2,68,833 പേർക്ക് കൂടി കോവിഡ് , ഒമിക്രോൺ 6,041 പേർക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം 16.66 ശതമാനം എന്ന ടിപിആറിലേക്ക്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ വ്യാപനത്തോത് കുറഞ്ഞു. രണ്ടിടത്തും 30 ശതമാനത്തിനടുത്താണ് ടിപിആർ. കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 2,68,833 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെമ്പാടുമായി 6,041 പേർക്ക് ഒമിക്രോൺ വകഭേദവും സ്ഥിരീകരിച്ചതായി ആരോ​ഗ്യ മന്ത്രാലയം.
കഴിഞ്ഞ ദിവസത്തെക്കാൾ 4,631 പേർക്കാണ് കോവിഡ് അധികമായി പിടിപെട്ടത്. 1,22,684 പേർ രോ​ഗമുക്തി നേടി. 14,17,820 ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത്.

Related posts

Leave a Comment