Connect with us
48 birthday
top banner (1)

Featured

കേന്ദ്ര സർക്കാർ ചരിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: നിതീഷ് കുമാർ

Avatar

Published

on

  • കോൺ​ഗ്രസ് അടക്കം 22 പാർട്ടികൾ പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കിരിക്കും

ന്യൂഡൽഹി: ചരിത്രത്തെ ഇല്ലാതാക്കാനും വളച്ചൊടിക്കാനും ശ്രമിക്കുന്നയിടത്ത് പോകേണ്ട ആവശ്യമില്ലെന്ന് ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് തലേന്ന് , പുതിയൊരു പാർലമെന്റ് മന്ദിരത്തിന്റെ ആവശ്യകതയെക്കുറിച്ച് ചോദ്യങ്ങൾ നിരവധി ഉന്നയിക്കുകയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എന്താണ് പുതിയ പാർലമെന്റിന്റെ ആവശ്യം? നേരത്തെ നിർമ്മിച്ച കെട്ടിടം ചരിത്രപരമായ ഒന്നായിരുന്നു. അധികാരത്തിലിരിക്കുന്നവർ ഈ രാജ്യത്തിന്റെ ചരിത്രം മാറ്റുമെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അവിടെ പോയിട്ട് കാര്യമില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.
കേന്ദ്രത്തിൽ അധികാരത്തിലുള്ള ഭരണം രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളിൽ വലിയ വിള്ളൽ വീഴ്ത്തുകയാണെന്ന് ബിഹാർ ജെഡിയു തലവൻ ഉമേഷ് കുശ്വാഹ ആരോപിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഷെഡ്യൂൾ ചെയ്ത ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയുടെ ഔന്നത്യം തകർത്തുവെന്നാരോപിച്ച് പാർട്ടി പ്രതിഷേധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഞായറാഴ്ച പകൽ പട്ന ഹൈക്കോടതിക്ക് സമീപമുള്ള ബിആർ അംബേദ്കറുടെ പ്രതിമയ്ക്ക് സമീപം ജെഡിയു പ്രവർത്തകർ ഒത്തുകൂടി നിരാഹാരം ആചരിക്കും. ഉന്നത തസ്തികയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ ഗോത്രവർഗക്കാരിയായ രാഷ്ട്രപതിയെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണിത്. രാഷ്ട്രപതിയെ അപമാനിക്കാനുള്ള കേന്ദ്ര നീക്കം സ്ത്രീകളെയും ആദിവാസി വിഭാഗത്തിൽപ്പെട്ടവരെയും ലക്ഷ്യംവെച്ചാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് രാഷ്ട്രപതിയെന്നും ഈ പദവിയുടെ പ്രാധാന്യം ആരുടെയും രാഷ്ട്രീയം കൊണ്ട് തകർക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺ​ഗ്രസ് അടക്കം പ്രതിപക്ഷത്തെ 22 പ്രധാന പാർട്ടികളാണ് ഉദ്ഘാടന ചടങ്ങ് ബഹിഷികരിക്കുന്നത്. കോൺഗ്രസ്, ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം), എഎപി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), സമാജ്വാദി പാർട്ടി, സിപിഐ, ജെഎംഎം, കേരള കോൺഗ്രസ് (മാണി), വിടുതലൈ ചിരുതൈഗൽ കച്ചി, ആർഎൽഡി, ടിഎംസി, ജെഡിയു, എൻസിപി, സിപിഐ എം, RJD, AIMIM, AIUDF (ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്), ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, നാഷണൽ കോൺഫറൻസ്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (MDMK) എന്നിവയാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തത്.
ബിജെപി, ശിവസേന (ഷിൻഡെ വിഭാഗം), നാഷണൽ പീപ്പിൾസ് പാർട്ടി, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി, സിക്കിം ക്രാന്തികാരി മോർച്ച, രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി, അപ്നാ ദൾ – സോണിലാൽ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, തമിഴ് മനില കോൺഗ്രസ്, എഐഎഡിഎംകെ, എജെഎസ്യു (ജാർഖണ്ഡ്), മിസോ നാഷണൽ മുന്നണി, വൈഎസ്ആർസിപി, ടിഡിപി, ബിജെഡി, ബിഎസ്പി, ജെഡിഎസ്, ശിരോമണി അകാലിദൾ എന്നിവ ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകുമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisement
inner ad

Featured

ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു

Published

on

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി. പതിനെട്ടാമത് ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കെഎസ്‌യുവിന്റെ സമരവീര്യത്തിന് മുൻപിൽ മുട്ടുമടക്കി സർക്കാർ

Published

on

കൊച്ചി: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഒടുവിൽ വിദ്യാർഥികൾക്ക് മുൻപിൽ മുട്ടുമടക്കി സർക്കാർ. വിദ്യാർത്ഥി സംഘടനകളും ആയി കൂടിയ യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ആവർത്തിച്ച് സീറ്റ് പ്രതിസന്ധി ഇല്ലെന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവിൽ തിരുത്തേണ്ടി വന്നിരിക്കുന്നു. സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത് കെഎസ്‌യുവിന്റെ സമാനതകളില്ലാത്ത സമര പോരാട്ടങ്ങളാണ്. മലബാറിൽ വേണ്ടത്ര സീറ്റുകൾ ഇല്ലെന്ന വസ്തുത കേരളീയ പൊതുസമൂഹത്തിൽ ആഴത്തിൽ ആളിക്കത്തിക്കുന്നത് കെഎസ്‌യു ആണ്. പിന്നീട് അങ്ങോട്ട് കേരളം കണ്ടത് കെഎസ്‌യുവിന്റെ ഉറച്ച നിലപാടുകളും ക്രിയാത്മക ഇടപെടലുകളും സമര പോരാട്ടങ്ങളും ആയിരുന്നു. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും കെഎസ്‌യു സമരവേലിയറ്റങ്ങൾ നടത്തി. മുഴുവൻ ജില്ലകളിലും പ്രതിഷേധം മാർച്ചുകളും സമരപരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി. കെഎസ്‌യുവിന്റെ സമരങ്ങൾക്ക് വലിയ പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചത്. എണ്ണമറ്റ അവകാശ നേട്ടങ്ങളിൽ കേരള വിദ്യാർത്ഥി യൂണിയൻ ഒരു പൊൻതൂവൽ കൂടിയായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയം മാറുകയാണ്.

Continue Reading

Featured

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം നോട്ടീസ് നല്‍കണം. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ വിദ്യാർത്ഥി

പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisement
inner ad
Continue Reading

Featured