ജപ്തി നടപടികൾ നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം നൽകണം; മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നൽകി

തിരുവനന്തപുരം: കേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികൾ നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നൽകി. വീടിന് മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് കൊല്ലം ശാസ്താംകോട്ടയിൽ ബിരുദ വിദ്യാർത്ഥിനി അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് കത്ത്. കത്തിന്റ പൂർണ്ണരൂപം സ്വന്തം വീടിന് മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് കൊല്ലം ശാസ്താംകോട്ടയിൽ ബിരുദ വിദ്യാർത്ഥിനി അഭിരാമി ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണ്. അഭിരാമിയുടെ പിതാവ് അജികുമാർ കൊവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസിയാണ്. കുറച്ച് സാവകാശം അനുവദിച്ചിരുന്നുവെങ്കിൽ ആ കുടുംബം വായ്പാ തുക തിരിച്ചടക്കുമായിരുന്നു. കൊവിഡിന് ശേഷമുള്ള പ്രത്യേക സഹചര്യം പരിഗണിച്ച് ബാങ്കുകൾ കുറച്ച് കൂടി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. കേരളത്തിന്‍റെ സ്വന്തം ബാങ്ക് എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന…

Read More

ഹാസ്യ താരം രാജു ശ്രീവാസ്തവ അന്തരിച്ചു

ഡല്‍ഹി: ഹാസ്യ താരം രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മാസം 10നാണ് ജിമ്മില്‍ വ്യായാമത്തിനിടെ താരത്തിന് ഹൃദയാഘാതമുണ്ടാകുന്നത്. ഒരു മാസത്തിനു ശേഷം സ്ഥിതി വീണ്ടും ഗുരുതരമായതോടെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.

Read More

പെണ്‍കുട്ടികളടക്കമുള്ള സ്കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം

തിരുവനന്തപുരം : പോത്തന്‍കോട് വെള്ളയണിക്കല്‍ പാറയില്‍ പെണ്‍കുട്ടികളടക്കമുള്ള സ്കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. സുഹൃത്തിന്‍റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ആണ്‍കുട്ടിയ്ക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. കുട്ടികളെ ഒരു സംഘം ആളുകള്‍ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയും പിന്നാലെ അടിക്കുകയുമായിരുന്നു. വെള്ളായനിക്കല്‍ സ്വദേശി മനീഷാണ് കുട്ടികളെ മര്‍ദിച്ചത്സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തെങ്കിലും മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത മനീഷിനെ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.

Read More

സഭാതര്‍ക്കം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: മലങ്കര സഭാതര്‍ക്കം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തി. യാക്കോബായ-ഓർത്തഡോക്സ് സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായി, ആഭ്യന്തര സെക്രട്ടറിയും നിയമ സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതി തുടര്‍ ചര്‍ച്ച നടത്തും. ഒരു മാസത്തിനകം പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്നാണ് ധാരണ. കോടതിവിധിയിലൂടെ ശാശത്വ പരിഹാരം കണ്ടെത്താനാകില്ല എന്നും ചർച്ചകളെ സ്വാഗതം ചെയ്യുന്നു യാക്കോബായ സഭ അറിയിച്ചു. ഹിത പരിശോധന വേണം എന്ന ആവശ്യം ഇന്ന് നടന്ന ചർച്ചയിലും യാക്കോബായ സഭ ഉന്നയിച്ചു. കോതമംഗലം ഉള്‍പ്പെടെയുളള പളളികളില്‍ തര്‍ക്കംമൂലം കോടതി വിധി നടപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് യോഗം വിളിച്ചത്. ഹൈക്കോടതിയില്‍ നിലവിലുളള കേസില്‍ ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു

Read More

ബിജെപി സർക്കാരിനെതിരെ 40 ശതമാനം കമ്മിഷൻ ആരോപണം ; ‘PayCM’ പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ്

