പുന്നമട കായലിലെ ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി

പുന്നമട കായലിലെ ഓളപ്പരപ്പില്‍ ഉയര്‍ന്ന് താഴുന്ന തുഴകളുടെ ആവേശം തൊട്ടറിഞ്ഞ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പര്യടനവേളയിലാണ് വള്ളക്കളിയുടെ അവേശം അടുത്തറിയാന്‍ രാഹുല്‍ ഗാന്ധിയെത്തിയത്. കയ്യടിയും ആര്‍പ്പുവിളിയും വള്ളപ്പാട്ടും എല്ലാം ചേര്‍ന്ന ഉൗര്‍ജത്തിന്‍റെ പരകോടിയില്‍ തുഴച്ചിലുകാര്‍ക്കൊപ്പം അദ്ദേഹവും അലിഞ്ഞുചേര്‍ന്നു. ആര്‍പ്പോവിളികളോടെയാണ് രാഹുല്‍ ഗാന്ധിയെ വള്ളത്തിലേക്ക് ടീം അംഗങ്ങള്‍ സ്വീകരിച്ചത്. കേരള ടൂറിസം നേരിടുന്ന വെല്ലുവിളികളെയും പരിഹാരമാര്‍ഗങ്ങളെയും കുറിച്ച് ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സുമായി പങ്കുവെച്ചശേഷമാണ് രാഹുല്‍ ഗാന്ധി ചുണ്ടന്‍ വള്ളം തുഴയാനെത്തിയത്. നടുവിലെപറമ്പന്‍,ആനാരി,വെള്ളംകുളങ്ങര എന്നീ മൂന്ന് ചുണ്ടന്‍ വള്ളങ്ങളാണ് വള്ളംകളി മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ രാഹുല്‍ ഗാന്ധി തുഴഞ്ഞ നടുവിലെപറമ്പനാണ് ഒന്നാംസ്ഥാനാത്ത് എത്തിയത്. രാഹുല്‍ ഗാന്ധിയെ പദയാത്രയില്‍ അനുഗമിക്കുന്ന എെ ഐ സിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുഴഞ്ഞ ആനാരിവള്ളം രണ്ടാംസ്ഥാനത്തും എത്തി. തൊട്ടുപിറകിലായി വെള്ളംകുളങ്ങരയും ഫിനിഷ് ചെയ്തു. രാഹുല്‍ ഗാന്ധിയും കെ.സി.വേണുഗോപാലും…

Read More

മാതാ അമൃതാനന്ദമയിയുടെ അമ്മ നിര്യാതയായി

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തി(97) നിര്യാതയായി. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ വച്ച് നടക്കും.

Read More

വെട്ടേറ്റ് അറ്റുപോയ യുവതിയുടെ കൈപ്പത്തി തുന്നിച്ചേര്‍ത്തത് ഡോ.ബിനോയിയും സംഘവും

തിരുവനന്തപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റുതൂങ്ങിയ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച യുവതിയ്ക്ക് എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയകള്‍ക്കൊടുവില്‍ കൈപ്പത്തി തുന്നിച്ചേര്‍ത്ത ഡോ.ബിനോയിക്കും സംഘത്തിനും അഭിനന്ദന പ്രവാഹം. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോള്‍ പത്തരലക്ഷം രൂപ ചെലവുവരുമെന്നറിയിച്ചതോടെയാണ് ബന്ധുക്കള്‍ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശനി രാത്രി 12ന് ആരംഭിച്ച ശസ്ത്രക്രിയാ നടപടികള്‍ പൂര്‍ത്തിയാക്കി ഞായര്‍ പകല്‍ ഒന്‍പതു മണിയോടെ യുവതിയെ തീവ്രപരിചരണവിഭാഗത്തിലേയ്ക്കു മാറ്റി. അസ്ഥിരോഗ വിഭാഗത്തിലെയും പ്ലാസ്റ്റിക് സര്‍ജറിയിലെയും അനസ്‌തേഷ്യയിലെയും ഡോക്ടര്‍മാര്‍വിശ്രമമില്ലാതെ നടത്തിയ എട്ടുമണിക്കൂര്‍ ശസ്ത്രക്രിയയിലൂടെയാണ് ഞരമ്പുകളും അസ്ഥികളുമെല്ലാം തുന്നിച്ചേര്‍ത്ത് കൈപ്പത്തി പൂര്‍വ സ്ഥിതിയിലാക്കിയത്. അസ്ഥികള്‍ കമ്പിയിട്ട് ഉറപ്പിച്ചശേഷം ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്മനാഡികളുമെല്ലാം തുന്നിച്ചേര്‍ക്കുന്നതിന് അതിസങ്കീര്‍ണ ശസ്ത്രക്രിയ വേണ്ടിവന്നു.ശനിയാഴ്ച രാത്രി എട്ടോടെയാണ് പത്തനംതിട്ട കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമലയില്‍ വിദ്യ(27)യെ ഭര്‍ത്താവ് സന്തോഷ് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടുകത്തി കൊണ്ടുള്ള വെട്ട് തടുക്കുന്നതിനിടെ ഇടതുകൈയ്യില്‍ വെട്ടുകൊണ്ടു.…

