Connect with us
48 birthday
top banner (1)

Cinema

മൂന്ന് കോടി വിലമതിക്കുന്ന 24 കാരറ്റിന്റെ യഥാര്‍ത്ഥ സ്വര്‍ണ കേക്ക് : പിറന്നാൾ സമ്മാനവുമായി യോയോ ഹണി സിങ്

Avatar

Published

on

ബോളിവുഡ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേലയ്ക്കാണ് മൂന്ന് കോടി വിലമതിക്കുന്ന കേക്ക് പിറന്നാള്‍ സമ്മാനമായി ലഭിച്ചത്. പ്രശസ്‌ക്ത ബോളിവുഡ് സംഗീതജ്ഞന്‍ യോയോ ഹണി സിംഗിന്റേതായിരുന്നു സമ്മാനം. നടിയുടെ 30ാം പിറന്നാളിന് 24 കാരറ്റിന്റെ അസല്‍ സ്വര്‍ണം കൊണ്ടുള്ള കേക്കാണ് ഹണി സിംഗ് സമ്മാനിച്ചിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ .
ഇരുവരുടെയും പുതിയ സംഗീത ആല്‍ബമായ ‘ലവ് ഡോസ് 2’വിന്റെ ചിത്രീകരണ സെറ്റിൽ വെച്ചായിരുന്നു ഏവരെയും നെറ്റിച്ചുകൊണ്ടുള്ള സമ്മാനം. ലോകത്തെ ഏറ്റവും വിലയേറിയ കേക്കാണിതെന്നാണ് അവകാശപ്പെടുന്നത്. 24 കാരറ്റിന്റെ യഥാര്‍ത്ഥ സ്വര്‍ണ കേക്ക് എന്നാണ് ഉര്‍വശി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
”അവളെപ്പോലെയുള്ള ആഗോള സൂപ്പര്‍സ്റ്റാറിനോട് രാജകീയമായി വേണം പെരുമാറാന്‍. അതുകൊണ്ടാണ് മൂന്നു കോടി രൂപയുടെ പ്രത്യേക കേക്ക് സമ്മാനിക്കാന്‍ ഞാന്‍ തീരുമാനിച്ചത് എന്നാണ് ഹണി സിങ് കുറിച്ചത്. ചിത്രങ്ങൾക്കൊപ്പം ഹണി സിങ്ങിന് എല്ലാവിധ നന്ദിയും നടി രേഖപ്പെടുത്തി . താങ്കളോടുള്ള വൈകാരികതയുടെ ആഴം പകര്‍ത്താനാകാതെ വാക്കുകള്‍ ഇടറുകയാണെന്നും ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Advertisement
inner ad

Cinema

‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ

Published

on

കൊച്ചി: മലയാള താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ. അമ്മയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ വാർത്ത പങ്കുവെച്ചത്. മെമ്പർഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും ‘അമ്മ’യിലെ ജനറൽ സെക്രട്ടറി സിദ്ദിഖ് ആണ് കമൽ ഹാസന് മെമ്പർഷിപ്പ് നൽകി സ്വാഗതം ചെയ്തത്.

അമ്മ’ കുടുംബത്തിൻ്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിൻ്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകൻ ശ്രീ കമൽഹാസൻ സാറിന് ഓണററി മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഞങ്ങളുടെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. അതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് സർ, ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഔദ്യോഗിക കുറിപ്പ്.

Advertisement
inner ad
Continue Reading

Cinema

ഒന്നരക്കിലോയോളം കൊക്കെയിനുമായി കെനിയൻ പൗരൻ ഡിആർഐയുടെ പിടിയിലായി

Published

on


നെടുമ്പാശ്ശേരി:മദ്യക്കുപ്പിയിലും ശരീരത്തിൽ ക്യാപ്സ്യൂൾ രൂപത്തിലും ലഹരി കടത്താനായിരുന്നു ശ്രമം.തലച്ചോറിനെ തകിടം മറിക്കുന്ന മാരക ലഹരിമരുന്നാണ് കൊക്കെയിൻ.ആദ്യമായാണ് ഇത് ദ്രാവകരൂപത്തിൽ കേരളത്തിലെത്തുന്നത്.

രാജ്യാന്തര വിപണിയിൽ 13 കോടിയോളം രൂപയുടെ ലഹരിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഡിആർഐയുടെ വലയിലായത് കെനിയൻ പൗരനാണ്.ചെക്കിൻ ബാഗേജുമായി പുറത്തുവന്നയാളെ ഡിആർഐ അടിമുടി പരിശോധിച്ചപ്പഴാണ് മാരകലഹരിയുടെ ചുരുളഴിഞ്ഞത്.

Advertisement
inner ad

ശരീരത്തിൽ ഒളിപ്പിച്ച രീതിയിൽ 200 ഗ്രാം ക്യാപ്സ്യൂൾ രൂപത്തിലുള്ള കൊക്കെയിൻ ആദ്യം കണ്ടെത്തി.

ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പി കണ്ടെത്തുന്നത്.കുപ്പി തുറന്നപ്പോൾ മദ്യമല്ല, ഒരു കിലോയും നൂറ് ഗ്രാമും തൂക്കം വരുന്ന കൊക്കെയിൻ ദ്രാവക രൂപത്തിലുള്ളതാണെന്ന് കണ്ടെത്താനായി.

Advertisement
inner ad

എവിടെ നിന്ന് എത്തിയെന്നതിലും ആർക്കുവേണ്ടിയാണ് കടത്തിയതെന്നതിലും ഡിആർഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.പ്രതിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നേരത്തെ, ക്യാപ്സൂൾ രൂപത്തിൽ വിഴുങ്ങി 30 കോടിയുടെ കൊക്കെയ്ൻ കൊച്ചിയിൽ എത്തിച്ച കേസിൽ ടാൻസാനിയൻ യുവതി പിടിയിലായിരുന്നു.ടാൻസാനിയക്കാരി വെറോനിക്ക അഡ്രഹെലം നിഡുങ്കുരുവിൻറെ അറസ്റ്റാണ് ഡിആർഐ രേഖപ്പെടുത്തിയത്.

Advertisement
inner ad

സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റിൽ നിന്ന് 90 കൊക്കെയിൻ ക്യാപ്സൂളുകളാണ് കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Cinema

ഭരത് ഗോപി പുരസ്‌കാരം സലീം കുമാറിന്

Published

on

മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം നടന്‍ സലീം കുമാറിന്. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. മാനവസേവ പുരസ്കരാം ഗോകുലെ മെഡിക്കൽ കോളേജ് എംഡി ഡോ. കെ കെ മനോജിനും സ്പേഷ്യൽ ജൂറി പുരസ്കാരം സീരിയൽ താരം കൃഷണേന്തുവിനും നൽകും. കേരള ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ പുരസ്കാരം നൽകും.

Continue Reading

Featured