ബിജെപിക്കും സിപിഎമ്മിലെ ബിജെപി വിഭാഗത്തിനും ‘ചൊറിച്ചില്’ കൂടാനേ പോകുന്നുള്ളൂ – ഷാഫി പറമ്പിൽ

തിരുവനന്തപുരം : ഭാരത് ജോഡോ യാത്ര കേരളത്തിൽ രണ്ടാം ദിനം പിന്നിടുമ്പോൾ വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ബിജെപിക്കൊപ്പം, സിപിഎം നേതാക്കളും യാത്രയെയും രാഹുൽ ഗാന്ധിയെയും മത്സരിച്ച് വിമർശിക്കുകയാണ് ഇതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ വിമർശനവുമായി രംഗത്തു വന്നു. ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് കുറുപ്പ് പൂർണരൂപം അണിയുന്ന വസ്ത്രത്തിന്റെ പേരിലും അന്തിയുറങ്ങുന്ന കണ്ടയ്‌നറിന്റെ പേരിലുമൊക്കെ 3571 കിലോമീറ്റർ ദൂരം കാൽനടയായി താണ്ടുന്ന ഭാരത് ജോഡോ യാത്രയെ കുറ്റപ്പെടുത്താൻ പെടാപ്പാട് പെടുന്ന ബിജെപിക്കും സിപിഎമ്മിലെ ബിജെപി വിഭാഗത്തിനും ‘ചൊറിച്ചില്’ കൂടാനേ പോകുന്നുള്ളൂ. വെറുപ്പ് രാഷ്ട്രീയ ആയുധമാക്കിയാൽ ചിലപ്പോൾ ഭരണം നേടാൻ സാധിക്കുമായിരിക്കും.പക്ഷെ അതിന് രാജ്യത്തെ ഒരുമിപ്പിക്കുവാനാകില്ല.ഈ യാത്ര സംസാരിക്കുന്ന രാഷ്ട്രീയത്തെയും അതുയർത്തുന്ന മുദ്രാവാക്യങ്ങളെയും വിമർശിക്കുവാൻ കഴിയാത്തവരുടെ അസ്വസ്ഥതയാണ് ഭാരത് ജോഡോ യാത്രക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ .

Read More

പ്രതിപക്ഷത്ത് ഇപ്പോഴും ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസ് ; ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്

പാട്ന : പ്രതിപക്ഷത്ത് ഇപ്പോഴും ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും, കോണ്‍ഗ്രസിന്റെ പ്രസക്തി സംബന്ധിച്ച്‌ മറ്റുള്ളവര്‍ പ്രായോഗികമായി ചിന്തിക്കണമെന്നും ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. 2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദും കാണുമെന്നും തേജസ്വി യാദവ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുക എന്നത് പ്രതിപക്ഷ നേതാക്കളുടെ വ്യക്തിപരമായ ലക്ഷ്യമായി മാറണമെന്നും തേജസ്വി യാദവ് പറഞ്ഞു. ”മികച്ചൊരു തുടക്കം ബിഹാറില്‍ നിന്നും ഉണ്ടായിട്ടുണ്ട്,അതൊരു മാതൃകയാണ്. അത് മറ്റുള്ളയിടങ്ങളിലും ആവര്‍ത്തിക്കണം. നിതീഷ് കുമാര്‍ നിരവധി നേതാക്കളെ കണ്ടിട്ടുണ്ട്, ലാലുജിയും സംസാരിച്ചിട്ടുണ്ട്, ഞാനും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സോണിയാജി തിരിച്ചെത്തിക്കഴിഞ്ഞാല്‍, മുന്നോട്ടുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ നിതീഷ്ജിയും…

