മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; നേവി ഉദ്യോഗസ്ഥരുടെ തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ അന്വേഷണത്തിനായി നേവി ഉദ്യോഗസ്ഥരുടെ തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐഎൻഎസ് ദ്രോണാചാര്യയിലെ 5 ഇൻസാസ് തോക്കുകളാണ് പൊലീസ് പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ദിവസം നാവികസേനയുടെ ഐഎൻഎസ് ദ്രോണാചാര്യയിൽ ഫയറിങ് പ്രാക്ടീസ് നടന്നിരുന്നതായി പൊലീസ് കണ്ടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നേവിയോട് തോക്കുകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ നേവി തോക്കുകൾ കൈമാറിയത്.ഇക്കഴിഞ്ഞ ഏഴാം തീയയതിയാണ് മത്സ്യബന്ധനം കഴിഞ്ഞുമടങ്ങുന്നതിനിടെ തൊഴിലാളിക്ക് വെടിയേറ്റത്്. വെടിയുണ്ട കോടതിയിൽ ഹാജരാക്കിയ ശേഷം ശാസ്ത്രീയമായ പരിശോധനയ്ക്ക് അയച്ചിരുന്നു. വെടിയുണ്ടയുടെ ഉറവിടം തേടുന്നതിനിടെ, ഐഎൻഎസ് ദ്രോണാചാര്യയിലെത്തി പൊലീസിന്റെ തന്നെ ബാലിസ്റ്റിക് വിദഗ്ധർ ഉൾപ്പടെ പരിശോധന നടത്തി അന്ന് ഉപയോഗിച്ചിരുന്ന തോക്കുകളുടെ പട്ടിക ശേഖരിച്ചിരുന്നു. പരിശീലനത്തിനായി 5 തോക്കുളാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Read More

വൃക്കമാറ്റിവെക്കൽ വൈകി; തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി മരിച്ചു

തിരുവനന്തപുരം: വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. ഉച്ചക്കട സ്വദേശി സജികുമാര്‍ (42) ആണ് മരിച്ചത്. ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ 25നാണ് സജികുമാറിനെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ സജികുമാര്‍ ഇന്ന് വ്യാഴാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് സജി കുമാറിന്റെ മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അവയവമാറ്റത്തിന് വിധേയനായ വ്യക്തി മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് നിബന്ധന. എന്നാൽ വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സജികുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതെന്നുമാണ് ആരോപണം.

Read More

ഭാരത് ജോഡോ പദയാത്ര; കോട്ടയം നിയോജകമണ്ഡലം നേതൃയോഗം

കോട്ടയം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം നേതൃയോഗം Dcc ഓഫീസിൽ നടന്നു പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ബിനു ചുള്ളിയിൽ ഭാരത് ജോഡോ പോസ്റ്റർ പ്രകാശനം ചെയ്ത് ഉത്ഘാടനം നിർവ്വഹിച്ചു യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സോഷ്യൽ മീഡിയ കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി അരുൺ മർക്കോസ് മാടപ്പാട്ടിനെ ജില്ലാ പ്രസിഡൻറ് ചിന്തു കുര്യൻ ജോയി ത്രിവർണ്ണ ഷാൾ അണിയിച്ചു ആദരിച്ചു.നിയോജകമണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കോട്ടയം ടൗണിൽ വിളംബര ജാഥ നടത്തുന്നതിന് തീരുമാനിച്ചു.ഗൗരിശങ്കർ, ആൻസുസണ്ണി, അനീഷ തങ്കപ്പൻ, ജെനിൻ ഫിലിപ്പ്,നിഷാന്ത് ആർ നായർ,ശ്രീക്കുട്ടൻ,അനീഷ് ജോയ് പുത്തൂർ, യദു സി നായർ, ഡാനി രാജു തുടങ്ങിയവർ പങ്കെടുത്തു.

