Connect with us
48 birthday
top banner (1)

Featured

മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യ ലിസ്റ്റിൽ കോൺ​ഗ്രസ് 229 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Avatar

Published

on

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് ഇന്നലെ പുറത്തുവിട്ടത്.
മധ്യപ്രദേശിൽ 144 സീറ്റുകളിലും ഛത്തീസ്ഗഡിൽ 30 സീറ്റുകളിലും തെലങ്കാനയിൽ 55 സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ചിന്ദ്വാരയിൽനിന്ന് മത്സരിക്കും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പഠാനിൽനിന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവ് അംബികാപുരിൽനിന്നും മത്സരിക്കും. തെലങ്കാന പിസിസി പ്രസിഡൻറ് രേവന്ത് റെഡ്ഡി കോടങ്കലിൽ നിന്നായിരിക്കും ജനവിധി തേടുക. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ബുധിനിയിൽ നടനായ വിക്രം മസ്താലിനെ ആണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

ഉത്തം കുമാർ റെഡ്ഡി എം.പി തെലങ്കാനയിലെ ഹുസൂർനഗർ മണ്ഡലത്തിൽനിന്നും മത്സരിക്കും. രാജസ്ഥാനിലെ ഉൾപ്പെടെ സ്ഥാനാർഥി പട്ടിക കോൺഗ്രസിന് ഇതുവരെ പുറത്തിറക്കാനായിട്ടില്ല. സ്ഥാനാർഥി പട്ടിക സംബന്ധിച്ച് അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വൈകാതെ രാജസ്ഥാനിലെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്

Advertisement
inner ad

Featured

ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു

Published

on

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി. പതിനെട്ടാമത് ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കെഎസ്‌യുവിന്റെ സമരവീര്യത്തിന് മുൻപിൽ മുട്ടുമടക്കി സർക്കാർ

Published

on

കൊച്ചി: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഒടുവിൽ വിദ്യാർഥികൾക്ക് മുൻപിൽ മുട്ടുമടക്കി സർക്കാർ. വിദ്യാർത്ഥി സംഘടനകളും ആയി കൂടിയ യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ആവർത്തിച്ച് സീറ്റ് പ്രതിസന്ധി ഇല്ലെന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവിൽ തിരുത്തേണ്ടി വന്നിരിക്കുന്നു. സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത് കെഎസ്‌യുവിന്റെ സമാനതകളില്ലാത്ത സമര പോരാട്ടങ്ങളാണ്. മലബാറിൽ വേണ്ടത്ര സീറ്റുകൾ ഇല്ലെന്ന വസ്തുത കേരളീയ പൊതുസമൂഹത്തിൽ ആഴത്തിൽ ആളിക്കത്തിക്കുന്നത് കെഎസ്‌യു ആണ്. പിന്നീട് അങ്ങോട്ട് കേരളം കണ്ടത് കെഎസ്‌യുവിന്റെ ഉറച്ച നിലപാടുകളും ക്രിയാത്മക ഇടപെടലുകളും സമര പോരാട്ടങ്ങളും ആയിരുന്നു. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും കെഎസ്‌യു സമരവേലിയറ്റങ്ങൾ നടത്തി. മുഴുവൻ ജില്ലകളിലും പ്രതിഷേധം മാർച്ചുകളും സമരപരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി. കെഎസ്‌യുവിന്റെ സമരങ്ങൾക്ക് വലിയ പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചത്. എണ്ണമറ്റ അവകാശ നേട്ടങ്ങളിൽ കേരള വിദ്യാർത്ഥി യൂണിയൻ ഒരു പൊൻതൂവൽ കൂടിയായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയം മാറുകയാണ്.

Continue Reading

Featured

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം നോട്ടീസ് നല്‍കണം. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ വിദ്യാർത്ഥി

പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisement
inner ad
Continue Reading

Featured