ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയ്ക്ക് ആവേശ വരവേൽപ്പ് ; ആദ്യ ദിനത്തെ പ്രയാണം പൂർത്തിയായി

ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിലെ ആദ്യ ദിന പ്രയാണം പൂര്‍ത്തിയാക്കി. ആവേശകരമായ വരവേൽപ്പാണ് യാത്രയ്ക്ക് ജില്ലയില്‍ ലഭിച്ചത്.  10-ാം ദിവസത്തിലേക്ക് കടന്ന യാത്രയുടെ പ്രയാണംകൊല്ലം കരുനാഗപ്പള്ളി പുതിയ കാവിൽ നിന്നും ആരംഭിച്ച് നങ്ങ്യാർകുളങ്ങര ചേപ്പാട് എന്‍ടിപിസി ഗ്രൗണ്ടിൽ അവസാനിച്ചു.കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി രാവിലെ 8.30 തോടെയാണ് യാത്ര ആലപ്പുഴയിൽ പ്രവേശിച്ചത്.കൊല്ലം ജില്ലയിലെ ആവേശകരമായ പ്രയാണത്തിനൊടുവിൽ ആലപ്പുഴയിലേക്ക് കടന്ന ഭാരത് ജോഡോ യാത്രയെ ജനങ്ങള്‍ ആവേശത്തോടെയാണ് വരവേറ്റത്. കരുനാഗപ്പള്ളി പുതിയ കാവിൽ നിന്നും ആരംഭിച്ച് ഓച്ചിറ വഴി ആലപ്പുഴയിലേക്ക് പ്രവേശിച്ച യാത്രയ്ക്ക് ആവേശകരമായ വരവേൽപ്പാണ് എങ്ങും ലഭിക്കുന്നത്. കേരളീയ കലാരൂപങ്ങളും വാദ്യമേളങ്ങളുമായിട്ടാണ് ആലപ്പുഴയിൽ യാത്രയയ്ക്ക് വരവേൽപ്പ് ഒരുക്കിയത്. യാത്രയുടെ ആദ്യപാദം കായംകുളത്തെ ജിഡിഎം  ഗ്രൗണ്ടിൽ സമാപിച്ച ശേഷം ഭിന്നശേഷിക്കാരായ കുട്ടികളുമായി അദ്ദേഹം ആശയ വിനിമയം നടത്തി. വൈകുന്നേരം ജിഡിഎം ഗ്രൗണ്ടിൽ…

Read More

കോൺഗ്രസ് എന്ന വികാരമാണ് രാജ്യത്ത് വൈരുദ്ധ്യങ്ങളെ ചേർത്തുനിർത്തിയത് : കെ സുധാകരൻ

ഹരിപ്പാട്k: കോൺഗ്രസ് എന്ന വികാരമാണ് രാജ്യത്ത് വൈരുദ്ധ്യങ്ങളെ ചേർത്തുനിർത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്നലെ വൈകുന്നേരം കായംകുളത്തു നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര പദയാത്ര ചേപ്പാട് സമാപിച്ചപ്പോൾ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് കെട്ടിപ്പെടുത്തിയ ഐക്യത്തെ തകർക്കുവാൻ ബിജെപി ശ്രമിക്കുകയാണ്. അധികാരം ഉപയോഗിച്ചും പണാധിപത്യത്തിലൂടെയും രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ തകർക്കുവാൻ അവർ പരിശ്രമിക്കുമ്പോഴാണ് ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി കടന്നുവരുന്നത്. രാജ്യം ഇന്ന് നേരിടുന്ന അവസ്ഥയെ തുറന്നുകാട്ടിയാണ് ജോഡോ യാത്ര പര്യടനം തുടരുന്നത്‌. ജനാധിപത്യത്തെ ഹനിക്കുന്ന തരത്തിലുള്ള സമീപനമാണ് പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടാകുന്നത്. കോൺഗ്രസ്‌ ഉണ്ടാക്കിയ പൊതുമേഖല സ്ഥാപനങ്ങൾ ഇന്നത്തെ ഭരണകൂടം തകർക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ പോലും വിറ്റഴിക്കുന്ന ബിജെപി വെറും കച്ചവടക്കാരായി മാറിയിരിക്കുന്നു. ഇന്ത്യയെ പടുത്തുയർത്തിയ കോൺഗ്രസിന്റെ രാഷ്ട്രീയ അസ്ഥിത്വം നിലനിൽക്കേണ്ടത് രാജ്യത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

