സൗദിയിൽ മരണപ്പെട്ട നഴ്‌സ് ലിനി വര്ഗീസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ,സംസ്കാരം വെള്ളിയാഴ്ച

നാദിർ ഷാ റഹിമാൻ അബഹ: ദഹറാൻ ജുനൂബ് ഹോസ്പിറ്റൽ ഹോസ്റ്റലിൽ ഓഗസ്റ്റ് 28നു മരണമടഞ്ഞ കൊല്ലം, ആയൂർ ഒഴുകുപാറക്കൽ സ്വദേശിനി ലിനി വർഗ്ഗീസിന്റെ മൃതദേഹം നാട്ടിലേക്കയച്ചു. ശവസംസ്കാരം സെപ്റ്റംബർ 23 വെള്ളിയാഴ്ച ആയൂരിൽ നടക്കും. ലിനി വര്ഗീസ് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നാട്ടിൽ മരണപ്പെട്ട ഭർതൃപിതാവിന്റെ മരണവാർത്ത അറിയിക്കാൻ നാട്ടിൽ നിന്നും വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്നു വീട്ടുകാർ സഹപ്രവർത്തകരെ വിളിച്ചു പറയുകയും, താമസ സ്ഥലത്ത് കസേരയിൽ അബോധാവസ്ഥയിൽ ഇരിക്കുകയായിരുന്ന ലിനിയെ സഹപ്രവർത്തകരായ മലയാളി നഴ്സുമാർ കണ്ടെത്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലിനിയുടെ ഭർത്താവ് റെജി ചാക്കോ ആവശ്യപ്പെട്ടതനുസരിച്ച് സാമൂഹിക പ്രവർത്തകനും, ഒ. ഐ. സി. സി സൗദി ദക്ഷിണമേഖലാ കമ്മറ്റി പ്രസിഡണ്ടുമായ അഷ്റഫ് കുറ്റിച്ചൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതശരീരം നാട്ടിലേക്ക് അയക്കുന്നതിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.സൗദി ആരോഗ്യവിഭാഗം അസീർ റീജിയൻ നഴ്സിംഗ് ഡയറക്ടർ…

Read More

ആത്മാർത്ഥതയുള്ള ഇടതുപക്ഷം ഭാരത് ജോഡോ യാത്രയെ വിമർശിക്കില്ല: രാഹുൽഗാന്ധി

പ്രത്യേക ലേഖകൻ കൊച്ചി: ആത്മാർത്ഥതയുള്ള ഒരു ഇടതുപക്ഷ നേതാവിനും ഭാരത് ജോഡോ യാത്രയെ തള്ളിപ്പറയാനാകില്ലെന്ന് രാഹുൽഗാന്ധി. ഈ യാത്രയ്ക്ക് വിശാലമായ ഒരു കാഴ്ചപ്പാടുണ്ട്. കോൺഗ്രസ് പാർട്ടി ഭാരത് ജോഡോ യാത്രയിലൂടെ മുന്നോട്ടുവെയ്ക്കുന്ന ആശയത്തെ പരോക്ഷമായി ഇടതുപക്ഷം പിന്തുണയ്ക്കുന്നുണ്ടെന്നും നിരവധി ഇടതുപക്ഷ പ്രവർത്തകർ യാത്രയ്ക്ക് ആശംസകൾ നേർന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരത് ജോഡോ യാത്രയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിമർശനങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുൽഗാന്ധി. രാജ്യത്തെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന സംഘ്പരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള കാഴ്ചപ്പാടും ജനങ്ങളെ ഒരുമിപ്പിച്ച് രാജ്യത്തെ വീണ്ടെടുക്കുകയെന്ന ലക്ഷ്യവുമാണ് ഈ യാത്രയിലൂടെ മുന്നോട്ടു വെയ്ക്കുന്നത്. ഇതേ ആശയം മുൻനിർത്തി പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യയിലെ ജനങ്ങൾക്ക് ഐക്യം വേണമെന്ന് പറയാനാണ് യാത്ര രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജനങ്ങൾ മുമ്പത്തെ പോലെ…

