റെയിൽവേ ട്രാക്കിന് സമീപം ഓണപ്പൂക്കളത്തിനായി പൂ പറിക്കാൻ പോയ സഹോദരിമാരെ ട്രെയിൻ ഇടിച്ചു

കണ്ണൂർ: റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഓണപ്പൂക്കളത്തിനായി പൂ പറിക്കാൻ പോയ സഹോദരിമാരെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. പുന്നച്ചേരി സെന്റ് മേരീസ് എൽപി സ്‌കൂളിനു സമീപമാണ് അപകടം നടന്നത്. അടുത്തിലയിൽ താമസിക്കുന്ന പുന്നച്ചേരിയിലെ കൂലോത്ത് വളപ്പിൽ പ്രഭാവതി(60)യാണ് മരിച്ചത്. സഹോദരി പ്രവിദ(42)യെ കൈകാലുകൾക്കു ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിലേക്കുള്ള സമ്ബർക്കക്രാന്തി എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചതെന്ന് കണ്ണപുരം പൊലീസ് അറിയിച്ചു.നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും അപകട സ്ഥലത്തു വച്ചു തന്നെ ഒരാൾ മരിച്ചിരുന്നു. ട്രാക്കിനരികിലെ കുറ്റിക്കാട് കാരണം ട്രെയിൻ കടന്നുവരുമ്പോൾ മാറി നിൽക്കാൻ പോലും സ്ഥലമില്ലാത്ത ഇടമാണ്. പ്രഭാവതിയുടെ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ. വിദേശത്തുള്ള മക്കൾ എത്തിച്ചേരേണ്ടതിനാൽ സംസ്‌കാരം പിന്നീട് നടക്കും.

Read More

മദ്യപാനത്തിനിടെ തർക്കം ; സുഹൃത്തിനെ കുത്തിക്കൊന്നു

കോട്ടയം: മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് കോട്ടയം കട്ടച്ചിറയിൽ മധ്യവയസ്‌കനെ സുഹൃത്ത് കുത്തിക്കൊന്നു. കട്ടച്ചിറ സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് രവീന്ദ്രൻ നായരെ കിടങ്ങൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. രവീന്ദ്രൻ നായരും കൊല്ലപ്പെട്ട കുഞ്ഞുമോനും സുഹൃത്തുക്കളായിരുന്നു. രവീന്ദ്രൻ നായരുടെ വീട്ടിൽ പണിക്കെത്തിയ ആളെ കുഞ്ഞുമോൻ മറ്റൊരു പണിക്കായി വിളിച്ചു കൊണ്ടു പോയി. ഇതും തർക്കത്തിന് കാരണമായി. ചൊവ്വാഴ്ച രാവിലെയും സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.

Read More

യൂത്ത് മെറിറ്റ് സംഘടിപ്പിച്ചു

കൊല്ലം: യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മെറിറ്റ് സംഘടിപ്പിച്ചു. കൊട്ടാരക്കര അസംബ്ലിയിലെ എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. 1200 ഓളം വരുന്ന വിജയികളെ യോഗത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡണ്ട് അജു ജോർജ് അധ്യക്ഷത വഹിച്ചു. യൂത്ത് മെറിറ്റ് കൊടുക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ഇന്ന് രാജ്യം നേരിടുന്ന യഥാർത്ഥ വെല്ലുവിളി ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും ഇന്ത്യയുടെ ഭരണഘടനയും തകർക്കുവാനുള്ള നീക്കം ആണെന്നും അതിനെ ചെറുത്തു തോൽപ്പിക്കാൻ മുന്നിൽ നിൽക്കേണ്ടത് വിദ്യാർത്ഥി സമൂഹമാണെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. വിദ്യാർത്ഥികളും വ്യക്തിത്വ വികസനവും എന്ന വിഷയത്തിൽ ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ് ക്ലാസുകൾ എടുത്തു. പി സി വിഷ്ണുനാഥ് എംഎൽഎയും സിനിമാതാരം ബിജുക്കുട്ടനും പ്രതിഭകളെ ആദരിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അരുൺ…

Read More

ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് തീവ്ര മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് തീവ്ര മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ ഇരുപതു സെന്റിമീറ്ററിനു മുകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെ മറ്റു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ രണ്ടു ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. തിരുവോണ ദിനത്തിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് പ്രവചനം. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.ഈ നാലു തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല

Read More

മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ആറ് ഡി വൈ എഫ് ഐ പ്രവർത്തകർ കീഴടങ്ങി

