പരീക്ഷ കഴിഞ്ഞുള്ള ആഘോഷം: 21 സ്കൂൾ കുട്ടികൾ മരിച്ചു

  • അപകടം ദക്ഷിണാഫ്രിക്കയിൽ

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർ​ഗിലെ ബാറിൽ 21 കൗമാരക്കാർ മരിച്ച നിലയിൽ. 13 വയസ് മാത്രം പ്രായമുള്ള കുട്ടികളാണ് മരിച്ചവരിലേറെയും. കുട്ടികൾ കൂട്ടത്തോടെ മരിച്ചതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ശനിയാഴ്ച രാത്രി ഹൈസ്‌കൂൾ പരീക്ഷ അവസാനിച്ചത് ആഘോഷിക്കാൻ ഒത്തുകൂടിയവരാണ് മരിച്ചതെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ പരീക്ഷ കഴിയുമ്പോൾ കുട്ടികൾ പെൻഡൗൺ ആഘോഷം നടത്താറുണ്ടെന്ന് പൊലീസ്. മൃതദേഹത്തിൽ മുറിവുകളൊന്നുമില്ല. തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകാൻ സാധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു, മരണത്തിന് വിഷബാധയുമായി ബന്ധമുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ പറയാനാകൂ.
എട്ട് പെൺകുട്ടികളും 13 ആൺകുട്ടികളുമാണ് മരിച്ചതെന്ന് ഈസ്റ്റേൺ കേപ് പ്രവിശ്യാ സർക്കാർ അറിയിച്ചു. പതിനേഴുപേരെ ഭക്ഷണശാലയ്ക്കുള്ളിൽ വെച്ചുതന്നെ മരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിൽ മരിച്ചു. സാധാരണയായി ഷെബീൻസ് എന്നറിയപ്പെടുന്ന ടൗൺഷിപ്പ് ഭക്ഷണശാലകളിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മദ്യപാനം അനുവദനീയമാണ്. എന്നാൽ പലപ്പോഴും 18 വയസ്സിന് താഴെയുള്ളവർക്കും മദ്യം നൽകാറുണ്ട്. ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രസിഡന്റ് സിറിൽ റമാഫോസ അനുശോചനം അറിയിച്ചു.

Related posts

Leave a Comment