Read More

സംസ്ഥാനത്ത് സെപ്റ്റംബർ 17 മുതൽ 19 വരെ മഴയ്ക്ക് സാധ്യത

കേരളത്തിൽ സെപ്റ്റംബർ 17 മുതൽ 19 വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം.അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം. ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍…

Read More

മൂന്നാറിൽ തൊഴിലുറപ്പു തൊഴിലാളികൾക്ക് നേരെ പുലി ആക്രമണം; ഒരാൾക്ക് പരിക്ക്

മൂന്നാർ: മൂന്നാറിൽ തൊഴിലുറപ്പു തൊഴിലാളികൾക്ക് നേരെ പുലി ആക്രമണം.  ഒരാൾക്ക് പരുക്കേറ്റു. തൊഴിലാളിയായ ഷീല ഷാജിയാണ് പുലിയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. പഴയ മൂന്നാറിൽ ചെക്ക് ഡാം നിർമാണത്തിനായി കല്ലെടുക്കാൻ സമീപത്തെ ടാങ്കിനടുത്തേക്ക് പോയപ്പോഴാണ് പുലി ആക്രമിച്ചത്. പുലിയുടെ മുന്നിൽ പെട്ടു പോയ തൊഴിലാളികൾ പിന്തിരിഞ്ഞ് ഓടുന്നതിനിടയിൽ അവസാനമുണ്ടായിരുന്ന ഷീലയെ പുലി പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. മുടിക്കുത്തിൽ പിടുത്തമിട്ടെങ്കിലും ഷീല കുതറി ഓടിയെങ്കിലും തലയിൽ നീളത്തിൽ മുറിവേറ്റു. പരിക്ക് സാരമുള്ളതല്ല.

Read More

ഭാരത് ജോഡോ യാത്രയെ അവഹേളിക്കുന്ന എം വി ഗോവിന്ദൻ ഫാസിസ്റ്റ് ഭരണത്തെ പരസ്യമായി പിന്തുണക്കുന്നു: അഡ്വ. പഴകുളം മധു

ഭാരത് ജോഡോ യാത്രയെ അവഹേളിക്കുന്ന സിപിഎം സെക്രെട്ടറി എം വി ഗോവിന്ദൻ ഫാസിസ്റ്റ് ഭരണത്തെ പരസ്യമായി പിന്തുണക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രെട്ടറിയും ഭാരത് ജോഡോ പദയാത്രയുടെ കേരളത്തിലെ പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ അഡ്വ. പഴകുളം മധു.കേരളത്തിന്റെ ഭൂ പ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ് യാത്ര പതിനെട്ടു ദിവസം പര്യടനം നടത്താൻ കാരണം.ജാഥയുടെ പര്യടനം വെട്ടി കുറക്കണമെങ്കിൽ കേരളത്തിന്റെ ഭൂപടത്തിന്റെ നീളം സിപിഎം കുറച്ചുതരേണ്ടി വരും.കൊല്ലത്തു ഉൾപ്പെടെ കേരളത്തിൽജാഥക്ക് ലഭിക്കുന്ന സ്വീകാര്യത ബിജെപിയെ അസ്വസ്ഥമാക്കുന്നത് ആർക്കും മനസിലാകും .എന്നാൽ ബിജെപിയുടെ അസഹിഷ്ണുത അതേ ആവേശത്തിൽ സിപിഎം സിപിഎം ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ഗോവിന്ദൻ മാസ്റ്റർ വെളിപ്പെടുത്തണം.രാജ്യത്തെ ഒന്നിപ്പിക്കാനും ഫാസിസത്തെ ചെറുക്കാനും രാഹുൽ ഗാന്ധി നടത്തുന്ന യാത്രയെ പരസ്യമായി പിന്തുണക്കേണ്ട സിപിഎം പാർട്ടി ബിജെപിയുടെ പ്രീതിക്കുവേണ്ടിയാണ് ഈ നിലപാട് സ്വീകരിക്കുന്നത്. പിണറായി നയിക്കുന്ന കേരളത്തിലെ സിപിഎം ബിജെപിയുടെ ബി ടീമായി മാറിയെന്നും പഴകുളം…

Read More

കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചു; രണ്ടു മരണം

ബെംഗളൂരു: കര്‍ണാടകയിലെ ബെല്ലാരിയിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്നു രണ്ടു രോഗികള്‍ മരിച്ചു. ബെല്ലാരിയിലെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (വിംസ്) ഐസിയുവിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന വൃക്കരോഗി മൗലാന ഹുസൈന്‍, പാമ്പുകടിയേറ്റു ഗുരുതരാവസ്ഥയിലായിരുന്ന ചേട്ടമ്മ എന്നിവരാണു മരിച്ചത്. ആശുപത്രിയിലേക്കള്ള വൈദ്യുതി വിതരണം നിലച്ചതാണു ദുരന്തത്തിനിടയാക്കിയത്.എന്നാൽ, വൈദ്യുതി വിതരണം നിലച്ചതും രോഗികളുടെ മരണവും തമ്മില്‍ ബന്ധമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രണ്ടു രോഗികളും അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും സ്വാഭാവിക മരണം മാത്രമാണെന്നു വിംസ് ഡയറക്ടര്‍ വിശദീകരിച്ചു. സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