Read More

ഭാരത് ജോഡോ പദയാത്ര 100 കിലോ മീറ്റർ ദൂരം പിന്നിട്ടു

തിരുവനന്തപുരം : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 100 കിലോ മീറ്റർ ദൂരം പിന്നിട്ടു. ആറാം ദിവസമായ ഇന്ന് തിരുവനന്തപുരം ജില്ലയിലെ നേമത്ത് നിന്ന് ആരംഭിച്ച യാത്ര കഴക്കൂട്ടത്ത് സമാപിച്ചു. കേരളത്തിലെ യാത്രയുടെ രണ്ടാം ദിവസമായിരുന്നു ഇന്ന് കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്‍ററിലെ സമ്മേളന സ്ഥലത്ത് സമാപിച്ചത്. ഇന്ത്യയൊട്ടാകെയുള്ള 3,571 കിലോമീറ്റർ ദൂരത്തിലെ ആദ്യ 100 കിലോമീറ്റര്‍ ദൂരമാണ് യാത്ര പിന്നിട്ടത്. യാത്ര വന്‍ വിജയമാക്കിയ എല്ലാവർക്കും രാഹുല്‍ ഗാന്ധി സമാപന സമ്മേളനത്തില്‍ നന്ദി അറിയിച്ചു.യാത്രയില്‍ ഒപ്പം അണിചേർന്നവര്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തുനിന്നവര്‍ക്കും ടെലിവിഷനിലൂടെ കണ്ടവര്‍ക്കും  എല്ലാം രാഹുല്‍ ഗാന്ധി നന്ദി പ്രകാശിപ്പിച്ചു. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാജ്യമായി മാത്രം ഇന്ത്യ മാറുകയാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സമൂഹത്തിൽ ബിജെപി വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ഒന്നിച്ച് നിൽക്കുന്ന് ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സന്ദേശമാകണം. അതാണ് ഭാരത്…

Read More

കരുതലിന്റെ കരസ്പർശം

ഭാരത് ജോഡോ യാത്രയുമായി കടന്നുപോകുന്ന രാഹുൽഗാന്ധിയെ കാണാൻ ഒരു കിലോമീറ്റർ ദൂരത്തോളം ശ്രീകാര്യം ജംഗ്ഷന് സമീപത്ത് നിന്നും ഓടി തളർന്നെത്തിയ മധ്യവയസ്കയെ രാഹുൽ ഗാന്ധി വെള്ളം നൽകിയ ശേഷം സ്നേഹത്തോടെ ആശ്ലേഷിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ വൻജനപങ്കാളിത്തമാണ് ഭാരത് ജോഡോ യാത്രയ്ക്കു ലഭിക്കുന്നത്. രാത്രി കഴക്കൂുട്ടത്തു ന‌ടന്ന പൊതു സമ്മേളനത്തിൽ പതിനായിരങ്ങളാണ് അണിനിരന്നത്.

Read More

രാഹുലിന്റെ മുന്നിൽ ചിത്രശലഭങ്ങളായി കുരുന്നുകൂട്ടം

തിരുവനന്തപുരം: പ്രിയപ്പെട്ട രാഹുൽ അങ്കിളിനു മുന്നിൽ വിസ്മയക്കൂട്ടമായി ഒരു സംഘം കുരുന്നുകൾ. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട നൂറോലം കുട്ടികളാണ് ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി രാഹുൽ ​ഗാന്ധിക്കു മുന്നിൽ ചിത്രങ്ങളുമായെത്തിയത്. അവരുടെ വർണവിസ്മയങ്ങളിൽ മതിപ്പ് രേഖപ്പെടുത്തിയ രാഹുൽ ​ഗാന്ധി അവരോടൊു കുശലം പറയുകയും ചേർത്തു നിർത്തി ചിത്രങ്ങളെടുക്കുകയും ചെയ്തു. കുട്ടികൾ ഉന്നയിച്ച ചോദ്യങ്ങളും അവയ്ക്ക് രാഹുൽ ​ഗാന്ധി നല്കിയ മറുപടിയും. സന വിനോദ്: പുതിയ തലമുറയും പഴയ തലമുറയും മതവിദ്വേഷത്തിനും മയക്കുമരുന്ന് പോലത്തെ സാമൂഹ്യവിരുദ്ധ കാര്യങ്ങൾക്കും സ്വാധീനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെ എങ്ങനെയാണ് പ്രതിരോധിക്കുക? രാഹുൽ ഗാന്ധി : യുവ തലമുറയ്ക്ക് വിദ്യാഭ്യാസം നൽകുക. അവരിൽ അവബോധം നൽകുക. ഇതിന്റെയൊക്കെ ഭവിഷ്യത്ത് അറിയാതെയാണ് അവർ തെറ്റായ കാര്യങ്ങൾക്ക് സ്വാധീനപ്പെടുന്നത്. അത് എങ്ങനെ ആയാലും ഇല്ലാതാക്കണം അദ്വൈത്: ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയിലെ യുവത്വത്തെ എങ്ങനെ സ്വാധീനിക്കാമെന്നാണ് അങ്ങ്…