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ പ്രതികളായ ഏഴ് ഡി വൈ എഫ് ഐ നേതാക്കളിൽ ആറ് പേർ പൊലീസിൽ കീഴടങ്ങി. ഇവരുടെ മുൻ കൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയതിനെ തുടർന്നാണ് ഇവർ കീഴടങ്ങിയത്. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അരുൺ, ഇരിങ്ങാടൻപള്ളി സ്വദേശികളായ കെ രാജേഷ്, എം കെ ആഷിൻ, മായനാട് ഇയ്യക്കാട്ടിൽ മുഹമ്മദ് ഷബീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുമെന്ന് സൂചന നേരത്തെയുണ്ടായിരുന്നു. കെ അരുൺ അടക്കം 7 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. പ്രതികളിൽ ചിലർ നഗരത്തിൽ തന്നെയുണ്ടെന്നാണ്, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കോഴിക്കോട് നഗരത്തോട് ചേർന്നുളള വൈഎംസിഎ റോഡിൽ ഇവർ എത്തിയെന്ന കാര്യവും…

Read More

പുരസ്ക്കാരങ്ങളിൽ നൂറിന്റെ നിറവ്; മാടൻ ആഗോളശ്രദ്ധ നേടുന്നു

പ്രേക്ഷകശ്രദ്ധേയങ്ങളായ എഡ്യുക്കേഷൻ ലോൺ, സ്ത്രീ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ ശ്രീനിവാസന്റെ പുതിയ ചിത്രം മാടൻ, ദേശീയ അന്താരാഷ്ട്ര മേളകളിൽ നൂറിലധികം പുരസ്ക്കാരങ്ങൾ നേടി ആഗോള ശ്രദ്ധയാർജ്ജിക്കുന്നു. ദക്ഷിണകൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ, മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയാണ് മാടൻ പുരസ്ക്കാരപ്പട്ടിക സെഞ്ച്വറിയിലെത്തിച്ചത്. വിശ്വാസവും അന്ധവിശ്വാസവും കൂടികലർന്ന ഒരു കുടുംബത്തിൽ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവർ നേരിടുന്ന വിപത്തുകളുമാണ് മാടൻ സിനിമയുടെ ഇതിവൃത്തം. കൊട്ടാരക്കര രാധാകൃഷ്ണൻ , ഹർഷിത നായർ ആർ എസ് , മിലൻ , മിഥുൻ മുരളി, സനേഷ് വി , അനാമിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് സിനിമാസിന്റെ ബാനറിലൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് രഞ്ജിനി സുധീരൻ ഈണമിട്ട ഗാനങ്ങളാണ്. തിരക്കഥ ഒരുക്കിയത് അഖിലൻ ചക്രവർത്തിയും എഡിറ്റിംഗ് വിഷ്ണു കല്യാണിയുമാണ്. ഛായാഗ്രഹണം – കിഷോർലാൽ , എഫക്ട്സ് – വിപിൻ എം ശ്രീ…

Read More

തിരുവോണത്തിന് മദ്യമില്ല ; ബെവ്കോ ഔട്ട്‌ലറ്റുകൾക്ക് അവധി

തിരുവനന്തപുരം: തിരുവോണ ദിനമായ സെപ്റ്റംബർ എട്ടിന് ബെവ്കോ ഔട്ട്‌ലറ്റുകൾക്ക് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മുൻവർഷങ്ങളിലും തിരുവോണത്തിന് ഔട്ട്‌ലെറ്റുകൾക്ക് അവധിയായിരുന്നു. 265 ഷോപ്പുകളാണ് ബിവറേജസ് കോർപറേഷനുള്ളത്. അതേസമയം തിരുവോണ നാളിൽ ബാറുകളിൽ മദ്യവിൽപ്പന ഉണ്ടാവും.

Read More

”പാതിരാ പൂവ് വേണം..” ; ഓണപ്പാട്ടുകൾക്കിടയിൽ ഹിറ്റ് അടിച്ച് ‘ബോട്ട് സോങ്’ – വീഡിയോ വൈറൽ