‘ഞങ്ങൾക്ക് തൊഴിൽ വേണം’; പ്ലക്കാർഡുമേന്തി രാഹുലിനെ കണ്ട് ഉദ്യോഗാർത്ഥികൾ

കായംകുളം: ഞങ്ങൾക്ക് തൊഴിൽ വേണമെന്ന പ്ലക്കാർഡുമേന്തി രാഹുൽ ഗാന്ധിയെ കണ്ട് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ. ഓച്ചിറയിൽ നിന്നും കായംകുളത്തേക്കുള്ള യാത്രയിലാണ് ഉദ്യോഗാർത്ഥികൾ രാഹുലിനെ കണ്ടത്. ബിരുദധാന ചടങ്ങിൽ പങ്കെടുക്കുമ്പോഴുള്ള വസ്ത്രം ധരിച്ച് കറുത്ത നിറത്തിലുള്ള പ്ലക്കാർഡുകളും പിടിച്ചുകൊണ്ടാണ് ഉദ്യോഗാർത്ഥികൾ രാഹുലിനേയും കാത്ത് വഴിയിൽ നിന്നത്. പദയാത്ര കടന്നുവന്നതോടെ ഉദ്യോഗാർത്ഥികളെ ശ്രദ്ധയിൽപ്പെട്ട രാഹുൽഗാന്ധി അവരെ അടുത്തേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് അവർ നേരിടുന്ന പ്രശ്നങ്ങൾ രാഹുൽ ചോദിച്ചറിഞ്ഞു. അല്പം നേരം ഉദ്യോഗാർത്ഥികളുമായി സംസാരിച്ച ശേഷമാണ് രാഹുൽഗാന്ധി മുന്നോട്ട് നീങ്ങിയത്. ആലപ്പുഴ സ്വദേശികളായ ഒരുകൂട്ടം ഉദ്യോഗാർത്ഥികളായിരുന്നു രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. വർഷങ്ങളായി പ്രധാനപ്പെട്ട കേന്ദ്ര സർവീസുകളിലേക്ക് ഒന്നും തന്നെ നിയമനങ്ങൾ നടക്കുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. പഠനം പൂർത്തിയാക്കുന്ന അധികം ആളുകൾക്കും തൊഴിൽ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും രാഹുൽ ഗാന്ധിയുമായുള്ള സംഭാഷണത്തിനിടയിൽ പറഞ്ഞതായി ചെറുപ്പക്കാർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ ഇന്നലെ രാജ്യത്ത്…

Read More

ഗുവാഹാട്ടി ഐഐടിയിൽ മലയാളി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ഗുവാഹാട്ടി: ഗുവാഹാട്ടി ഐഐടിയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യനാരായൺ പ്രേം കിഷോർ എന്ന വിദ്യാർഥിയെയാണ് ഇന്ന് ശനിയാഴ്ച രാവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഡിസൈൻ ഡിപ്പാർട്ടുമെന്റിലെ ബിരുദവിദ്യാർഥിയാണ് സൂര്യനാരായൺ പ്രേം കിഷോർ. മരണവിവരം സംബന്ധിച്ച് ഐ.ഐ.ടി ഗുവഹാത്തി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലുള്ള കുടുംബാഗങ്ങളെ വിവരമറിയിച്ചത് പ്രകാരം കുടുംബം ഗുവാഹാട്ടിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