Read More

ഭാരത് ജോഡോ യാത്ര; വിമർശിക്കുന്നത് കേന്ദ്രത്തിലെ വിഭജന രാഷ്ട്രീയത്തെ പൊള്ളുന്നത് കേരളത്തിലെ സിപിഎമ്മിന്

ഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര കേരളത്തിൽ പര്യടനം ആരംഭിച്ചതോടെ ബി.ജെ.പിയ്ക്ക് പിന്നാലെ യാത്രയെ വിമർശിച്ച് സി.പി.എമ്മും രംഗത്ത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെയും ആർഎസ്എസിന്റെ വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെയും യാത്രയിലുടനീളം വ്യാപക വിമർശനമുയർന്നിരുന്നു ഇതിനുപിന്നാലെയാണ് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും സിപിഎം രംഗത്തുവന്നത്. ബിജെപി വിരുദ്ധചേരിക്കൊപ്പം നിലനിന്നിരുന്ന സിപിഎം ദേശീയതലത്തിൽ ഇന്ന് ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയും വിമർശിക്കുകയാണ്. അമിത് ഷായെ നെഹ്റു ട്രോഫി വള്ളംകളിക്ക് ക്ഷണിക്കുകയും പിണറായി വിജയൻ നേരിട്ട്തന്നെ വിമാനത്താവളത്തിൽ പോയി സ്വീകരിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ ദേശീയ തലത്തിൽ സിപിഎമ്മിന്റെ ഈ സംഘപരിവാർ അനുകൂല നിലപാട് കേരളത്തിലെ സിപിഎമ്മിന്റെ സമ്മർദ്ദത്താൽ ആണെന്നാണ് സൂചന. കേരളത്തിലെ സിപിഎമ്മിന്റെ സംഘപരിവാർ അനുകൂല നിലപാടിനെതിരെ കോൺഗ്രസും രൂക്ഷ വിമർശനവുമായി രംഗത്തു വന്നു. . മുണ്ടുടുത്ത മോദിയുടെ നാട്ടിലെ ബി.ജെ.പിയുടെ എ-ടീം ബാലിശമായ വിമർശനങ്ങൾ ഉന്നയിക്കുന്നുവെന്ന്…

Read More

സംസ്ഥാനത്ത് തെരുവ് നായ ശല്യംരൂക്ഷം ; കൊല്ലത്തും കോഴിക്കോട്ടും; മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കൊല്ലത്തും കോഴിക്കോട്ടും ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലത്ത് നായ വാഹനത്തിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് കൊട്ടാരക്കര സ്വദേശി കവിതയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ യുവതിയുടെ കാല്‍ ഒടിഞ്ഞു തൂങ്ങി.കവിതയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.കോഴിക്കോടും സമാനമായ സംഭവമാണ് നടന്നത്. അമ്മയും മകനും സഞ്ചരിക്കുന്ന ബൈക്കിന് നേരെയാണ് നായ ചാടിയത്. അപകടത്തില്‍ പേരാമ്ബ്ര സ്വദേശി മല്ലിക, മകന്‍ രജില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മല്ലികയ്‌ക്ക് തലയ്‌ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ കുട്ടിയെ തെരുവ് നായ കടിച്ചുകീറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നൂറാസിനെയാണ് തെരുവ് നായ ആക്രമിച്ചത്. സൈക്കിളിലായിരുന്ന നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയില്‍ കടിച്ച്‌ വലിച്ച്‌ കൊണ്ടു പോകാന്‍…

Read More

ഭാരത് ജോഡോ പദയാത്ര; അമിത്ഷായ്ക്ക് പിന്നാലെ വ്യാജ പ്രചാരണങ്ങളുമായി സ്മൃതി ഇറാനിയും ; പൊളിച്ചടുക്കി കോൺഗ്രസ്