Read More

മുഖ്യമന്ത്രിക്കെതിരെ അഴിമതി കേസെടുക്കണം: ചാമക്കാലയുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള പരാതി പരിഗണിക്കുന്നത് ഗവർണർ പ്രോസീക്യൂഷൻ ഉത്തരവ് നൽകിയാൽ മാത്രം. ഗവർണർ പ്രോസീക്യൂഷൻ ഉത്തരവ് നൽകുമോയെന്ന ആകാംക്ഷയിലാണ് സംസ്ഥാനം. തന്റെ കർമ്മമണ്ഡലമായ കണ്ണൂർ ജില്ലയിലെ സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലും ഇതുസംബന്ധിച്ച് ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ കത്തുകളും ഗവർണർ തന്നെ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണെന്നും മുഖ്യമന്ത്രിക്കെതിരെ പോലിസ് കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപച്ചിരിക്കുന്നത്. പരാതിയിൽ പ്രാഥമിക വാദം കേട്ട കോടതി തുടർവാദത്തിനായി ഈ മാസം 29ലേക്ക് മാറ്റി. പ്രോസിക്യൂഷൻ അനുമതിയില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയപ്പോൾ അനുമതിക്ക് ഇന്ന് തന്നെ ഗവർണറുടെ ഓഫീസിനെ സമീപിക്കാമെന്ന് പരാതിക്കാരൻ അറിയിച്ചു.…

Read More

എഴുന്നൂറ്റമ്പത് മിനുട്ടിൽ എഴുനൂറ്റമ്പത് കലാകാരന്മാരുടെ എഴുപത്തി അഞ്ച്‌ കലാപ്രകടനങ്ങൾ : ഇൻഡ്യൻ എംബസ്സി നമസ്തേ കുവൈറ്റ് വെള്ളിയാഴ്ച്ച

കൃഷ്ണൻ കടലുണ്ടി  കുവൈറ്റ് സിറ്റി : സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസ്സി സംഘടിപ്പിക്കുന്ന ‘നമസ്തേ കുവൈറ്റ് ‘ സപ്തംബർ 23 ന് വെള്ളിയാഴ്ച നടക്കും. എഴുന്നൂറ്റമ്പത് മിനുട്ടിൽ എഴുനൂറ്റമ്പത് കലാകാരന്മാരുടെ എഴുപത്തി അഞ്ച്‌ കലാപ്രകടനങ്ങൾ  വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഇൻഡ്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ ആണ് ‘നമസ്തേ കുവൈറ്റ്’  അരങ്ങേറുന്നത് . ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് (ഐ സി എസ്‌ ജി ) ന്റെ സഹകരണത്തോടെനടക്കുന്ന ഈ പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യ പൂർണ്ണമായ കലാ രൂപങ്ങൾ പ്രദര്ശിപ്പിക്കപ്പെടും.   ഓഡിറ്റോറിയത്തിലേക്ക് ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന കണക്കിൽ സീറ്റുകളുടെ ലഭ്യത അനുസരിച്ച് നേരിട്ടും ഓൺലൈൻ ആയും പരിപാടികൾ വീക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടിട്ടുണ്ട് . പരിപാടികളുടെ വിജയത്തിനായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് . വെള്ളിയാഴ്ച്ച കുവൈറ്റിൽ…

Read More

ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും; പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം; നാളെ ചില സംഘടനകള്‍ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സാധാരണപോലെ സര്‍വീസ് നടത്താന്‍ എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പോലീസ് സഹായം തേടാനും മുന്‍കൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ അതിന് രേഖാമൂലം അപേക്ഷ നല്‍കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള പിഎസ്സി അറിയിച്ചു. അതേസമയം കേരള യൂണിവേഴ്‌സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.

