Connect with us
48 birthday
top banner (1)

Featured

2023: സമ്പൂർണ കർഷക- തൊഴിലാളി വർ​ഗ പ്രതിഷേധ വർഷം

Avatar

Published

on

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ- കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വർഷം മുഴുവൻ നീളുന്ന സംയുക്ത പ്രക്ഷോഭത്തിന് ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന കർഷക- തൊവിലാളി സംയുക്ത സമിതി സമ്മേളനം തീരുമാനിച്ചു. ചരിത്രത്തിലാദ്യമാണ് രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകളുടെയും കർഷകരുടെയും സംയുക്ത സമ്മേളനം ചേരുന്നത്. ജനസംഖ്യയു‌ടെ 80 ശതമാനത്തോളം വരുന്ന ജനവിഭാ​ഗത്തിന്റെ ജീവിതം വഴി മുട്ടിച്ച കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം കടുപ്പിക്കാനും യോ​ഗം തീരുമാനിച്ചു. പതിനായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു.

തൊഴിലില്ലായ്മ അതിരൂക്ഷമാണ്. ഓരോ ദിവസവും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്ക്കുന്നത്. വിലക്കയറ്റം സർവ സീമകളും ലംഘിച്ചു കുതിച്ചുയരുന്നു. പിടിച്ചു നിൽക്കാൻ കഴിയാതെ തൊഴിലാളികളും കർഷകരും ആത്മഹത്യയു‌ടെ വക്കിലെത്തി നിൽക്കുന്നു. ഈ ദയനീയ സ്ഥിതി അതിജീവിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സംയുക്ത പ്രക്ഷോഭത്തിന് സമിതി രൂപം നൽകിയതെന്ന് നേതാക്കൾ അറിയിച്ചു.
അടിസ്ഥാന വർ​ഗമായ കർഷകരെ പാടേ അവ​ഗണിക്കുന്ന നയമാണ് കേന്ദ്ര സർക്കാർ പുലർത്തുന്നത്. കേന്ദ്ര നയവൈകല്യം മൂലം കർഷകരാകെ ദുരിതത്തിലാണ്. അവരുടെ ഉത്പന്നങ്ങൾക്കു ന്യായ വില കിട്ടുന്നില്ല. ഉത്പാദന ചെലവ് ഓരോ സീസണിലും കുതിച്ചുയരുകയാണ്. വളം- വിത്ത് സബ്സിഡി എടുത്തുകളഞ്ഞതു മൂലം പുതിയ വിളവിറക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. കർഷകർ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ അം​ഗീകരിക്കുമെന്ന് ഉറപ്പ് നൽകി, കർഷക സമരം അവസാനിപ്പിച്ച സർക്കാർ പിന്നീട് ഒന്നും ചെയ്തില്ലെന്നും നേതാക്കൾ പറഞ്ഞു.
തൊഴിലാളികൾക്കും കർഷകർക്കും നേരേയുള്ള അവ​ഗണനയ്ക്കും അനീതിക്കുമെതിരേ നടക്കുന്ന സംയുക്ത പ്രക്ഷോഭത്തിന് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് പൂർണ പിന്തുണ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സൂരജ് വധക്കേസ്; ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷ് ഒന്നാംപ്രതി; മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയുടെ സഹോദരൻ ഉൾപ്പെടെ സിപിഎമ്മുകാർ കുറ്റക്കാരന്ന് കോടതി

Published

on

കണ്ണൂര്‍: കണ്ണൂരിൽ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജിനെ വെട്ടിക്കൊന്ന കേസില്‍ ടിപി പ്രതിയും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയുടെ സഹോദരൻ ഉൾപ്പെടെ സി.പി.എമ്മുകാർ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഇവരെ കുറ്റക്കാരെന്ന് വിധിച്ചത്. പത്താം പ്രതിയെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടു. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷാണ് നിലവില്‍ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരന്‍ മനോരാജ് നാരായണന്‍ അഞ്ചാം പ്രതിയാണ്.

രണ്ട് പ്രതികള്‍ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. എന്‍.വി. യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്ബേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. കൊലപാതകം, ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍. നേരത്തെ ഒന്നാം പ്രതിയായിരുന്ന പി.കെ ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും വിചാരണക്കിടെ മരണപ്പെട്ടിരുന്നു.

Advertisement
inner ad

2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് മുഴപ്പിലങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊന്നത്. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനാണ് കൊലപ്പെടുത്തിയത് എന്നാണ് കേസ്. 19 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. ഓട്ടോയിലെത്തിയ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന് ആറുമാസം മുമ്ബും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനാണ് വെട്ടേറ്റത്. തുടര്‍ന്ന് ആറുമാസം കിടപ്പിലായി. കൊല്ലപ്പെടുമ്പോൾ 32 വയസ്സായിരുന്നു.

Advertisement
inner ad
Continue Reading

Featured

കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ; ആറുമാസത്തേക്ക് സസ്‌പെൻഷൻ

Published

on

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയില്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ചേർന്നാണ് നടപടി സ്വീകരിച്ചത്.

പി. രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയില്‍ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയില്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.

Advertisement
inner ad

സാമ്ബത്തിക തിരിമറി നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് പി. രാജുവിനെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ.ഇ. ഇസ്മയില്‍ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.

പി.രാജുവിനെ ചിലർ വേട്ടയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പി.രാജുവിന്റെ സംസ്‌കാരചടങ്ങില്‍ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഫെബ്രുവരി 27നാണ് പി. രാജു അന്തരിച്ചത്. അർബുദം ബാധിച്ച്‌ ദീർഘനാളായി ചികിത്സയിലായിരുന്നു.

Advertisement
inner ad
Continue Reading

Featured

എസ്ബിഐ ജീവനക്കാരിയെ ബാങ്കിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published

on

കണ്ണൂർ: എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്.

ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ പാൻട്രിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു. കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ കാർ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്.

Advertisement
inner ad
Continue Reading

Featured