25,000 കിലോമീറ്ററുകൾ; കോവിഡിനെ തുരത്താൻ ഒരു യാത്ര

കൊച്ചി: രണ്ട് വർഷത്തോളം വീടുകളിൽ പിടിച്ചിരുത്തിയ കോവിഡിനെ തകർക്കാനായി ഒരു യാത്ര. അതാണ് എറണാകുളം സ്വദേശികളായ രണ്ട് സുഹ്യത്തുകൾ ആരംഭിച്ച യാത്രയുടെ ലക്ഷ്യം. ‘ഗെറ്റ് വാക്സിനേറ്റഡ്’ എന്ന ബോധവത്കരണ ബോർഡ് എഴുതിയ മഹീന്ദ്ര താർ കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ലക്ഷ്യം ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെയുള്ള ഭാരതപര്യടനം തന്നെ. കോവിഡ് വാക്സിൻ എടുക്കണമെന്ന സന്ദേശം സാധാരണക്കാരിലേക്ക് എത്തിക്കാൻ വേണ്ടി കടവന്ത്ര സ്വദേശി കെ.ആർ സലീലും ഇടപ്പള്ളി സ്വദേശി രാജേഷ് ജി. തയ്യിലുമാണ് യാത്രികർ.

28 സംസ്ഥാനങ്ങളിലൂടെയും ആറ് യൂണിയൻ ടെറിറ്റിയിലൂടെയുമായാണ് യാത്ര. രണ്ട് പേരും രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കെറ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ കരുതിയിട്ടുണ്ട്.

‘പഠിച്ചത് എൻജിനീയറിങ് ആണെങ്കിലും, ട്രാവൽ ആൻഡ് ടൂറിസം പ്രൊഫഷണലായ എനിക്ക് ഇഷ്ടം ജോലി തന്നെ. ഗൂഗിൾ മാപ്പിൽ ധാരാളം സമയം ചിലവഴിക്കുന്ന എന്നോട് യാത്ര പോയാലോ എന്ന് രാജേഷ് ചോദിച്ചപ്പോൾ തന്നെ റൂട്ട് മാപ്പ് ആണ് ആദ്യം തയ്യാറാക്കിയത്. പോകുന്ന വഴിയിൽ എപ്പോൾ വേണമെങ്കിലും മാറാവുന്നരെണ്ണം. അതിനാൽ എത്ര ദിവസം കൊണ്ട് ഈ യാത്ര തീർക്കാമെന്നറിയില്ല’ – സലീൽ പറയുന്നു.

‘യാത്രയിൽ പുതിയ ആളുകളെ പരിചയപ്പെടുവാൻ കഴിയും. തങ്ങൾ എത്തിചേരുന്ന ഒരോ ഗ്രാമങ്ങളിലും വാക്സിനേഷൻ ബോധവത്കരണം നടത്തുക, ‘സേവ് വൈൽഡ് ലൈഫ്’ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ വന്യജീവി പാർക്കുകൾ കേന്ദ്രീകൃതമായ സ്ഥലങ്ങളും യാത്രയുടെ ഭാഗമായി സഞ്ചരിക്കുന്നുണ്ട്.’ – രാജേഷ് പറഞ്ഞു.

യാത്രയുടെ ഓർമ്മയ്ക്കായി ഓരോ സ്ഥലങ്ങളിലും ഒരു തരി മണ്ണ് ശേഖരിച്ച് സൂക്ഷിക്കും. കൊച്ചിയിൽ നിന്ന് ആരംഭിച്ച ഇരുവരും, കന്യാകുമാരി – മധുര – പളനി യാത്ര ചെയ്ത് ഊട്ടിയിൽ ഇന്നേക്ക് എത്തി ചേർന്നു.

യാത്ര വിവരണങ്ങൾക്ക് :

Related posts

Leave a Comment