Read More

പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ ടൂറിസം നേരിടുന്ന പ്രശ്നങ്ങൾക്ക് കാതോർത്ത് രാഹുൽ ഗാന്ധി

WEB TEAM ആലപ്പുഴ: പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ സർപ്പ സുന്ദരിയെപ്പോലെ തലയുയർത്തി നിന്ന ചുണ്ടൻവള്ളങ്ങളിൽ കുട്ടനാടിന്റെ കരിമാടിക്കുട്ടന്മാർ തുഴയെറിയുന്ന വിസ്മയക്കാഴ്ച കണ്ട്, അവരുടെ വള്ളത്തിലേക്ക് ഓടിക്കയറിയ പ്രപിതാമഹൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമകൾ അയവിറക്കി, ദൗഹിത്ര പുത്രൻ രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ യാത്ര നയിച്ചെത്തിയ രാഹുൽ ​ഗാന്ധി ഇന്നലെ ആലപ്പുഴ പുന്നമടക്കായലിൽ നെഹ്റു ട്രോഫി ജലോത്സവം നടക്കുന്ന നെട്ടായത്തിലൂടെ ഹൗസ് ബോട്ടിൽ സഞ്ചരിച്ച് കേരളത്തിന്റെ കായൽ ഭം​ഗി മതിയാവോളം ആസ്വദിച്ചു. ഒപ്പം കേരള ടൂറിസം നേരിടുന്ന വെല്ലുവിളികളും പരിഹാരമാർ​ഗങ്ങളും ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സുമായി പങ്കുവച്ചു. ഭാരത് ജോഡോ യാത്രയിലെ വേറിട്ട കാഴ്ചയായിരുന്നു ഇന്നലെ രാഹുലിനു വേണ്ടി ആലപ്പുഴയിൽ സജ്ജീകരിച്ചത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ അദ്ദേഹം ഇന്നലെ രാവിലത്തെ പദയാത്രയ്ക്കുശേഷമാണ് പുന്നമടക്കായലിലേക്ക് എത്തിയത്. രാവിലെ 11 മണിയോടെ ആലപ്പുഴ ഫിനിഷിങ് പോയിന്റിൽ നിന്നും ‘ബേ പ്രൈഡ്’…

Read More

എക ബിജെപി കൗൺസിലറും രാജിവെച്ച് കോൺഗ്രസിൽ ചേർന്നു

ചാലക്കുടി : ചാലക്കുടി നഗരസഭയിലെ എക ബിജെപി കൗൺസിലറും രാജിവെച്ച് കോൺഗ്രസിൽ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ചാലക്കുടി മുനിസിപ്പാലിറ്റി മൂന്നാംവാർഡ് കൗൺസിലർ വത്സൻ ചമ്പക്കര ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്. ബെന്നി ബെഹനാൻ എംപി വത്സൻ ചമ്പക്കരയെ പാർട്ടി മെമ്പർഷിപ്പ് കൈമാറി.ഭാരത് ജോഡോ യാത്രയുടെ സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ ചേർന്നതെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു. സനീഷ്കുമാർ എംഎൽഎ സ്വീകരണയോഗത്തിൽ പങ്കെടുത്തു.

