Business
മുത്തൂറ്റ് ഫിനാന്‍സിന് 2140 കോടി സംയോജിത അറ്റാദായം
കൊച്ചി: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന് സെപ്റ്റംബറില്‍ അവസാനിച്ച ആറ് മാസം കൊണ്ട് 2140 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലെ 1727 കോടി രൂപയേക്കാള്‍ 24 ശതമാനമാണ് അറ്റാദായത്തില്‍ വര്‍ധന. അതേസമയം, സെപ്റ്റംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റാദായം 21 ശതമാനം വര്‍ധിച്ച് 1095 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിത് 901 കോടി രൂപയായിരുന്നു. ഇന്ന് നടന്ന മുത്തൂറ്റ് ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ് ഫലം അംഗീകരിച്ചു.
വായ്പ ആസ്തിയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് കമ്പനി നേടിയത്. ആറ് മാസം കൊണ്ട് വായ്പാ ആസ്തി 21 ശതമാനം വര്‍ധിച്ച് 11,771കോടി രൂപയിലെത്തി. സ്വര്‍ണ വായ്പാ ആസ്തി 20 ശതമാനം ഉയര്‍ന്ന് 11016 കോടി രൂപയിലെത്തി.
ആറ് മാസം കൊണ്ട് മുത്തൂറ്റ് ഫിനാന്‍സ് 331 ബ്രാഞ്ചുകളാണ് ആരംഭിച്ചത്. ഓഹരികളാക്കി മാറ്റിവാങ്ങാന്‍ കഴിയാത്ത കടപത്രങ്ങള്‍ വഴി 700 കോടി രൂപയാണ് സമാഹരിച്ചത്. കടപത്രങ്ങള്‍ ആദ്യ ദിവസം തന്നെ ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നു.
മൈക്രോഫിനാന്‍സ്, ഹൗസിംഗ് ഫിനാന്‍സ്, അതുപോലെ ഇന്‍ഷുറന്‍സ് ബിസിനസുകള്‍. സ്വര്‍ണ വായ്പ മേഖലകളില്‍ മികച്ച വളര്‍ച്ച നേടിയതായി ഇതേകുറിച്ച് പ്രതികരിച്ചുകൊണ്ട് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.
അതേസമയം, 1955 കോടി രൂപയാണ് ആറ് മാസത്തെ മൂത്തൂറ്റ് ഫിനാന്‍സിന്‍റെ ഒറ്റയ്ക്കുള്ള അറ്റാദായം. ഈ കാലയളവില്‍ മുത്തൂറ്റ് 6100 കോടി രൂപയുടെ വരുമാനം നേടി.
Business
അനക്കമില്ലാതെ സ്വർണവില; പവന് 56,920 രൂപ
സംസ്ഥാനത്തെ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 56,920 രൂപയും ഗ്രാമിന് 7115 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്‍ സ്വർണത്തിന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇന്നലെ സ്വർണ വില കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ സ്വർണ നിരക്കിനെയും ബാധിക്കുന്നുണ്ട്. 18 കാരറ്റ് സ്വർണ വിലയിലും മാറ്റമില്ല. ഗ്രാമിന് 5875 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളി വില ഒരു രൂപ കുറഞ്ഞു. ഗ്രാമിന് 98 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
Business
റാഡിസൺ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സ് തൃശ്ശൂരിൽ പ്രവർത്തനം ആരംഭിച്ചു
തൃശൂർ, കേരളം: ജോസ് ആലുക്കാസ് ഗ്രൂപ്പിൻ്റെ സംയുക്ത സംരംഭമായ റാഡിസണിൻ്റെ പാർക്ക് ഇൻ & സ്യൂട്ട്സ് 2024 ഡിസംബർ 6ന് കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു. 66 ലക്ഷ്വറി റൂമുകളും സ്യൂട്ടുകളും, കൂടാതെ പാർട്ടികൾക്കും മീറ്റിംഗുകൾക്കും അനുയോജ്യമായ വിശാലമായ ബാങ്ക്വറ്റ് ഹാളുകളും ലഭ്യമാണ്.
നഗരത്തിനുള്ളിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന, റാഡിസൺ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സിൽ നിന്നും പ്രധാന വാണിജ്യ മേഖലകളിലേക്കും, കൊച്ചി സേലം ഹൈവേയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. ഗുരുവായൂർ ക്ഷേത്രം, ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ, പ്രശസ്ത ആയുർവേദ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രക്കാർക്കും തൃശൂരിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലാണ് റാഡിസൻ്റെ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സ്.
“റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായി സഹകരിച്ച് തൃശ്ശൂരിലേക്ക് റാഡിസണിൻ്റെ പാർക്ക് ഇൻ & സ്യൂട്ടുകൾ കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ലോകോത്തര ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾ നൽകാനുള്ള ജോസ് ആലുക്കാസിൻ്റെ പ്രതിബദ്ധതയാണ് ഈ ഹോട്ടൽ പ്രതിഫലിപ്പിക്കുന്നത്,” ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്ക പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് കേന്ദ്രമായ തൃശൂരിൽ വൈവിധ്യമാർന്ന വ്യവസായങ്ങളും വാണിജ്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. റാഡിസണിൻ്റെ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സിൽ മീറ്റിംഗുകൾ, കോൺഫറൻസുകൾ, കോർപ്പറേറ്റ് ഇവൻ്റുകൾ എന്നിവയ്ക്കായി അത്യാധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
“റാഡിസൺ ഹോട്ടൽ ഗ്രൂപ്പ് പോലെയുള്ള ആഗോള പ്രശസ്തമായ ഹോസ്പിറ്റാലിറ്റി ബ്രാൻഡുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ സഹകരണം ജോസ് ആലുക്കാസ് ഗ്രൂപ്പിൻ്റെ ഒരു സുപ്രധാന നാഴികക്കല്ലാണ് . തൃശ്ശൂരിലെ റാഡിസണിൻ്റെ പാർക്ക് ഇൻ & സ്യൂട്ട്സിലെ ഞങ്ങളുടെ അതിഥികൾക്ക് ആഡംബരവും സുഖസൗകര്യങ്ങളും ഇതര യാത്രാ ക്രമീകരണങ്ങളും ഞങ്ങൾക്ക് ഉറപ്പ് നൽകുന്നു. “ റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ജോസ് ആലുക്കാസ് ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്ക പ്രതികരിച്ചു.
പി ബാലചന്ദ്രൻ, എം.എൽ.എ തൃശൂർ, ടി എസ് പട്ടാഭിരാമൻ, കല്യാൺ സിൽക്സ് ചെയർമാൻ & എം.ഡി, ജോസ് ആലുക്ക,ചെയർമാൻ,ജോസ് ആലുക്കാസ് ഗ്രൂപ്പ്, ജോസ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്മാരായ വർഗീസ് ആലുക്കാസ്, പോൾ ജെ ആലുക്കാസ്, ജോൺ ആലുക്കാസ്, നിഖിൽ ശർമ്മ, മാനേജിംഗ് ഡയറക്ടർ & ഏരിയ സീനിയർ വൈസ് പ്രസിഡന്റ്, റാഡിസൺ ഗ്രൂപ്പ് , സഞ്ജയ് കൗശിക്, സീനിയർ റീജിയണൽ ഡയറക്ടർ ഓപ്പറേഷൻസ്, റാഡിസൺ ഗ്രൂപ്പ്, സിദ്ധാർഥ് ഗുപ്ത, കോ- ഫൗൻഡർ & സി.ഇ.ഒ ട്രീബോ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Business
റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ
ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് അറിയിച്ചു.
സ്റ്റാന്റിംഗ് ഡിപ്പോസിറ്റ് ഫെസിലിറ്റി നിരക്കില്‍ മാറ്റമില്ലെന്നും 6.25 ആയി തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴെയാണെന്നത് ആര്‍ബിഐ പ്രത്യേകം എടുത്തുപറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുക പ്രധാന ലക്ഷ്യമെന്നും ലക്ഷ്യം വെല്ലുവിളികള്‍ നിറഞ്ഞതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
2023 ഫെബ്രുവരിയില്‍ ആര്‍ബിഐ നിശ്ചയിച്ച റിപ്പോ നിരക്കാണ് ഇപ്പോഴും തുടരുന്നത്. അന്ന് 6.25% ആയിരുന്ന നിരക്ക് പിന്നീട് 6.50% ശതമാനമായാണ് ആര്‍ബിഐ ഉയര്‍ത്തിയത്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് തങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം കുറച്ചതോടെ ആര്‍ബിഐയും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ പണനയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ആ സാധ്യതയുടെ വഴിയടച്ചിരുന്നു.
-
Kerala7 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login