Read More

സൗദി ദേശീയ ദിനത്തിൽ “സ്റ്റീഫൻ ദേവസ്സി”യുടെ സംഗീത നിശ; അവതാരകയായി രഞ്ജിനി ഹരിദാസ്

നാദിർ ഷാ റഹിമാൻ റിയാദ് : 92 മത് സൗദി ദേശീയ ദിനത്തിൽ  ബ്രൗൺ സാൻഡ് ഇവന്റസിന്റെ നേതൃത്വത്തിൽ  വൈകുന്നേരം ഏഴു മണിക്ക് അൽ ഹൈർ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച്  പ്രശസ്ത കീബോർഡിസ്റ്റായ സ്റ്റീഫൻ ദേവസ്സി ലൈവ് ഇവന്റ് അരങ്ങേറും . സ്റ്റീഫൻ ദേവസ്സി സോളിഡ് ബാൻഡിനൊപ്പം പിന്നണി ഗായകരായ ശ്യാം പ്രസാദ്, മധുശ്രീ നാരായണൻ, സജില സലിം, സജിലി സലിം എന്നിവർ പങ്കെടുക്കും. രഞ്ജിനി ഹരിദാസ് അവതാരികയാകും . പ്രവേശനം എൻട്രി പാസിലൂടെ ആയിരിക്കും എന്ന് ബ്രൗൺ സാൻഡ് ഇവന്റ്  മാനേജ്‌മന്റ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ആയ ജോർജ് തൃശൂർ ഷാനു മാവേലിക്കര, ബ്ലെസ്സൺ ജോൺ തൃശൂർ, യൂനസ് ചാവക്കാട്, നൗഷാദ് ഷാ തിരൂർ, സന്തോഷ് ബാബു , സുദർശന കുമാർ ആലപ്പുഴ, സലിം തിരുവനന്തപുരം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. …

Read More

ട്രിവാ റിയാദ് ഓണാഘോഷം സംഘടിപ്പിച്ചു

നാദിർ ഷാ റഹിമാൻ റിയാദ്: തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ‘ട്രിവാ റിയാദ് ‘ ഓണാഘോഷം റിയാദ് എക്സിറ്റ് 18 ലെ  അൽ വലീദ് ഇസ്ത്രഹായിൽ സംഘടിപ്പിച്ചു. ട്രിവയുടെ പുതിയ ലോഗോ പ്രകാശനവും നടന്നു. അത്ത പൂക്കളം, മഹാബലി എഴുന്നള്ളത്തു, തിരുവാതിര, ഒപ്പന, സിനിമാറ്റിക് ഡാൻസ്, കരോക്കേ ഗാനമേള, നടൻ പാട്ട്,  കുടുംബാംഗങ്ങളും അവരുടെ കുട്ടികളും അവതരിപ്പിച്ച കലാ കായീക പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും പരിപാടിക്ക് മിഴിവേകി. ജോയിന്റ് കൺവീനർ മാഹീൻ കണിയാപുരം  ട്രെഷറർ ജഹാംഗീർ, ഷഹനാസ് ചാറയം, അനിൽ അളകാപുരി, റഫീഖ് വെമ്പയം, വിജയൻ നെയ്യാറ്റിൻകര, ശ്രീലാൽ, ഷാൻ പള്ളിപ്പുറം, വിൻസൻ്റ് കെ ജോർജ്, റൗഫ് കുളമുട്ടം, മുഹമ്മദ്‌ ഷാ വെഞ്ഞാറമൂട്, ജബ്ബാർ പൂവാർ, ഷിഫിൻ അക്ബർ, ഷമീർ കണിയാപുരം, സലിം ആലാംകോട്, നവാസ് വർക്കല, സഫീർ റഹുമാൻ, അനസ് ചാത്തമ്പറ, അംജത് സമദ്,…

Read More

രാഹുൽ ഗാന്ധിയുടെ പദയാത്ര ദേശീയ രാഷ്ട്രീയം ഇളക്കിമറിക്കും: പി.സി.തോമസ്

രാഹുൽ ഗാന്ധിയുടെ ഏറെ ശ്രദ്ധേയമായ 3500 കിലോമീറ്റർ ദൂരമുള്ള പദയാത്ര ഭാരത രാഷ്ട്രീയത്തെ മുഴുവൻ ഇളക്കിമറിക്കുമെന്ന്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. ജനകീയ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു മുന്നോട്ടുനീങ്ങുന്ന രാഹുൽ പദയാത്ര, ജനങ്ങളെ വളരെയധികം ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു. കേരളത്തിൻറെ ഓരോ മുക്കിലും മൂലയിലും ഉള്ള കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല, സാധാരണക്കാരും രാഹുൽ ഗാന്ധിയുടെ യാത്ര കാണാൻ വലിയ താല്പര്യമാണ് കാണിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വം രാജ്യത്തിന് ഏറെ പ്രയോജനം ചെയ്യും എന്ന തോന്നലും ജനങ്ങളുടെ ഇടയിൽ വന്നുകൊണ്ടിരിക്കുകയാണ്. ഇത്ര ദൂരം നടക്കുവാനായി, അത്രയൊന്നും താൽപര്യം ഒരിക്കലും കാണിക്കും എന്ന് വിചാരിക്കാത്ത രാഹുൽ ഗാന്ധിയെ പോലെ ഉള്ള ഒരാൾ ഇന്ത്യയുടെ തെക്കറ്റം മുതൽ വടക്കേറ്റം വരെ ഇതുപോലെ നടത്തുന്ന യാത്ര, സാധാരണ പദയാത്രകളെക്കാൾ വ്യത്യസ്തവും, ഏറെ ശ്രദ്ധേയവുമായി കഴിഞ്ഞിരിക്കുന്നു എന്ന്, തോമസ്…

