ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് 157 കേസ്; 170 അറസ്റ്റ്

തിരുവനന്തപുരം : ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കി. ഹർത്താൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തുടനീളം കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക കല്ലേറുണ്ടായി. ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തെടുത്തു. അക്രമം തടയാൻ അടിയന്തര നടപടി എടുക്കാനും കോടതി നിർദേശിച്ചു.അക്രമണ സാധ്യത മുന്നിൽ കണ്ട് മലപ്പുറം ജില്ലയിൽ അൻപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത് . കരുവാരക്കുണ്ട്, മഞ്ചേരി, പൊന്നാനി, മലപ്പുറം, കോട്ടക്കൽ, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി അൻപതോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നു. കണ്ണൂരിൽ 25 ഓളം പേരെ കസ്റ്റഡിൽ എടുത്തു.

Read More

ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ; കാനഡയിലുള്ളവരും അവിടേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: വിദ്വേഷവും അക്രമങ്ങളും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ കാനഡയിലുള്ളവരും അവിടേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.കുറ്റകൃത്യങ്ങളും അതിക്രമങ്ങളും കനേഡിയൻ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അന്വേഷണം നടത്താനും നടപടികൾ സ്വീകരിക്കാനും അഭ്യർഥിച്ചിട്ടുണ്ടെന്നും കാനഡയിലെ ഇന്ത്യൻ ഹൈ കമീഷനും കോൺസുലേറ്റ്സ് ജനറലും അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും അവിടേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. പൗരന്മാരും വിദ്യാർഥികളും ഇന്ത്യൻ ഹൈ കമീഷന്റെയും ഇന്ത്യൻ കോൺസുലേറ്റ്സ് ജനറലിന്റെയും വെബ്സൈറ്റുകളിലോ madad.gov.in എന്ന വെബ്സൈറ്റിലോ രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ ബന്ധപ്പെടാനാണ് ഈ നിർദേശമെന്നും മന്ത്രാലയം അറിയിച്ചു.

Read More

അപ്രായോഗിക നിര്‍ദ്ദേശങ്ങളുമായി ഖാദര്‍ കമ്മറ്റി രണ്ടാംഘട്ട റിപ്പോര്‍ട്ട്; റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് എച്ച്എസ്എസ്ടിഎ

തിരുവനന്തപുരം :പൊതു വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരത്തിനായി ഖാദര്‍ കമ്മറ്റി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച രണ്ടാം ഘട്ട റിപ്പോര്‍ട്ടിലും നിരവധി അപ്രായോഗികവും അശാസ്ത്രീയവുമായ ശുപാര്‍ശകളെന്ന പരാതി ഉയരുന്നു. ഒന്നാംഘട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ഒരു ഡയറക്ടറേറ്റിനു കീഴില്‍ കൊണ്ടു വന്നിരുന്നു. രണ്ടാംഘട്ട റിപ്പോര്‍ട്ടില്‍ പ്രീപ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെ പ്രത്യേകതകളും ആവശ്യകതകളും പരിഗണിക്കാതെ തികച്ചും ഉപരിപ്ലവമായ നിര്‍ദ്ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറിയില്‍ നിലവിലുള്ള നാല് കോര്‍ വിഷയങ്ങള്‍ മൂന്നാക്കി ചുരുക്കുന്നതിനുള്ള ശുപാര്‍ശ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പ്ലസ്ടു പഠനത്തില്‍ നിലവില്‍ പരസ്പര പൂരകമായി നില്‍ക്കുന്ന കോര്‍ വിഷയങ്ങളില്‍ കുറവ് വരുത്തുന്നത് പഠനത്തിന്റെ ആധികാരികതയെയും വിശാലമായ ഉപരിപഠന സാധ്യതയെയും ഇല്ലാതാക്കും. ഉദാഹരണമായി നിലവിലെ സയന്‍സ് കോമ്പിനേഷനില്‍ നിന്ന് ബയോളജിയോ മാത്തമാറ്റിക്‌സോ എടുത്തു മാറ്റുന്നത്…