ന്യൂഡൽഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വമ്പിച്ച ജനസ്വീകാര്യതയില്‍ അസ്വസ്ഥരായി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഹുല്‍ ഗാന്ധിയുടെ ടി ഷർട്ട് സംബന്ധിച്ച് ഉയർത്തിയ ആരോപണം പൊളിഞ്ഞതിന് പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് അടുത്ത നാടകവുമായി രംഗത്തെത്തിയത്.കഴിഞ്ഞയാഴ്ച കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ രാഹുൽ ഗാന്ധി സ്വാമി വിവേകാനന്ദനെ അവഗണിച്ചുവെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. ഇതിനെയാണ് കോണ്‍ഗ്രസ് തെളിവ് സഹിതം പൊളിച്ചടുക്കിയത്. സ്മൃതി ഇറാനി രാഹുൽ ഗാന്ധിക്കെതിരെ പറയുന്ന വീഡിയോയ്ക്കൊപ്പം രാഹുൽ ഗാന്ധി സ്വാമി വിവേകാനന്ദന്‍റെ പ്രതിമയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്ന വീഡിയോ പങ്കുവെച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ മറുപടി.വിവേകാനന്ദനെ ആദരിക്കുന്നത് രാഹുൽ ഗാന്ധിക്ക് സ്വീകാര്യമല്ലെന്ന് സ്മൃതി ഇറാനി വീഡിയോയിൽ പറയുന്നു. കോണ്‍ഗ്രസ് നല്‍കിയ മറുപടി വീഡിയോയില്‍ കൂപ്പുകൈകളോടെ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ നിൽക്കുന്ന രാഹുൽ ഗാന്ധിയെ കാണാം. വിവേകാനന്ദന്‍റെ പ്രതിമയ്ക്ക്…

Read More

പഞ്ചായത്ത് ജീപ്പ് കുളത്തിലേക്ക് മറിഞ്ഞ് വാർഡ് മെമ്പർക്ക് പരിക്ക്

പാലക്കാട്: പാലക്കാട്, പിരായിരി പഞ്ചായത്തിന്‍റെ ജീപ്പ് നിയന്ത്രണം വിട്ട് കുളത്തില്‍ വീണു. പേഴുംകര ചിറക്കുളത്തിലേക്കാണ് ജീപ്പ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ജീപ്പിലുണ്ടായിരുന്ന പതിനൊന്നാം വാർഡ് മെമ്പർ സൗജയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്തതാണ്.  ഇതിന്‍റെ വടക്ക് ഭാഗത്ത് മണ്ണില്‍ നിന്നും ഏതാണ്ട് ഒരടിയോളം ഉയരമുണ്ട് കോണ്‍ക്രീറ്റ് റോഡിന്. ഇതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡില്‍ നിന്നും പുറത്ത് പോയ വാഹനം പുകിലേയ്ക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട പഞ്ചായത്ത് ജീപ്പ് സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ച ശേഷമാണ് കുളത്തിലേക്ക് വീണത്. കുളത്തില്‍ വെള്ളം കുറവായതിനാല്‍ വലിയൊരു അപകടം ഒഴിവായത്.

Read More

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ചുവിന് ടീമിലില്ല

ഡൽഹി : ഓസ്ട്രേലിയയില്‍ വച്ച്‌ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ കെഎൽ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.കീപ്പര്‍മാരായി റിഷഭ് പന്തും ദിനേശ് കാര്‍ത്തികും എത്തും. മലയാളി താരം സഞ്ചുവിന് അവസരം ലഭിച്ചില്ലാ. പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ടീമിന് പുറത്താണ്. രോഹിത് (ക്യാപ്റ്റൻ ), രാഹുൽ (വൈസ് ക്യാപ്റ്റൻ ), കോലി, സൂര്യകുമാർ യാദവ്, ഹൂഡ, പന്ത് ( വിക്കറ്റ് കീപ്പർ ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അശ്വിൻ, ചാഹൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഷമി, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ബുംറ.

Read More