മുൻ മഹാരാജാസുകാരുടെ ഓണപ്പാട്ട് (കവർ വേർഷൻ) സോഷ്യൽ മീഡിയയിൽ വൈറൽ. ഓർമ്മകളിലെ ഓണം വരച്ചിടുന്ന സാംസ്കാരിക കലാരൂപങ്ങൾ കൊണ്ട് സമ്പന്നമാണ് ​​ഗാനത്തിലെ ദൃശ്യങ്ങൾ. പൈതൃക കലാരൂപങ്ങളുടെ മിതമായ സംയോജനം ​ഗാനത്തിന്റെ പുനരവതരണത്തിന് മാറ്റ് കൂട്ടുന്നു. തിരുവോണത്തെ അതിന്റെ പൂർവ്വകാല തീവ്രതയോടെ ആഘോഷിക്കാനും മലയാളി മനസ്സുകളിലേക്ക് ഈണമുളള സർ​ഗ സൗന്ദര്യത്തെ സന്നിവേശിപ്പിക്കാനും സാധിച്ച ഈ ​ഗാനം എന്നെന്നും ഓരോ മലയാളിയും ചേർത്ത് പിടിക്കുമെന്നതിൽ സംശയമില്ല. കേവലം ഓണപ്പാട്ടിനേക്കാളുപരി സം​ഗീതത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിന്റെ ആഴവും ​ഗാനത്തിന്റെ പിന്നണിയിൽ നിഴലിച്ച് നിൽക്കുന്നുണ്ട്.തൃപ്പൂണിത്തുറ അത്ത ചമയത്തിൻ്റെ ആരവങ്ങളും വർണ്ണങ്ങളും, കോളേജ് ക്യാമ്പസിൻ്റെ ഓണവും ഉൾക്കൊള്ളിച്ച ​ഗാനം ആലപിച്ചിരിക്കുന്നത് മഹാരാജാസിലെ പൂർവ വിദ്യാർഥി ശ്രീകാന്ത് വി.എസ് ആണ്. ശ്രീകാന്ത് – വയലിൻ, അർജുൻ, ഛായാഗ്രഹണം – ആദർശ്, മിക്സിംഗ് – ധനുഷ്, വീഡിയോ അൽതാഫ് അഷ്റഫ്.

Read More

കേന്ദ്ര സർക്കാർ രാജ്യത്തെ വിഭജിച്ചു ; കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ

അയിലൂർ : എട്ടുവർഷത്തെ ബിജെപി ഭരണത്തിൽ രാജ്യത്തെ ജനാധിപത്യവും, മതേതരത്വവും ഇല്ലാതാക്കി രാജ്യത്തെ വിഭജിച്ച് തങ്ങളുടെ ചൊൽപടിയിൽ നിക്കുന്നവരും , എതിർക്കുന്നവരും എന്നാക്കി മാറ്റിയെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി സി. ചന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച അയിലൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഒരുമിപ്പിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ പദയാത്രയിൽ എല്ലാവരും അണിചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.എം.ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.ജി.എൽദോ, എം.പത്മഗിരീശൻ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി.ഗോപാലക്യഷ്ണൻ, കെ.കുഞ്ഞൻ, ഗോപിക ഷിജു, സോബി ബെന്നി, എം.ജെ.ആൻ്റണി, വി.ബാലക്യഷ്ണൻ, വിനീത് കരിമ്പാറ, കെ.ജി.രാഹുൽ, വിനീഷ്കരിമ്പാറ തുടങ്ങിയവർ സംസാരിച്ചു.

Read More

പാലക്കാട്‌ സിപിഎമ്മിന്റെ ഗണേശോത്സവം വിവാദത്തിൽ; പിന്തുണയുമായി ബിജെപി രംഗത്ത്

പാലക്കാട്‌ : പാലക്കാട്‌ ചിറ്റൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഗണേശോത്സവവും നിമഞ്ജന ഘോഷയാത്രയും സംഘടിപ്പിച്ച സംഭവം വിവാദത്തിൽ. സിപിഎം നേതാക്കൾക്ക് പിന്തുണയുമായി ബിജെപി ജില്ലാ വൈസ് പ്രസിഡന്റും രംഗത്ത്. സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗണേശോത്സവ ത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചിറ്റൂര്‍ അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയിലാണ് സിപിഎം ലോക്കൽ കമ്മിറ്റി ബ്രാഞ്ച് കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ ഗണേശോത്സവം നടത്തിയത്. സംഘപരിവാർ പതാകക്ക് സമാനമായ കാവി നിറത്തിലുള്ള പതാകയില്‍ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്താണ് ഉപയോഗിച്ചാണ് സിപിഎം നേതാക്കൾ ഘോഷയാത്ര നടത്തിയത്. എന്നാല്‍ അവിടെ ഉപയോഗിച്ചത് കാവിക്കൊടിയല്ലെന്നും ഗണേശചിത്രം ആലേഖനം ചെയ്ത മഞ്ഞപ്പതാകയുമാണെന്ന് സിപിഎം നേതാക്കളുടെ വിശദീകരണം. സിപിഎം മേട്ടുക്കട ബ്രാഞ്ച് ഭാരവാഹിയുടെയും ഡിവൈഎഫ്‌ഐ നേതാവിന്റെയും നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. നാട്ടുകാരുടെ പരിപാടിക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു എന്നുമാത്രമേയുള്ളൂവെന്നുും സിപിഎം നല്ലേപ്പിള്ളി 2 ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി ശിവന്‍…

Read More