പെട്ടു. 3,25,22,171 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3,51,087 ആക്റ്റിവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതിനകം 4,43,497 പേര്‍ മരിച്ചെന്നും ആരോഗ്യമന്ത്രാലയം. ഇന്നലെ വരെ 75.89 കോടി ആളുകള്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കി.

സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും അധ്യാപക, അധ്യാപകേതര ജീവനക്കാർക്കും ആദ്യ ഡോസ് കോവിഡ് വാക്‌സിൻ ഒരാഴ്ചയ്ക്കകം നൽകും. വാക്സിൻ ലഭ്യതയനുസരിച്ചത് ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് 50% സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ സ്വീകരിക്കാം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള ഐഡി കാർഡ് കരുതണം. ഓൺലൈൻ വഴിയും രജിസ്റ്റർ ചെയ്യാം. വാക്‌സിനേഷനായി തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണം.

Related posts

Leave a Comment