26,727 പേര്‍ക്ക് കോവിഡ്,89 കോടി വാക്സിന്‍ നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം കുറയുന്നു. കേരളത്തിലൊഴികെ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണ വിധേയമായി. നിലവില്‍ 2,95,224 പേര്‍ മാത്രമാണു ഇന്ത്യയില്‍ ചികിത്സയിലുള്ളത്. അതില് കൂടുതല്‍ പേരും കേരളത്തിലാണ്. 15,914 പേര്‍ ഇന്നലെ മാത്രം കേരളത്തില്‍ പോസിറ്റിവ് ആയി.

ദേശീയ തലത്തില്‍ 26,727 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 28,246 പേര്‍ രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം. 80 കോടി ആളുകള്‍ക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി.

Related posts

Leave a Comment