Connect with us
48 birthday
top banner (1)

Business

ഇന്ത്യയിൽ 26വർഷം, LG യിൽ ഓഫറുകളുടെ ആഘോഷം

Avatar

Published

on

ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചിട്ട് 26 വർഷങ്ങൾ തികയുന്നതിനോട് അനുബന്ധിച്ച് LG ഉപഭോക്താക്കൾക്കായി വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു.
നറുക്കെടുപ്പിലൂടെ OLED TV, സൈഡ് ബൈ സൈഡ് റഫ്രിജറേറ്റർ, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ, മ്യൂസിക് സിസ്റ്റം, വാട്ടർ പ്യൂരിഫയർ,സ്പീക്കർ സിസ്റ്റം എന്നിങ്ങനെ ഒട്ടനവധി LG പ്രോഡക്ടുകൾ ആണ് ഉപഭോക്താക്കൾക്കായി എൽജി ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പിന് പുറമേ, 26% ക്യാഷ് ബാക്ക്, ഒരു EMI ഇളവ്, Rs 888 ഫിക്സഡ് EMI, എന്നിങ്ങനെ ആകർഷകമായ വിവിധ ഓഫറുകളും ലഭ്യമാണ്. ഈ ഓഫറുകൾ ജൂൺ 11 വരെ എല്ലാ ഗൃഹോപകരണ ഷോറൂമുകളിലും ലഭ്യമാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

സ്വർണവില കൂടി; പവന് 53,840 രൂപ

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 53,840 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 6730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. 520 രൂപയലധികം വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Continue Reading

Business

ഫെഡറല്‍ ബാങ്കും ബജാജ് അലയന്‍സ് ലൈഫും ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിന് ധാരണയിൽ

Published

on

കൊച്ചി: ഇടപാടുകാർക്ക് വൈവിധ്യമാര്‍ന്ന ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബജാജ് അലയന്‍സ് ലൈഫുമായി ബാങ്കഷ്വറന്‍സ് പങ്കാളിത്തതിന് ഫെഡറല്‍ ബാങ്ക് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാർക്ക് ദീര്‍ഘകാല സാമ്പത്തിക സുരക്ഷാ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കാനാകും. ബജാജ് അലയന്‍സ് ലൈഫിന്റെ എല്ലാ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും ഇന്ത്യയിലുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ലഭിക്കും.

Advertisement
inner ad

ഫെഡറല്‍ ബാങ്കിന്റേയും ബജാജ് അലയന്‍സ് ലൈഫിന്റേയും കരുത്ത് ഒന്നിച്ചുചേരുന്ന മികച്ച സേവനമാണ് ഈ പങ്കാളിത്തത്തിലൂടെ ഇടപാടുകാർക്ക് ലഭിക്കുക. വിപണി വിപൂലീകരണവും ഇന്‍ഷുറന്‍സ് വ്യാപനവും ലക്ഷ്യമിടുന്ന ഇരു കമ്പനികള്‍ക്കും ഈ സഹകരണം പ്രയോജനപ്പെടും.

ബജാജ് അലയന്‍സ് ലൈഫുമായുള്ള കോര്‍പറേറ്റ് ഏജന്‍സി ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിലൂടെ ബാങ്കിന്റെ ശാഖകൾ വഴി മികച്ച ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഏവർക്കും ലഭ്യമാക്കാനാണ് ഫെഡറല്‍ ബാങ്ക് ലക്ഷ്യമിടുന്നത്. ബുദ്ധിപൂർവം നിക്ഷേപിക്കാനും സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും ഇടപാടുകാർക്ക് ഇതിലൂടെ സാധിക്കുമെന്നു കരുതുന്നതായും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ പി വി ജോയ് പറഞ്ഞു.

Advertisement
inner ad

ഫെഡറല്‍ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള വിപുലമായ ശൃംഖല വഴി ഞങ്ങളുടെ സമഗ്രമായ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ കൂടുതല്‍ പേരിലെത്തിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബജാജ് അലയന്‍സ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഒഫീസര്‍ ധീരജ് സേഗാള്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Business

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പവന് 54,120 രൂപ

Published

on

സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയും നല്‍കേണ്ടി വരും.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില കുതിച്ചുയരുന്നത്.

Advertisement
inner ad

ഈ മാസമാദ്യം വില 53,000 രൂപയില്‍ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു.

Advertisement
inner ad
Continue Reading

Featured