Read More

ചിന്താവിഹീനമായ അബ്സേര്‍ഡ് നാടകം പോലെ; ലേഖനം വായിക്കാം

ഗോപിനാഥ് മഠത്തില്‍ ഓണം കഴിഞ്ഞ് അതിന്‍റെ ലഹരിയും പടിയിറങ്ങിപ്പോകുമ്പോഴാണ് പലപ്പോഴും നമ്മള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിയെത്തുന്നത്. അതുപോലെ ഓണം കഴിഞ്ഞപ്പോള്‍ കേരളസര്‍ക്കാരും സാമ്പത്തിക യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിച്ചിരിക്കുന്നു. പിന്നിട്ട ചില ദിവസങ്ങളായി റിസര്‍വ് ബാങ്കിന്‍റെ വേയ്സ് ആന്‍ഡ് മീന്‍സ് ആശ്രയിച്ചാണ് സംസ്ഥാന ഭരണം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിന്‍റെ പരിധിയും അവസാനിച്ചിരിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും കേരളം ഓവര്‍ ഡ്രാഫ്റ്റിലേക്ക് ചെന്നെത്തും. അടിയന്തിരമായി ഈ സാഹചര്യം പരിഹരിക്കാനായില്ലെങ്കില്‍ ട്രഷറി സ്തംഭിച്ചേക്കാവുന്ന അവസ്ഥയും ഉണ്ടാകും. ട്രഷറിയില്‍ കടുത്ത നിയന്ത്രണവും ചെലവ് കര്‍ശനമായി ചുരുക്കലുമില്ലാതെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണിപ്പോള്‍. സെപ്തംബര്‍ അവസാനമാകുന്നതോടെ ട്രഷറിയില്‍ നിന്നുള്ള ഇടപാടുകള്‍ പതിനയ്യായിരം കോടി എത്തുമെന്നാണ് ധനകാര്യവിദഗ്ധന്മാരുടെ നിഗമനം. ഓണക്കാല ആനുകൂല്യങ്ങള്‍ ശമ്പളം, പെന്‍ഷന്‍, വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പതിവ് ചെലവുകള്‍ ഉള്‍പ്പെടെയാണിത്. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ 290 കോടി രൂപ ഇതോടൊപ്പം നല്‍കുകയും ചെയ്തു. ഇതെല്ലാം മൊത്തത്തില്‍ വന്നുഭവിക്കാനുള്ള കാരണം യാതൊരു…

Read More

വിഴിഞ്ഞം സമരം : ചര്‍ച്ച പരാജയം, സമരം തുടരുമെന്ന് സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ഇന്നലെ നടത്തിയ നാലാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു.സമരസമിതി മുന്നോട്ട് വച്ച ഏഴ്ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് നേതാക്കള്‍ അറിയിച്ചു. തുറമുഖ നിര്‍മാണം നിര്‍ത്തി വച്ച് ഒത്തുതീര്‍പ്പു സാധ്യമല്ലെന്നു മന്ത്രിസഭാ ഉപസമിതി ആവര്‍ത്തിച്ചു.വ്യക്തമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി കണ്‍വീനര്‍ മോണ്‍ യൂജിന്‍ എച്ച് പെരേര അറിയിച്ചു.തീരശോഷണം പഠിക്കാന്‍ സമിതിയെ നിയോഗിക്കും. കൂടിയാലോചനകള്‍ക്കു ശേഷം തിങ്കളാഴ്ച തീരുമാനം അറിയിക്കാമെന്നു സമരസമിതി അറിയിച്ചെന്ന് മന്ത്രിമാര്‍ പറഞ്ഞു.ഏഴ് ആവശ്യം ഉന്നയിച്ച് നടത്തുന്ന സമരം നാല്‍പ്പതു ദിവസം പിന്നിടുകയാണ്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്.തുറമുഖ നിര്‍മ്മാണം നിര്‍ത്തി വച്ച് ഒത്തുതീര്‍പ്പിനില്ലെന്ന് സര്‍ക്കാരും.

Read More

തൃപ്പൂണിത്തുറയിൽ എസ്ഐ ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചി:  തൃപ്പൂണിത്തുറയിൽ എസ്ഐയെ  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കെഎപി രണ്ടാം ബറ്റാലിയനില്‍ നിന്ന് കെഎപി ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറിയ മാറിയ തിരുവനന്തപുരം സ്വദേശി സജിത് ആണ് മരിച്ചത്.  കൈഞരമ്പ് മുറിച്ച നിലയിലാണ് മൃതദേഹം എരൂരിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. തിരുവനന്തപുരം പാങ്ങോട് സ്വദേശിയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

Read More

അഭിമുഖത്തിനിടെ മോശമായി പെരുമാറി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസ്

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസ്. അഭിമുഖത്തിനിടെ മോശമായി പെരുമാറിയെന്ന ഓൺലൈൻ ചാനൽ അവതാരകയുടെ പരാതിയിലാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തത്. കൊച്ചി മരട് പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് മാധ്യമ പ്രവർത്തക ശ്രീനാഥ് ഭാസിക്കെതിരെ പോലീസിൽ പരാതി നൽകിയത്. താരത്തിന്റെ പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രമോഷൻ അഭിമുഖത്തിനിടെ നടൻ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താന്റെ കൂടെ ജോലി ചെയ്യുന്ന ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവർത്തക പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതി വനിതാ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

Read More

സഹായം ചോദിച്ചെത്തുന്നവരെകൊണ്ട് പൊറുതിമുട്ടി..! ഫേസ്ബുക്ക് ലൈവുമായി ഓണം ബമ്പറില്‍ 25കോടി ലോട്ടറിയടിച്ച അനൂപ്