Read More

സർക്കാർ ഗവർണർ പോര് വെറുംനാടകമെന്ന് ; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ആലപ്പുഴ: സർക്കാർ ഗവർണർ പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരും ഗവർണറും ചേർന്ന് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ ചെയ്തപ്പോൾ ഗവർണറുമായി സർക്കാരിന് ഒരു പ്രശ്‌നമില്ലായിരുന്നു. ലോകായുക്ത, സർവകലാശാല, മിൽമ ബില്ലുകളിൽ ഗവർണർ ഒപ്പുവെക്കരുത്. ബിജെപി-സിപിഎം നേതൃത്വത്തിനിടയിൽ ഇടനിലക്കാരുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കായംകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Read More

മോദിയുടെ ജന്മദിനത്തിൽ ‘ദേശീയ തൊഴിലില്ലായ്മ ദിനം’ ആചരിച്ച് യൂത്ത് കോൺഗ്രസ്‌ ; ചിത്രം പകർത്തി രാഹുൽ

കൊല്ലം/ഓച്ചിറ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ‘ദേശീയ തൊഴിലില്ലായ്മ ദിനം’ ആചരിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരീരത്തിൽ ദേശീയതൊഴിലില്ലായ്മാ ദിനം എന്നെഴുതി നിന്ന് രാഹുൽ ഗാന്ധിയ്ക്ക് അഭിവാദ്യമർപ്പിച്ചു. യാത്ര കടന്നുപോയ ഒച്ചിറയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ കയറി നിന്നാണ് രാഹുൽ ഗാന്ധിക്ക് ഇവർ വേറിട്ട വരവേൽപ്പ് നൽകിയത്. ഈ രംഗങ്ങള്‍ രാഹുല്‍ ഗാന്ധി തന്‍റെ മൊബൈിലും ചിത്രീകരിച്ചു.

Read More

പുതിയ ഗുരുവായൂര്‍ മേൽശാന്തി; കിരണ്‍ ആനന്ദ്

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി കക്കാട്ടുമനയില്‍ കിരണ്‍ ആനന്ദിനെ തെരഞ്ഞെടുത്തു. ആറുമാസത്തേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 41 അപേക്ഷകരില്‍ നിന്നും കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരുടെ പേരുകള്‍ നറുക്കിട്ടെടുത്തതില്‍ നിന്നാണ് കിരണ്‍ ആന്ദന്ദിനെ തെരഞ്ഞെടുത്തത്. പുതിയ മേല്‍ശാന്തി സെപ്റ്റംബര്‍ 30ന് രാത്രി സ്ഥാനമേല്‍ക്കും. അതിനു മുന്‍പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും. ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്. ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവരും മാധ്യമ പ്രതിനിധികളും ഭക്തരും ചടങ്ങില്‍ സന്നിഹിതരായി.

Read More

കള്ളം പറയാതെ രാഹുൽ, കള്ളം പറഞ്ഞു മാത്രം ബിജെപി: ബി.വി. ശ്രീനിവാസ്

(ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് വീക്ഷണം ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്) കൊല്ലം: രാഹുൽ ഗാന്ധി കോൺഗ്രസിന്റെ രാഷ്‌ട്രീയ നേതൃനിരയിലെത്തിയിട്ട് പതനെട്ട് വർഷമായി. ഇതുവരെ അദ്ദേഹം ഒരു കള്ളവും പറഞ്ഞിട്ടില്ല. ബിജെപിയുമായി ഒത്തുതീർപ്പിനു മുന്നിട്ടു നിന്നി‌ട്ടുമില്ല. ജനപക്ഷത്തു നിന്നുള്ള ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്. എന്നാൽ ബിജെപി നേതൃത്വം കള്ളം മാത്രം പറയുന്നു. കള്ളത്തരങ്ങൾ മാത്രം നടത്തുന്നു. പതിറ്റാണ്ടുകളായി നാം ഇന്ത്യക്കാർ സ്വരുക്കൂട്ടിയതെല്ലാം അവർ വിറ്റു തുലയ്ക്കുന്നു. അവരുടെ കള്ളത്തരങ്ങൾ ജനങ്ങൾക്കു മുന്നിൽ നേരിട്ട് അവതരിപ്പിക്കാനാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ പരിശ്രമം. അത് ബിജെപിയെ വല്ലാതെ ഭയപ്പെടുത്തുന്നു. അതുകൊണ്ടാണ് നരേന്ദ്ര മോദിയും അമിത് ഷായും സ്മൃതി ഇറാനിയുമൊക്കെ ഭാരത് ജോഡോ യാത്രയെ തള്ളിപ്പറയുന്നത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസന്റെ…