Read More

സ്‌കൂളുകളുടെ സമയമാറ്റത്തിന് ഖാദര്‍ കമ്മറ്റിയുടെ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയമാറ്റത്തിന് ശുപാര്‍ശ നല്‍കി ഖാദര്‍ കമ്മറ്റി. രാവിലെ എട്ടുമണി മുതല്‍ ഒരുമണി വരെയായിരിക്കണം ക്ലാസ് ടൈം എന്നാണ് ശുപാര്‍ശയിലുള്ളത്. രാവിലെയാണ് പഠനത്തിന് ഏറ്റവും നല്ല സമയമെന്നും ഒരുമണിക്ക് ശേഷം പാഠ്യേതര പ്രവര്‍ത്തനത്തിന് ഉപയോഗിക്കാം എന്നും ശുപാര്‍ശയില്‍ പറയുന്നു. ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചു. അധ്യാപകര്‍ക്കുള്ള ടിടിസി, ബിഎഡ് കോഴ്സുകള്‍ക്ക് പകരം അഞ്ച് വര്‍ഷം കാലാവധിയുള്ള മാസ്റ്റേഴ്സ് ഡിഗ്രിയാണ് ഉചിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടനമാറ്റം സംബന്ധിച്ച് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം തേടിയിരുന്നു. അന്ന് ഖാദര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തുവന്നിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മൂന്ന് ഡയറക്ടറേറ്റുകളുടെ ലയനവും ഇതിനനുസൃതമായി വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങളുമാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗത്തില്‍ ശുപാര്‍ശ ചെയ്തിരുന്നത്.

Read More

സമ്മിശ്ര സാമ്പത്തിക സ്രോതസുകൾ ശക്തിപ്പെടണം: രാഹുൽ ​ഗാന്ധി

WEB TEAM അങ്കമാലി: രാജ്യത്തിന്റെ തൊഴിൽ മേഖലയിൽ നിലനില്ക്കുന്ന മാന്ദ്യം മറികടക്കാൻ പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും വ്യവസായ സ്ഥാപനങ്ങൾ സംരക്ഷക്കപ്പെടണമെന്ന് രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ യാത്ര നയിച്ചെത്തിയ രാഹുൽ ​ഗാന്ധി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ ഐഎൻടിയുസി നേതൃത്വത്തിലുള്ള വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ആശയ വിനിമയം നടത്തുകയായിരുന്നു. പൊതുമേഖലയെ നിലനിർത്തുകയും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയുമാണ് കോൺ​ഗ്രസിന്റെ നയം. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ് രാജ്യത്തെ പ്രധാന പൊതു മേഖലാ സ്ഥാപനങ്ങൾക്കെല്ലാം തുടക്കം കുറിച്ചത്. പൊതു മേഖലാ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ കോൺ​ഗ്രസ് സർക്കാരുകൾ സ്വീകരിക്കുകയും ചെയ്തു. ഒപ്പം തന്നെ സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയം ചെയ്തു. രണ്ടു മേഖലയും തമ്മിൽ ആരോ​ഗ്യകരമായ മത്സരം വേണമെന്നതായിരുന്നു നെഹ്റുജി ആ​​ഗ്രഹിച്ചത്. അതായിരുന്നു കോൺ​ഗ്രസ് സർക്കാരുകളെല്ലാം അനുവർത്തിച്ചു പോന്ന നയങ്ങളുംഎന്നാൽ നരേന്ദ്ര മോദി നയിക്കുന്ന സർക്കാർ…

Read More