ബെംഗളൂരു: ബിജെപി ഭരിക്കുന്ന കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ‘PayCM’ പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ്. സർക്കാരിനെതിരെ വ്യാപകമായി അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വേറിട്ട പോസ്റ്റർ പ്രചരണവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ബൊമ്മെയുടെ ചിത്രത്തോടൊപ്പം ക്യൂ.ആർ. കോഡ് കൂടി ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ പൊതുയിടങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.ക്യൂ.ആർ. കോഡ് സ്കാൻ ചെയ്താൻ ’40 percent Sarkara’ എന്ന വെബ്സൈറ്റിലേക്കാണ് പോകുക. കർണാടകയിലെ ബിജെപി സർക്കാരിനെതിരെ ഉയർന്ന 40 ശതമാനം കമ്മിഷൻ വിവാദത്തിന് പിന്നാലെ കോൺഗ്രസ് ആരംഭിച്ച ക്യാമ്പയിനാണ് ’40 percent Sarkara’. ജനങ്ങൾക്ക് സർക്കാരിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ രേഖപ്പെടുത്താനുള്ള സംവിധാനം വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.സർക്കാർ പ്രവൃത്തികളിൽ തുകയുടെ 40 ശതമാനം കമ്മിഷൻ മന്ത്രിമാർക്കും എം.എൽ.എ. മാർക്കും നൽകേണ്ടിവരുന്നുവെന്ന കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ (കെ.എസ്.സി.എ.) ആരോപണം കോൺഗ്രസ് ഏറ്റെടുത്തിരുന്നു. കരാറുകാർ 40 ശതമാനം കമ്മിഷൻ നൽകാൻ…

Read More

കേരള ബാങ്ക് പതാരം ശാഖ യുഡിഎഫ് പ്രവർത്തകർ ഇന്ന് ഉപരോധിക്കും

ശാസ്താംകോട്ട: വീടിനു മുന്നിൽ ജപ്തി നോട്ടീസ് പതിച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ബിരുദ വിദ്യാർഥിനി അഭിരാമിുയുടെ കുടുംബത്തിനു നീതി തേടി കേരള ബാങ്ക് പതാരം ശാഖ യുഡിഎഫ്- യുഡിവൈഎഫ് പ്രവർത്തകർ ഇന്ന് ഉപരോധിക്കും. രാവിലെ ഒൻപതു മുതൽ ബാങ്ക് ഉപരോധിക്കുമെന്ന് യുഡിഎഫ് നിയോയക മണ്ഡലം ചെയർമാൻ ​ഗോകുലം അനിൽ അറിയിച്ചു.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജിഭവനിൽ അഭിരാമി ചൊവ്വാഴ്ച വൈകുന്നേരത്താണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പിതാവ് അജികുമാർ വിദേശത്തായിരുന്നു. ഈ സമയം വീട് വയ്ക്കാനും മറ്റുമായി 10 ലക്ഷം രൂപ കേരള ബാങ്ക് പതാരം ശാഖയിൽ നിന്നു വായ്പയെടത്തു. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ അജികുമറിന്റെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നര ലക്ഷം രൂപ ഒറ്റത്തവണയായി അടച്ചതാണ്. എന്നിട്ടും കുടിശിക തീർത്ത് അ‌ടയക്കണണെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച വീടിനു മുന്നിൽ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് സ്ഥാപിച്ചു.…

Read More

കോൺഗ്രസിനെ ജനങ്ങൾ അതിരറ്റ് സ്നേഹിക്കുന്നു; രാഹുലിന്റെ യാത്രക്കുള്ള പിന്തുണ തെളിവെന്ന് ജയറാം രമേശ്

കൊച്ചി: രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കുന്ന ബിജെപി സർക്കാരിനെതിരെയുള്ള പോരാട്ടം നയിക്കുന്ന കോൺഗ്രസിനെ ജനങ്ങൾ അതിരറ്റ് സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജനപിന്തുണയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. 14 ദിവസത്തിനിടെ ഭാരത് ജോഡോ യാത്രയ്ക്ക് സമൂഹത്തിൽ നിന്ന്, പ്രത്യേകിച്ച് സ്ത്രീ ജനങ്ങളിൽ നിന്നും പുതു തലമുറയിൽ നിന്നും കിട്ടിയത് വലിയ പിന്തുണയാണ്. ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിന് കോൺഗ്രസിനേ കഴിയൂവെന്ന് രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. പാർട്ടിയിൽ നിന്ന് ഒരാൾ പോകുമ്പോൾ കോൺഗ്രസിന്റെ ആദർശവും ആശയവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് യുവജനങ്ങൾ ഈ പ്രസ്ഥാനത്തിന് ശക്തിപകരാനായി വന്നുചേരുന്നുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.രാജ്യത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ എന്ന നിലയിലാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ ആദ്യഘട്ട യാത്ര. മറ്റ് സംസ്ഥാനങ്ങളിൽ യാത്ര നടത്താത്തതെന്തേയെന്നാണ് രാഷ്ട്രീയ എതിരാളികളുടെ ചോദ്യം. അവർ…