Read More

കണ്ണൂർ വിസിയുടെ നിയമനത്തിൽ മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നു വ്യക്തം: രമേശ് ചെന്നിത്തല

ആർ.എസ്.എസ്. നേതാവ് മോഹൻ ഭാഗവതിനെ ക്ഷണിക്കാതെ പോയി കണ്ട ഗവർണറുടെ നടപടി നിയമവിരുദ്ധം ആലപ്പുഴ: മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയാണ് കണ്ണൂർ യൂണിവേഴ്സിറ്റി വി.സി.യുടെ നിയമനം നേടിയെടുത്തത് എന്നുളള കാര്യം വ്യക്തമാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഞങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങളാണ് . ഞാൻ പ്രതിപക്ഷനേതാവായിരുന്ന കാലത്ത് ഈ ഗവർണറെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. അന്ന് പൗരത്വഭേദഗതി യുമായി ബന്ധപ്പെട്ടായിരുന്നു ആ പ്രമേയം. അന്ന് ഗവർണറെ പരിപൂർണമായി പിന്തുണച്ച ആളുകളാണ് സിപിഎമ്മും ഇടതുപക്ഷമുന്നണിയും.എല്ലാ വിധത്തിലുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത സർക്കാരിനെയാണ് ഇപ്പോൾ ഗവർണ്ണർ നിശിതമായി വിമർശിക്കുന്നത്. എന്തായാലും മുഖ്യമന്ത്രി നടത്തിയ അധികാര ദുർവിനിയോഗം ഞെട്ടിപ്പിക്കുന്നതാണ്. ഒരു വൈസ് ചാൻസലറെ നിയമിക്കാൻ നിയമപരമായ നടപടിയുണ്ട്. ആ നിയമനടപടിക്രമങ്ങൾ എല്ലാം തെറ്റിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ചെയ്തു കൊടുത്തത്. അതിപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുളള കാര്യമാണ്.ഇക്കാര്യത്തിൽ…

Read More

ഗവർണർക്ക് മാനസിക വിഭ്രാന്തിയും പക്വത ഇല്ലായ്മയും – എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ

തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മാനസിക വിഭ്രാന്തിയെന്ന്  എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. പ്രായത്തിനനുസരിച്ചുള്ള പക്വതയോ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള പാകതയോ അദ്ദേഹത്തിന് ഇല്ല. ഗവര്‍ണര്‍ വികാരജീവിയായി എന്തൊക്കെയോ വിളിച്ചുപറയുന്നു. ഗവര്‍ണര്‍ക്ക് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട്. രാജ്ഭവനിലെ പത്രസമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗവർണർ  രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കണ്ണൂർ സർവ്വകലാശാല വിസി പുനർനിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ചകത്തും ഗവർണർ പുറത്ത്വിട്ടിരുന്നു ഇതിന് പിന്നാലെയാണ് ഗവർണർക്കെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രൂക്ഷവിമർശനവുമായി രംഗത്ത് വന്നത്.

Read More

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20; ടിക്കറ്റ് വില്‍പന സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം ഭരത്സുരേഷ് ഗോപി നിര്‍വഹിക്കും. 19ന് വൈകീട്ട് 6.30ന് ഹോട്ടൽ താജ് വിവാന്തയിൽ (പാളയം) നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍ കെ വര്‍ഗ്ഗീസ് അധ്യക്ഷനാകും. ടി20 മത്സരത്തിന്റെ ടീസര്‍ വിഡിയോയുടെ പ്രകാശനം മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണെ ആദരിക്കും. മത്സരത്തിന്റെ ബാങ്കിങ് പാട്ണറായ ഫെഡറല്‍ ബാങ്കുമായും ടിക്കറ്റിങ് പാട്ണറായ പേടിഎം ഇന്‍സൈഡറുമായും മെഡിക്കല്‍ പാട്ണറായ അനന്തപുരി ഹോസ്പിറ്റലുമായുമുള്ള ധാരണാ പത്രങ്ങൾ ചടങ്ങില്‍വച്ചു കൈമാറും. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ ശ്രീജിത്ത് വി നായര്‍, ജോയിന്റ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രന്‍, ടി20 മത്സരത്തിന്റെ ജനറല്‍…