Read More

അട്ടപ്പാടി മധു കേസിൽ മൊഴിയിൽ ഉറച്ച് 40-ാംസാക്ഷി, ലക്ഷ്മി

പാലക്കാട്: അട്ടപ്പാടി മധു കേസിൽ മൊഴിയിൽ ഉറച്ചു നിന്ന് 40-ാം സാക്ഷി. പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് 40-ാം സാക്ഷിയായ ലക്ഷ്മി കോടതിയില്‍ നൽകിയത്. അതേസമയം, 29-ാം സാക്ഷി സുനിൽ കുമാറിന്‍റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതി വിസ്തരിച്ചു. സുനിൽ കുമാറിന്‍റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്നാണ് ഡോക്ടർ കോടതിയെ അറിയിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ആകെ 122 സാക്ഷികളുളള കേസില്‍ ഇതുവരെ 21 സാക്ഷികള്‍ കൂറുമാറി. അതിനിടെ, കേസിൽ കൂറുമാറിയ സാക്ഷികൾ കോടതിയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മധുവിനെ ആക്രമിക്കുന്നത് കണ്ടില്ലെന്നും പ്രതികളെയാരെയും അറിയില്ലെന്നുമാണ് സാക്ഷികളായ സുനിൽ കുമാർ, അബ്ദുൾ ലത്തീഫ് മനാഫ് എന്നിവർ മൊഴി നൽകിയത്.

Read More

യുഡിഎഫ് എംഎൽഎമാർ വി.ശിവൻകുട്ടിയെ മർദിച്ച് ബോധംകെടുത്തിയെന്ന പ്രസ്താവനയിലുറച്ച്- ഇ.പി ജയരാജൻ

തിരുവനന്തപുരം : നിയമസഭയിലെ യുഡിഎഫ് എംഎൽഎമാർ വി.ശിവൻകുട്ടിയെ മർദിച്ച് ബോധംകെടുത്തിയെന്ന പ്രസ്താവനയിലുറച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ. ഞാൻ കണ്ട കാര്യമാണ് പറഞ്ഞതെന്ന് ജയരാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി. യുഡിഎഫ്കാരുടെ മർദ്ദനത്തെ തുടർന്ന് ശിവൻകുട്ടി ബോധംകെട്ട് കിടക്കുകയായിരുന്നതിനാൽ ഒന്നും കണ്ടില്ലെന്ന ജയരാജന്റെ വിശദീകരണം. ശിവൻകുട്ടി കണ്ടിട്ടില്ല. അദ്ദേഹം ബോധംകെട്ട് കിടക്കുകയായിരുന്നുവെന്നും ജയരാജൻ പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കിടെ മർദ്ദിച്ച് ബോധംകെടുത്തിയെന്ന ജയരാജന്റെ പ്രസ്താവനയെക്കുറിച്ച് ഇന്നലെ മാധ്യമങ്ങൾ മന്ത്രി ശിവൻകുട്ടിയോട് പ്രതികരണം ചോദിച്ചിരുന്നു എന്നാൽ ഇതേക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും ഇപി ജയരാജനോട്‌ തന്നെ ചോദിക്കണമെന്നുമായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം .

Read More