തിരുവനന്തപുരം: സഹായം ചോദിച്ചെത്തുന്നവരെ പേടിച്ച് ഇപ്പോൾ ഒളിവിൽ കഴിയേണ്ട അവസ്ഥയിലായെന്ന് ഓണം ബമ്പറില്‍ ഒന്നാം സമ്മാനം നേടിയ അനൂപ്. സമ്മാനം കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ഇപ്പോള്‍ വലിയ മാനസിക ബുദ്ധിമുട്ടിലാണ്. അസുഖബാധിതനായ മകനെ കാണാന്‍ പോലും കഴിയുന്നില്ലെന്നും അനൂപ് ഫെയ്‌സ് ബുക്ക് ലൈവില്‍ പറയുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരെ ആളുകള്‍ വീട്ടിലെത്തുന്നുണ്ടെന്നും എന്നാല്‍ പണം ഇതുവരെ അക്കൗണ്ടിലെത്തിയിട്ടില്ലെന്നും അനൂപ് വ്യക്തമാക്കി. താന്‍ ഫേസ്ബുക്ക് ലൈവിടുന്ന സമയത്ത് പോലും ആളുകള്‍ ഗേറ്റില്‍ തട്ടിക്കൊണ്ടിരിക്കുകയാണ്. പല വീടുകളിലും ഇപ്പോള്‍ താന്‍ മാറി മാറി നില്‍ക്കുകയാണ്. എത്രയൊക്കെ മാറി നിന്നാലും ആളുകള്‍ താനുള്ള സ്ഥലം തിരഞ്ഞുപിടിച്ച് അങ്ങോട്ടെത്തുകയാണെന്ന് അനൂപ് പറയുന്നു. സ്നേഹമുണ്ടായിരുന്ന അയല്‍ക്കാര്‍ പോലും ഇപ്പോള്‍ ഈ ആള്‍ക്കൂട്ടം കൊണ്ട് പൊറുതിമുട്ടി. അവര്‍ പോലും ശത്രുക്കളാകുകയാണ്. റോഡിലിറങ്ങി നടക്കാനോ സ്വന്തം വീട്ടില്‍ മനസമാധാനത്തോടെ ഇരിക്കാനും പറ്റുന്നില്ല. തന്റെ അവസ്ഥ ഇങ്ങനെയായിത്തീരുമെന്ന് കരുതിയിരുന്നില്ലെന്നും…

Read More

‘തെരുവുനായ വിമുക്ത കേരളം’; കേരളത്തിലെ എല്ലാ ജില്ല കേന്ദ്രങ്ങളിലും ധർണ സംഘടിപ്പിക്കുന്നു

ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന തെരുവുനായ ആക്രമണത്തിൽ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും പ്രകടിപ്പിക്കുവാൻ ‘തെരുവുനായ വിമുക്ത കേരളം’ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധർണ സംഘടിപ്പിക്കുന്നു. സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ കോർപറേഷൻ ഓഫീസിനു മുൻപിൽ സെപ്റ്റംബർ 26 തിങ്കളാഴ്ച വൈകീട്ട് 4.30 ന് ജോസ് മാവേലി നിർവഹിക്കും. സംസ്ഥാന ജനറൽ കൺവീനർ ജെയിംസ് മുട്ടിക്കൽ അധ്യക്ഷത വഹിക്കും. വിവിധ സന്നദ്ധ സഘടനകളുടെ നേതാക്കളും, ജനപ്രതിനിധികളും യോഗത്തിൽ പ്രസംഗിക്കും. തെരുവുനായകളുടെ ആവാസ വ്യവസ്‌ഥ സംരക്ഷിക്കുന്നതിനേക്കാൾ പ്രാധാന്യം മനുഷ്യജീവന് നൽകുക, അതിനായി ആദ്യ ഘട്ടത്തിൽ തെരുവുനായ്ക്കളെ അടിയന്തിരമായി ഷെൽട്ടറുകളിലേക്ക് മാറ്റുക, ബോധവത്കരണം, എ ബി സി തുടങ്ങിയ ദീർഘകാല പദ്ധതികൾ രണ്ടാം ഘട്ടമായി നടപ്പിലാക്കുക എന്നതാണ്

Read More

സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്‌കൂൾ തുറന്നു പ്രവർത്തിക്കുക. ഒക്ടോബർ 29, ഡിസംബർ മൂന്ന് എന്നീ ശനിയാഴ്ചകളും സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. സർവകലാശാല പരീക്ഷകൾ അടക്കം മാറ്റിയിട്ടുണ്ട്. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനി സ്‌കൂളുകൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല. എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക് ഇത് ബാധകമല്ല.

Read More