23കാരൻ ഡാൻ സുർ; സ്വർണ്ണ ചെയിനുകൾ തലയോട്ടിയിൽ തുന്നി ചേർത്ത റാപ്പർ

വ്യത്യസ്‌തതയ്ക്ക് വേണ്ടി ചിലർ ചില വേറിട്ട കാര്യങ്ങൾ ചെയ്യുന്നത് പതിവാണ്. ഹെയര്‍സ്റ്റൈല്‍ പരീക്ഷണങ്ങളും തലമുടിയിലെ വിവിധ വര്‍ണപരീക്ഷണങ്ങളും കലാകാരന്‍മാര്‍ക്കിടയില്‍ സാധാരണമാണ്. എന്നാൽ തലമുടി നീക്കം ചെയ്ത് പകരം സ്വര്‍ണച്ചെയിനുകളാണ് മെക്‌സിക്കന്‍ റാപ്പർ ആയ 23 കാരൻ ഡാന്‍ സുര്‍ തലയോട്ടിയില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നത്.

കഴിഞ്ഞ നാല് മാസം മുൻപാണ് ഇതിനായി ഡാൻ സുർ ശസ്തക്രിയയ്ക്കു വിധേയനാവുന്നത്. ശസ്ത്രക്രിയയിലൂടെ അദ്ദേഹം തലയോട്ടിയിൽ സ്വർണ ചെയിനുകൾ തുന്നി ചേർക്കുക മാത്രമല്ല മുഴുവൻ പല്ലുകളും സ്വർണം കെട്ടിക്കുകയും ചെയ്തിട്ടുണ്ട്.

മേക്കോവറിനു ശേഷമുള്ള ചിത്രങ്ങളും വിഡിയോക്കാളും ഡാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. തലയോട്ടിയിൽ സ്വർണ ചെയിനുകൾ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് ഡാൻ സുർ അവകാശപ്പെടുന്നു.

Related posts

Leave a Comment