ഇന്നലെ 25,467 പേര്‍ക്കു കോവിഡ്

ന്യൂഡല്‍ഹിഃ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,467 പേര്‍ക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 39,486 പേര്‍ രോഗമുക്തരായി.

മരണസംഖ്യഃ 354

ഇതു വരെ ആകെ രോഗികളുടെ എണ്ണംഃ 3,24,74,773

രോഗമുക്തി നേടിയവര്‍ഃ 3,17,20,112

ഇന്നലെ മരിച്ചവര്‍ഃ 354

ഇതുവരെ മരിച്ചവര്‍ഃ 4,35,110

ആക്റ്റിവ് കേസുകള്‍ഃ 3,19,551

ഇതുവരെ വാക്സിന്‍ ലഭിച്ചവര്‍ഃ 58,89,97,805

രണ്ടാം തരംഗം ഏറെക്കുറെ ശമിച്ചതിന്‍റെ സൂചനയാണു ലഭിക്കുന്നത്. പ്രതിദിന ആക്റ്റിവ് കേസുകളുടെ വര്‍ധന കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനു സമാനമാണ്. 0.98% ആണ് ഇന്നത്തെ നിരക്ക്. രോഗമുക്തരുടെ എണ്ണം 97.68 ശതമാനമായി ഉയര്‍ന്നു. ഇതും കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനു സമമാണ്. പ്രതിദിന ടിപിആര്‍ 1.65%.

Related posts

Leave a Comment