22കാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പുനലൂർ: 22കാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. കരവാളൂർ പഞ്ചായത്ത് വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകൾ ആതിരയാണ് മരിച്ചത്. തിരുവനന്തപുരം ചെമ്പഴന്തി എസ് എൻ കോളജിലെ എം എ അവസാന വർഷ വിദ്യാർത്ഥിനിയാണ്. ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം.
തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങി എത്തിയ സരസ്വതി വീടിന്റെ വാതിലിൽ മുട്ടിയപ്പോൾ പ്രതികരണം ഒന്നും ഉണ്ടായില്ല. തുടർന്ന് കതക് തള്ളി തുറന്നപ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്ന മകളെയാണ് കണ്ടത്. സരസ്വതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആഥിരയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പുനലൂർ പൊലീസ് അറിയിച്ചു.

Related posts

Leave a Comment