Read More

അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറ്റം തുടരുന്നു; 46ാം സാക്ഷിയും കൂറുമാറി

പാലക്കാട്‌ : അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറ്റം തുടരുന്നു. ഇന്ന് തിങ്കളാഴ്ച ഒരു സാക്ഷികൂടി മൊഴിമാറ്റി.46ാം സാക്ഷി അബ്ദുള്‍ ലത്തീഫ് ആണ് കൂറുമാറിയത്. പ്രതികള്‍ മധുവിനെ പിടിച്ചു കൊണ്ടുവരുന്നതും മര്‍ദിക്കുന്നതും കണ്ടു എന്നായിരുന്നു അബ്ദുള്‍ ലത്തീഫ് ആദ്യം അന്വേഷണസംഘത്തിന് നല്‍കിയ മൊഴി. ഇതാണ് വിചാരണക്കോടതിയില്‍ തിരുത്തിയത്. മധുകൊലക്കേസിലെ പ്രതികളായ നജീബ്, മുനീര്‍ എന്നിവരുടെ പിതാവാണ് അബ്ദുള്‍ ലത്തീഫ്. ഇന്ന് വിസ്തരിച്ച 44 ആം സാക്ഷി ഉമ്മറും 45 ആം സാക്ഷി മനോജും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും വിസ്താരം ഇന്ന് നിശ്ചയിച്ചിരുന്നെങ്കിലും മാറ്റി. വിചാരണ നടപടികള്‍ ചിത്രീകരിക്കണമെന്ന അമ്മ മല്ലിയുടെ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ച ശേഷമാകും വിസ്താരം. കോടതിയെ തെറ്റിദ്ധരിപ്പിച്ച 29 ആം സാക്ഷി സുനില്‍ കുമാറിനെതിരെ നടപടി വേണമെന്ന ഹര്‍ജി വ്യാഴാഴ്ച മണ്ണാര്‍ക്കാട് എസ്സി എസ്ടി വിചാരണക്കോടതി പരിഗണിക്കും.

Read More

സഖാവ് ഇ.പി യോട് ഏറെ സ്നേഹത്തോടെ അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫർസിൻ എഴുതുന്നത്… കേരള ഗവർണർ അങ്ങയെ അപമാനിക്കാൻ ശ്രമിച്ചത് എനിക്ക് ഏറെ വേദനയുണ്ടാക്കി

രാജ്ഭവനിലെ പത്രസമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ ‘വിമാന വിലക്കുള്ള എൽഡിഎഫ് കൺവീനർ’ എന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ പരിഹാസത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി വിമാനത്തിൽ പ്രതിഷേധത്തിനിടെ ഇ പി ജയരാജൻ മർദ്ദിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസിൻ മജീദ്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദിന്റെ ഫേസ്ബുക് കുറിപ്പ് സഖാവ് ഇ.പി യോട് ഏറെ സ്നേഹത്തോടെ അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫർസിൻ എഴുതുന്നത്… നമ്മൾ മാത്രം ഉൾപ്പെട്ട ഒരു വിഷയത്തിൽ അങ്ങയെ ആ കാര്യോം പറഞ്ഞുകൊണ്ട് ബഹു.കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അപമാനിക്കാൻ ശ്രമിച്ചത് എനിക്ക് ഏറെ വേദന ഉണ്ടാക്കി. നമ്മൾ രണ്ടുപേരുടെയും വിലക്ക് നിലവിൽ കഴിഞ്ഞു എന്നുള്ളത് പോലും ഈ മനുഷ്യൻ മനസിലാക്കിയിട്ടില്ല.. ഒരു പക്ഷെ അങ്ങ് ഇനി ഇൻഡിഗോ വിമാനത്തിൽ കയറുന്നേ ഇല്ലാ എന്ന് സ്വയം എടുത്ത തീരുമാനം കേട്ട് തെറ്റിദ്ധരിച്ചതാവും.…

Read More