Read More

ഐഎസുമായി ബന്ധമെന്ന് സംശയം ; മൂന്ന് പേര്‍ അറസ്റ്റില്‍

ബംഗ്ലൂരു: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്ന മൂന്ന് പേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ശിവമോഗയില്‍ ആണ് അറസ്റ്റിലായത്. ഷരീഖ്, മാസീ, സയിദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും പോലീസ് അറിയിച്ചു. ഇവര്‍ക്ക് തീവ്രവാദ പരിശീലനം ലഭിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന വിശദീകരണം. യുഎപിഎ ചുമത്തിയാണ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് കര്‍ണാടക ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു.

Read More

ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; ഫീസ് വർധനയാണ് കാരണമെന്ന് വിദ്യാർഥികൾ

ലഖ്നോ: ഉത്തർപ്രദേശിലെ അലഹബാദ് യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. താരാ ചന്ദ് ഹോസ്റ്റലിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്.പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഫീസ് വർധനയാണ് പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു. ആത്മഹത്യ വിവരം അറിഞ്ഞ ശേഷം നിരവധി വിദ്യാർഥികളാണ് ഹോസ്റ്റൽ പരിസരത്ത് തടിച്ച് കൂടിയത്. ഫീസ് വർധനയെ ചൊല്ലി കഴിഞ്ഞ രണ്ട് ദിവസമായി സർവകലാശാലയിൽ വിദ്യാർഥികൾ സമരത്തിലായിരുന്നു. എന്നാൽ, ആത്മഹത്യ ചെയ്ത വിദ്യാർഥിനി സർവകലാശാലയിൽ പഠിക്കുന്നതല്ലെന്നും നിയമവിരുദ്ധമായാണ് പെൺകുട്ടി ഹോസ്റ്റലിൽ താമസിക്കുന്നതെന്നും സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ജയ കപൂർ പറഞ്ഞു. ഫീസ് വർധനയുമായി സംഭവത്തിന് ഒരു ബന്ധവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.ആത്മഹത്യ ചെയ്ത കുട്ടി സർവകലാശാലയിലെ വിദ്യാർഥിയല്ലെന്ന് പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ മീണയും അവകാശപ്പെട്ടു. സംഭവത്തിൽ വിപുലമായ അന്വേഷണം നടത്തി വരുകയാണെന്നും പൊലീസ് അറിയിച്ചു.

Read More

“ഡിസ്കവർ ഇന്ത്യ ” ക്വിസ് മത്സരം സംഘടിപ്പിച്ചു റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി

നാദിർ ഷാ റഹിമാൻ റിയാദ് : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും ചരിത്രത്തെയും  തമസ്ക്കരിക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്തു,   യുവതലമുറയ്ക്ക് ഇന്ത്യയുടെ ചരിത്രത്തെ പരിചയപ്പെടുത്താൻ ഓ ഐ സി സി  റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി  “ഡിസ്കവർ ഇന്ത്യ ക്വിസ്സ് 2022 മത്സരം സംഘടിപ്പിച്ചു. റിയാദ് ബത്ത അപ്പോളോ ഡിമോറയിലായിലായിരുന്നു മത്സരം. സംഘപരിവാർ ശക്തികൾ അധികാരത്തിന്റെ മറവിൽ  രാജ്യത്തിൻറെ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്ന ഈ  കാലഘട്ടത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുത്ത വിഷയം എന്ത് കൊണ്ടും പ്രാധാന്യമർഹിക്കുന്നതാണെന്ന്  പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.  മത്‌സരത്തിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. മാധ്യമ പ്രവർത്തകൻ നസ്രുദീൻ വി.ജെ ക്വിസ്സ്  മാസ്റ്ററായി മത്സരങ്ങൾ നിയന്ത്രിച്ചു. റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാർക്കാട് പരിപാടി ഉദ്‌ഘാടനം  ചെയ്തു.  മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ് അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു.  ഒന്നാം…

Read More