കോവിഡ് കാലത്ത് പോക്സോ കേസുകളിൽ 218 ശതമാനം വർധന, മിക്ക കേസുകളും സ്വന്തം വീട്ടിൽ

കൊച്ചി: സംസ്ഥാനത്ത് കോവിഡ് കാലത്ത് പോക്സോ കേസുകളിൽ ഞെട്ടിക്കുന്ന വർധനയെന്നു വിവരാവകാശ രേഖ. കോവിഡ് കാലത്താണ് ഈ കേസുകളുടെ എണ്ണം കുത്തനെ കൂടിയത്. കോവിഡിന്റെ ആദ്യവർഷത്തിതിന്റെ 218 ശതമാനം വർധന രണ്ടാം വർഷം രജിസ്റ്റർ ചെയ്തു. അതിൽ മഹാഭൂരിഭാ​ഗവും സ്വന്തം വീട്ടിലാണെന്നതാണ് ഏറെ ഞെട്ടിക്കുന്നത്. ലോക്ഡൗണിൽ കുട്ടികൾ വീടുകാർക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. ഗർഭഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്ന് തന്നെയാണ്. 2019ൽ മുൻവർഷത്തേക്കാൾ 362 പോക്സോ കേസുകളാണ് കൂടിയത്. എന്നാൽ 2020ൽ തുടങ്ങിയ കൊവിഡ് കാലത്ത് വർധനവ് 767ലെത്തി. അതായത് ലോക്ഡൗൺ കാലത്ത് വർധനവ്.

Related posts

Leave a Comment