Read More

ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു

ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 20 ഗ്രാൻഡ്സ്ലാം കീടങ്ങൾ നേടിയിട്ടുണ്ട്. അടുത്തയാഴ്ച നടക്കുന്ന ലേബർ കപ്പ് മത്സരത്തോടെ വിരമിക്കുമെന്നാണ് സാമൂഹിക മാധ്യമ സന്ദേശത്തിലൂടെ അറിയിച്ചത്.

Read More

പ്രതിദിനം 12.5 കോടിരൂപ നഷ്ട്ടം; ബൈജുസ് വൻ സാമ്പത്തിക പ്രതിസന്ധിയിൽ

ന്യൂഡൽഹി: എഡ്യുടെക് ഭീമനായ ബൈജുസ് വൻ സാമ്പത്തിക നഷ്ടം. പ്രതിദിനം 12.5 കോടിവെച്ച് 2021 സാമ്പത്തിക വർഷത്തിൽ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടായി. 2,704 കോടിയിൽ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞു.2020-21 സാമ്പത്തിക വർഷത്തിൽ ലാഭമുണ്ടാകാത്തത് കനത്ത തിരിച്ചടിയാണ് ബൈജൂസിന് നൽകുന്നത്. കോവിഡ് മൂലം ഇക്കാലത്ത് സ്കൂളുകൾ അടഞ്ഞു കിടക്കുകയായിരുന്നു. എല്ലാവരും ഓൺലൈൻ പഠനത്തിലേക്ക് തിരിയുന്ന കാലഘട്ടത്തിലും നേട്ടമുണ്ടാക്കാനാകാത്തതാണ് ബൈജൂസിന് തിരിച്ചടിയാവുന്നത്. അതേസമയം ഓഡിറ്ററായ ഡിലോയിറ്റുമായുള്ള തർക്കത്തെ തുടർന്ന് വൈകിയാണ് ബൈജൂസിന്റെ സാമ്പത്തിക വിവരങ്ങൾ പുറത്ത് വന്നത്. ബൈജൂസ് ലാഭം കണക്കാക്കുന്നതിൽ ചില പ്രശ്നങ്ങൾ ഡിലോയിറ്റ് ചൂണ്ടിക്കാണിച്ചുവെന്നാണ് റിപ്പോർട്ട്. ഇതാണ് കോർപ്പറേറ്റ് മന്ത്രാലയത്തിൽ സാമ്പത്തിക റിപ്പോർട്ടിന്റെ സമർപ്പണം വൈകുന്നതിലേക്ക് നയിച്ചത്. എന്നാൽ, 2022 സാമ്പത്തിക വർഷത്തിൽ വരുമാനം 10,000 കോടിയായെന്ന് ബൈജൂസ് പറയുന്നുണ്ട്. ആ…

Read More

അറ്റകുറ്റപണി നടത്തി ഒരു മാസത്തിനുള്ളിൽ റോഡ് തകർന്നു; ആലുവ- പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ 74കാരൻ മരിച്ചു

ആലുവ : ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ 74 കാരൻ മരിച്ചു. മാറമ്പിളളി കുന്നത്തുകര സ്വദേശി കുഞ്ഞുമുഹമ്മദാണ് മരിച്ചത്. കഴിഞ്ഞ 20ന് ചാലക്കൽ പതിയാട്ട് കവലക്ക് സമീപമാണ് കുഞ്ഞു മുഹമ്മദ് സഞ്ചരിച്ച ഇരുചക്ര വാഹനം റോഡിലെ കുഴിയിലേക്ക് മറിഞ്ഞത്. ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. അറ്റകുറ്റപണി നടത്തി ഒരു മാസത്തിനുള്ളിൽ റോഡ് തകർന്ന റോഡിലെ കുഴിയിൽ വീണാണ് ഗുരുതരമായി പരുക്കേറ്റത്. കുഞ്ഞു മുഹമ്മദിനെ ഉടൻ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓർമ വീണ്ടെടുക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇവിടെ ചികിത്സയിൽ തുടരുന്നതിനിന്റെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം .

Read More